Home Featured ബെംഗളൂരു നെലമംഗലയ്ക്ക് സമീപം മലയാളി യുവാവ് മുങ്ങി മരിച്ചു

ബെംഗളൂരു നെലമംഗലയ്ക്ക് സമീപം മലയാളി യുവാവ് മുങ്ങി മരിച്ചു

by admin

ബെംഗളൂരു നെലമംഗലയ്ക്ക് സമീപം കരിങ്കൽ ക്വാറിയിൽ കുളിക്കാനിറങ്ങിയ മലയാളി യുവാവ് മുങ്ങി മരിച്ചു.കൊല്ലം ശാസ്താംകോട്ട വിളയിൽ കിഴക്കയിൽ സിദ്ദിഖിന്റെ മകൻ അജ്മൽ (20) ആണ് മരിച്ചത്. അജ്മലിന്റെ സഹോദരൻ അൽത്താഫ് ഉൾപ്പെയുള്ള 6 അംഗ സംഘം ക്വാറിയിലെത്തിയത്നീന്തുന്നതിനിടെ അജ്മലിനെ കാണാതാവുകയായിരുന്നു.മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി നെലമംഗല സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.ഒരു മാസം മുൻപാണ് നെലമംഗലയിലെ എൽജി വെയർഹൗസിൽ അജ്മൽ ജോലിയിൽ പ്രവേശിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group