Home Featured കെആർഎസ് അണക്കെട്ടിൽ വീഡിയോ ചിത്രീകരിച്ചു ; രണ്ടുപേർ അറസ്റ്റിൽ, ഒരാൾ ഒളിവിൽ

കെആർഎസ് അണക്കെട്ടിൽ വീഡിയോ ചിത്രീകരിച്ചു ; രണ്ടുപേർ അറസ്റ്റിൽ, ഒരാൾ ഒളിവിൽ

by admin

മൈസൂരു : മാണ്ഡ്യ കൃഷ്ണ‌രാജ സാഗർ കെആർഎസ് അണക്കെട്ടിൻ്റെ അതീവ സുരക്ഷയുള്ള നിരോധിത മേഖലയിൽ അതിക്രമിച്ച് കയറി വീഡിയോ ചിത്രീകരിച്ച സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തു. ഒരാൾ ഒളിവിലാണ്.അണക്കെട്ടിന്റെ ക്രെസ്റ്റ് ഗേറ്റിന് സമീപം മൂന്ന് യുവാക്കളുടെ രണ്ട് മിനിറ്റ് ദൈർഘ്യമുള്ള സെൽഫി വീഡിയോ സാമൂഹികമാധ്യമത്തിൽ പ്രചരിച്ചതിനെത്തുടർന്നാണ് പോലീസ് നടപടി.മൂന്നാഴ്ച മുൻപാണ് വീഡിയോ ചിത്രീകരിച്ചത്.

കനത്ത സുരക്ഷയുള്ള കെആർഎസ് ഡാം പരിസരത്ത് അനധികൃതമായി പ്രവേശിച്ചാണ് വീഡിയോ ചിത്രീകരിച്ചത്. സുരക്ഷാ വിഴ്ചയിലും പോലീസ് അന്വേഷണം ആരംഭിച്ചു.പാണ്ഡവപുര താലൂക്കിലെ ചിക്കാഡി ഗ്രാമത്തിലെ താമസക്കാരായ ജീവൻ (20), ഗംഗാധർ (32) എന്നിവരാണ് അറസ്റ്റിലായത്. വീഡിയോയിലുള്ള ഇവരുടെ മറ്റൊരു സുഹൃത്ത് ഒളിവിലാണ്.അണക്കെട്ട് സ്ഥലത്ത് നിർമാണ പ്രവൃത്തി നടക്കുന്നതിനാൽ തുറന്നിട്ട ഒരു ഗേറ്റിലൂടെയാണ് ഇവർ അകത്ത് കയറിയത്.

കെആർഎസ് അണക്കെട്ടും ബൃന്ദാവൻ ഗാർഡനും ഉൾപ്പെടുന്ന 300 ഏക്കർ വിസ്തൃതിയുള്ള പ്രദേശത്തിൽ സുരക്ഷയ്ക്ക് പര്യാപ്‌തമായ ഉദ്യോഗസ്ഥരുടെ അഭാവമാണ് സുരക്ഷാ വീഴ്‌ചയ്ക്ക് കാരണം. കർണാടക സംസ്ഥാന വ്യാവസായിക സുരക്ഷാ സേനയ്ക്കാണ് ഇവിടുത്തെ സുരക്ഷാ ചുമതല

ആര്യനറിഞ്ഞില്ല,അവന്‍ പകര്‍ത്തിയത് 274 പേരുടെ മരണത്തിന്റെ ദൃശ്യങ്ങളാണെന്ന്….; നടുക്കമിനിയും മാറാതെ ഈ 12ാം ക്ലാസുകാരന്‍

ഗുജറാത്ത് സ്വദേശിയായ 12ാം ക്ലാസ് വിദ്യാര്‍ഥി ആര്യന്‍ അസാരിയുടെ വീടിനു മുകളില്‍ നിന്നാല്‍ എന്നും വിമാനങ്ങള്‍ പറന്നുയരുന്നത് കാണാന്‍ സാധിക്കും.എന്നാല്‍ ജൂണ്‍ 12 ന് എയര്‍ ഇന്ത്യ വിമാനത്തിന്‍റെ ദൃശ്യങ്ങള്‍ പകർത്തുമ്ബോള്‍ ആര്യൻ അറിഞ്ഞിരുന്നില്ല, 274 പേരുടെ മരണത്തിന്റെ ദൃശ്യങ്ങളാണ് പകർത്തുന്നതെന്ന്. രാജ്യം കണ്ട ഏറ്റവും വലിയ വിമാനദുരന്തത്തിന്‍റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളായിരുന്നു അത്.

വിമാനം പറന്നുയരുന്നതും അഗ്നിഗോളമാകുന്നതും ആര്യന്‍ പകര്‍ത്തിയ ദൃശ്യങ്ങളില്‍ കാണാം.അപകടം നടന്നതിന് പിന്നാലെ ഈ ദൃശ്യങ്ങളും സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പങ്കുവെക്കപ്പെട്ടു.എന്നാല്‍ അപകടത്തിന് പിന്നാലെ ആര്യൻ്റെ നടുക്കം ഇപ്പോഴും വിട്ടു മാറിയിട്ടില്ല. ദൃശ്യങ്ങളെ കുറിച്ച്‌ പറയുമ്ബോള്‍ അവൻ്റെ ശബ്ദം ഇടറുന്നുണ്ട്. അഹമ്മദാബാദ് വിമാന അപകടത്തിലെ അന്വേഷണത്തില്‍ നിര്‍ണായക തെളിവായി മാറുകയാണ് ആര്യൻ അസാരി പകർത്തിയ വിമാനം തകരുന്ന വീഡിയോ ദൃശ്യം.കഴിഞ്ഞ ദിവസം ആര്യൻ അന്വേഷണ സംഘത്തിന് മുന്നില്‍ മൊഴി നല്‍കിയിരുന്നു.

സ്അതേസമയം വലിയ മാനസിക പിരിമുറുക്കത്തിലൂടെയാണ് കുട്ടി പോകുന്നത് എന്ന് അയല്‍വാസികള്‍ പറയുന്നു.മാധ്യമങ്ങളുടെയും മറ്റും വലിയ നിര തന്നെ അവന്‍റെ വീടിന് മുന്നിലുണ്ട്. ബുദ്ധിമുട്ടുകള്‍ കാരണം സ്വന്തം വീട്ടില്‍ നിന്ന് പോലും മാറി നില്‍ക്കുകയാണ് ആര്യൻ ഇപ്പോള്‍ .

You may also like

error: Content is protected !!
Join Our WhatsApp Group