Home തിരഞ്ഞെടുത്ത വാർത്തകൾ കടവന്ത്രയിൽ യൂട്യൂബറുടെ ക്യാമറാമാനെ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

കടവന്ത്രയിൽ യൂട്യൂബറുടെ ക്യാമറാമാനെ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

കൊച്ചി: എറണാകുളം കടവന്ത്രയിലെ ഗ്രൗണ്ട് ഗാലറി പാർക്കില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പാവൂർ സ്വദേശി മുഹമ്മദ് ഫർഹാനാണ് (21) മരിച്ചത്.പാർക്കിലെ ഊഞ്ഞാലിന്റെ ചങ്ങലയില്‍ കഴുത്ത് കുരുങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. പ്രമുഖ യൂട്യൂബർ ഉബൈദിന്റെ ക്യാമറാമാനായ ഫർഹാൻ വീഡിയോകളുടെ ചിത്രീകരണത്തിലും മറ്റ് പ്രവർത്തനങ്ങളിലും സജീവമായിരുന്നു.പൊലീസ് നല്‍കുന്ന വിവരമനുസരിച്ച്‌, അർധരാത്രിക്ക് ശേഷമാണ് സംഭവം നടന്നത്.

പെണ്‍സുഹൃത്തിനൊപ്പം ബൈക്കിലെത്തിയ ഫർഹാൻ പാർക്കിലേക്ക് കയറിപ്പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. പാർക്കിനുള്ളില്‍ ഇരുവരും തമ്മില്‍ തർക്കമുണ്ടായെന്നും പിന്നാലെ ഫർഹാൻ ഊഞ്ഞാലിന്റെ ചങ്ങലയില്‍ കഴുത്ത് കുരുക്കുകയായിരുന്നുവെന്നുമാണ് പ്രാഥമിക നിഗമനം.സംഭവം കണ്ട് ഭയന്ന പെണ്‍സുഹൃത്ത് റോഡിലൂടെ പോയ യാത്രക്കാരോട് സഹായം തേടി. തുടർന്ന് യാത്രക്കാരും പെണ്‍കുട്ടിയുടെ സുഹൃത്തുക്കളും വിവരം അറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ സംഭവസ്ഥലത്ത് ഫിംഗർപ്രിന്റ് വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തും. മരണത്തില്‍ മറ്റെന്തെങ്കിലും ദുരൂഹതയുണ്ടോയെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group