Home Featured പൊതു ആശയവിനിമയത്തിനായി വാട്സ്ആപ്പ് ചാനൽ ഉപയോഗിക്കുന്ന ആദ്യ സംസ്ഥാന മുഖ്യമന്ത്രിയായി മുഖ്യമന്ത്രി സിദ്ധരാമയ്യ

പൊതു ആശയവിനിമയത്തിനായി വാട്സ്ആപ്പ് ചാനൽ ഉപയോഗിക്കുന്ന ആദ്യ സംസ്ഥാന മുഖ്യമന്ത്രിയായി മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: പൊതു ആശയവിനിമയത്തിനായി വാട്സ്ആപ്പ് ചാനൽ ഉപയോഗിക്കുന്ന ആദ്യ സംസ്ഥാന മുഖ്യമന്ത്രിയായി മുഖ്യമന്ത്രി സിദ്ധരാമയ്യ.അടുത്തിടെയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രി എന്ന പേരിൽ ഒരു വാട്ട്സ്ആപ്പ് ചാനൽ ആരംഭിച്ചത്.കഴിഞ്ഞ ആഴ്ച വാട്ട്സ്ആപ്പ് ചാനൽ എന്ന ഐഡിയ പരീക്ഷിക്കാൻ സർക്കാർ ഒരുങ്ങിയത്. സെപ്തംബർ 12 ന് സംസ്ഥാന മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് വാട്ട്സ്ആപ്പ് ചാനൽ ആരംഭിച്ചത്.ഇതിനകം 50,000-ത്തിലധികം വരിക്കാരുണ്ട്. അങ്ങനെ, രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരിൽ ആദ്യമായി ഒരു വാട്ട്സ്ആപ്പ് ചാനൽ ആരംഭിക്കുന്നത് സിദ്ധരാമയ്യയാണ്.

ജനങ്ങളുടെ വിരൽത്തുമ്പിൽ സർക്കാരിന്റെ ദൈനംദിന സംഭവങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നൽകി ഭരണം കൂടുതൽ സുതാര്യമാക്കാൻ കർണാടക മുഖ്യമന്ത്രി എന്ന പേരിൽ ഒരു വാട്ട്സ്ആപ്പ് ചാനൽ ആരംഭിച്ചിട്ടുള്ളത്.വാട്ട്സ്ആപ്പിലെ ചാനൽ വിഭാഗത്തിൽ കർണാടക മുഖ്യമന്ത്രി എന്ന് സെർച്ച് ചെയ്ത് നിങ്ങൾക്ക് മുഖ്യമന്ത്രിയുടെ ഔദ്യോഗിക ചാനൽ സബ്സ്ക്രൈബുചെയ്യാനും കഴിയും.

മുഖ്യമന്ത്രിയുടെ ദൈനംദിന യോഗങ്ങളെയും പരിപാടികളെയും കുറിച്ചുള്ള വിവരങ്ങൾ ഈ ചാനൽ നൽകുന്നു.പൊതുജനങ്ങൾക്ക് അവരുടെ ലൈക്ക് ചാനലിലൂടെ നൽകാം. ഇതിലൂടെ മുഖ്യമന്ത്രി സിദ്ധരാമയ്യ തന്റെ സർക്കാരിന്റെ നേട്ടങ്ങളും പരിപാടികളും തീരുമാനങ്ങളും ജനങ്ങളിലെത്തിക്കാൻ സോഷ്യൽ മീഡിയയിലൂടെ പ്രവർത്തക്കും .സോഷ്യൽ മീഡിയയിലെ എല്ലാ പുതുമകളും തുറന്ന് പറഞ്ഞ് ജനങ്ങളുമായി സമ്പർക്കം പുലർത്താനാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ ശ്രമിക്കുന്നത്.

