Home തിരഞ്ഞെടുത്ത വാർത്തകൾ ഫൈവില്‍ ആരൊക്കെ എത്തും, വെളിപ്പെടുത്തി വേദാംഗി

ഫൈവില്‍ ആരൊക്കെ എത്തും, വെളിപ്പെടുത്തി വേദാംഗി

ബിഗ് ബോസ് മലയാളം എട്ടാം സീസണ്‍ ഷോയിലെ മത്സരങ്ങള്‍ പുരോഗിമിച്ചു വരുകയാണ്. ഓരോ ദിവസം കഴിയുന്തോറും ഹൗസില്‍ നടക്കുന്ന സംഭവ വികാസങ്ങളും ടാസ്കുകളും എല്ലാം പ്രേക്ഷകരില്‍ കൂടുതല്‍ ആവേശം നിറയ്ക്കുന്നുണ്ട്.കഴിഞ്ഞ ആഴ്ചയില്‍ ഹൗസില്‍ നിന്ന് ഒരു എവിക്ഷനാണ് നടന്നത്. വൈല്‍ഡ് കാർഡ് എൻട്രിയായി ഹൗസില്‍ എത്തിയ വേദാംഗിയാണ് കഴിഞ്ഞ വീക്കെൻഡ് എപിസോഡില്‍ പുറത്തായത്ത്. ഹൗസിന് പുറത്തായ വേദാംഗി നാട്ടില്‍ തിരികെയെത്തിയപ്പോള്‍ ഓണ്‍ലൈൻ മാധ്യമങ്ങള്‍ അവരുടെ പ്രതികരണം തേടിയിരുന്നു. ‌എനിക്ക് വേണ്ടതും പക്ഷേ സാധ്യതകളും രണ്ടും രണ്ടാണ് എന്നാണ് വേദാംഗി ഫൈനല്‍ ഫൈവ് ചോദ്യത്തോട് പ്രതികരിച്ചത്.

വാക്കുകള്‍ ഇങ്ങനെ – തനിക്ക് ടോപ് ഫൈവില്‍ എത്തണമെന്ന് ഇഷ്ടമുള്ള മത്സരാർത്ഥികളുടെ പേര് താൻ പറയാം. തനിക്ക് ആസിഫിനെ ഭയങ്കര ഇഷ്ടമാണ്, കാരണം ഫണ്ണിയും ജെനുവിൻ ക്യാരക്ടറാണ് ആസിഫിന്റേത്. ഗെയിമർ എന്ന രീതിയില്‍ ഐശ്വര്യയെ തനിക്ക് ഇഷ്ടമാണ്. കൊമ്പൻ, നേഹ, ഷിജിൻ തുടങ്ങിയവരെയും തനിക്ക് ഗെയിം കളിക്കുന്നവർ എന്ന നിലയില്‍ ഇഷ്ടമാണ് എന്നും വേദാംഗി പറഞ്ഞു.രാഹുല്‍ ഈശ്വറുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കും വേദാംഗി മറുപടി നല്‍കി. രാഹുല്‍ ഈശ്വർ കാരണമല്ല ഹൗസില്‍ നിന്ന് സ്ത്രീകള്‍ പുറത്താകുന്നത് താൻ പറഞ്ഞിട്ടുണ്ട്. രാഹുല്‍ ഈശ്വർ തന്നെ തന്നോട് പറഞ്ഞിട്ടുണ്ട് റിനി ഉണ്ടെങ്കിലേ തനിക്ക് കണ്ടന്റുള്ളു, ശ്രീലക്ഷ്മി ഉണ്ടെങ്കിലേ തനിക്ക് കണ്ടന്റ് ഒള്ളൂ അപ്പൊ പിന്നെ ഞാൻ എന്തിന് ഇവരെ പുറത്താക്കണം. ഇതുവരെ രാഹുല്‍ ഈശ്വറുമായി ഹൗസില്‍ അസോസിയേറ്റ് ചെയ്തിട്ടുള്ളവർ പുറത്തായത് പ്യുവർ ലക്കിന്റെ പേരിലാണ് – വേദാംഗി പറഞ്ഞു.

നേഹയുടെ രക്ഷിതാക്കള്‍ വീക്കെൻഡ് എപ്പിസോഡില്‍ വന്ന സംഭവത്തിലും ഓണ്‍ലൈൻ മാധ്യമങ്ങള്‍ വേദാംഗിയുടെ പ്രതികരണം തേടുകയുണ്ടായി. നിങ്ങളുടെ അത്രയും ഷോക്കില്‍ തന്നെയാണ് താനും അതുകൊണ്ട് പ്രത്യേകിച്ച്‌ അഭിപ്രായം ഒന്നുമില്ല എന്നാണ് ആ ചോദ്യങ്ങളോട് വേദാംഗി മറുപടി നല്‍കിയത്. അവസാന ആഴ്ചയില്‍ മികച്ച രീതിയിലാണ് മത്സരം കാഴ്ചവച്ചത് എന്നും പുറത്തു പോകുമെന്ന് കരുതിയിരുന്നില്ല എന്നും വേദാംഗി വ്യക്തമാക്കി. അത്യാവശ്യം നല്ല രീതിയില്‍ കളിച്ചു വരുന്ന സാഹചര്യത്തിലാണ് വേദാംഗി അപ്രതീക്ഷിതമായി ബിഗ് ബോസ് വീട്ടില്‍ നിന്ന് പുറത്താകുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group