കെ.എസ്.ആര്‍.ടി.സിയുടെ പേരില്‍ വ്യാജ ഓണ്‍ലൈൻ ബുക്കിങ്‌ വെബ്സൈറ്റുകള്‍ വ്യാപകം; വഞ്ചിതരാകരുതെന്ന്‌ മുന്നറിയിപ്പ്

ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുന്നവരെ ലക്ഷ്യമിട്ട് നിരവധി വ്യാജ വെബ്സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നതായി കെ.എസ്.ആര്‍.ടി.സിയുടെ മുന്നറിയിപ്പ്.കെട്ടിലും മട്ടിലും കെ.എസ്.ആര്‍.ടി.സിയുടെ ഔദ്യോഗിക ബുക്കിങ് പ്ലാറ്റ്ഫോമുകളോട് സാമ്യമുള്ളതാണ് വ്യാജ വെബ്സൈറ്റുകള്‍. ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ ജാഗ്രത പാലിക്കണമെന്നും കെ.എസ്.ആര്‍.ടി.സി ബുക്കിങ്ങിനുള്ള ഏക ഔദ്യോഗിക വെബ്സൈറ്റ് https://onlineksrtcswift.com മാത്രമാണെന്നും അധികൃതര്‍ അറിയിച്ചു. വെബ്സൈറ്റ് അഡ്രസ് HTTPS എന്ന് തുടങ്ങുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഏതെങ്കിലും വ്യക്തിഗത വിവരങ്ങളോ പണമിടപാടോ നടത്തുന്നുണ്ടെങ്കില്‍ വിവരങ്ങള്‍ നല്‍കുന്നതിന് മുമ്ബ് എല്ലായ്പ്പോഴും അഡ്രസ് ബാറില്‍ ‘HTTPS’ എന്ന വാക്ക് ഉണ്ടോ എന്ന് പരിശോധിക്കണം.

HTTPS-ലെ ‘S’ എന്നാല്‍ ‘Security (‘ സുരക്ഷിതം) എന്നാണ്. ‘HTTP’ മാത്രമുള്ള ഒരു വെബ്സൈറ്റ് സുരക്ഷിതമായിരിക്കില്ല.വെബ്സൈറ്റില്‍ ട്രസ്റ്റ് സീലുകള്‍/സര്‍ട്ടിഫിക്കേഷൻ ഉണ്ടോ എന്ന് ഉറപ്പു വരുത്തുകയും ചെയ്യണം. യഥാര്‍ത്ഥ വെബ്സൈറ്റുകള്‍ക്ക് പലപ്പോഴും അവരുടെ പേജുകളുടെ ചുവടെ ട്രസ്റ്റ് സീലുകളോ സര്‍ട്ടിഫിക്കേഷനുകളോ ഉണ്ടാകും. ഇവ വെബ് സൈറ്റിന്റെ ആധികാരികതയുടെ സൂചകങ്ങളാണ്. (ഉദാഹരണം: ©2023, All Rights Reserved, Kerala State Road Transport Corporation – KSRTC) നിയമാനുസൃത വെബ് സൈറ്റില്‍ ഔദ്യോഗിക വിലാസവും ഫോണ്‍ നമ്ബറും ഉള്‍പ്പെടെ ഔദ്യോഗിക വിശദാംശങ്ങള്‍ ഉണ്ടായിരിക്കും.

ഒരു ഇമെയില്‍ വിലാസം മാത്രം നല്‍കുന്നതോ പൂര്‍ണമായ വിവരങ്ങള്‍ ഇല്ലാത്തതോ ആയ വെബ്സൈറ്റുകളെക്കുറിച്ച്‌ ജാഗ്രത പാലിക്കണം. വ്യാജ വെബ്സൈറ്റുകളില്‍ മോശം വ്യാകരണം, അക്ഷരപ്പിശകുകള്‍ അല്ലെങ്കില്‍ മോശം ഫ്രേസ് എന്നിവ ഉണ്ടായിരിക്കാം. ഉള്ളടക്കം പ്രൊഫഷണലല്ലെന്ന് തോന്നുന്നുവെങ്കില്‍ ജാഗ്രത പാലിക്കണം.യാത്രക്കാരും പൊതുജനങ്ങളും എല്ലാ ബുക്കിംഗിനും കെ.എസ്.ആര്‍.ടി.സിയുടെ ഔദ്യോഗിക വെബ്സൈറ്റ് മാത്രം ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group