ബെംഗളൂരു: ഓൺലൈൻ ഫുഡ് ഡെലിവറി സർവീസ് നമ്മുടെ ഭക്ഷണ അനുഭവത്തിൽ വിപ്ലവം സൃഷ്ടിച്ചിട്ടുണ്ടെന്നത് നിസ്സംശയം പറയാം . ബിസിയായ ഷെഡ്യൂളുള്ളവർക്കും റസ്റ്റോറന്റുകളിൽ കാത്തിരിക്കാൻ ഇഷ്ടമില്ലാത്തവർക്കും ഇത് വലിയ ഗുണമായിട്ടുണ്ട്. ബംഗളൂരുവിലെ ഒരു പ്രശസ്ത റസ്റ്റോറന്റിലെ നീണ്ട കാത്തിരിപ്പിന് ട്രിക്ക് കണ്ടെത്തിയ ഒരു വനിതയുടെ കഥ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.
X ഉപയോക്താവായ @artbyahbuna തന്റെ രസകരമായ അനുഭവം പങ്കുവെച്ചപ്പോൾ ഇത് വലിയ ചർച്ചയായി. തനിക്ക് സിനിമാ kഅന്ൻ പോകാനുണ്ടെന്നും എന്നാൽ സെൻട്രൽ ടിഫിൻ റൂം (CTR) റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിക്കണമെന്ന ആഗ്രഹവും ഉണ്ടായിരുന്നുവെന്നും അവർ പറഞ്ഞു. നീണ്ട ക്യൂ കാത്തിരുന്നുവെങ്കിൽ 40 മിനിറ്റിലധികം കാത്തിരിക്കേണ്ട അവസ്ഥയിൽ, അപ്പോൾ ഒരു സ്ത്രീ സോമാറ്റോ വഴി ദോശ ഓർഡർ ചെയ്തു. ഡെലിവറി വിലാസം? റെസ്റ്റോറന്റിന്റെ പുറത്തുള്ള റോഡ്. 25 മിനിറ്റിനുള്ളിൽ ഡെലിവറി വന്നതോടെ, അവർ കാറിൽ ഇരുന്ന് ഡോസ കഴിക്കുകയും സിനിമയ്ക്ക് സമയത്ത് എത്തുകയും ചെയ്തു.
“ഡെലിവറി പേഴ്സൺ റൂട്ടിനെ കുറിച്ച് ആശ്ചര്യപ്പെടുകയും ക്രിസ്മസ് ആശംസയും നൽകുകയും ചെയ്തു,” എന്ന് അവര്‍ ഹസ്യരീതിയില്‍ കുറിച്ചു. എങ്കിലും, ഓർഡറിൽ രണ്ടിലധികം ചട്ണികളും മറ്റും ലഭിച്ചിരുന്നില്ലെന്നും paranju .വിവിധ ആളുകൾ ഈ രസകരമായ ‘ഹാക്ക്’ വിജയകരമായി ഉപയോഗിച്ചതിനെ കുറിച്ച് പ്രതികരിച്ചു:
നിങ്ങളും ഇതുപോലെ ഒരു ‘ഹാക്ക്’ പരീക്ഷിച്ചിട്ടുണ്ടോ? അഭിപ്രായം പങ്കുവെയ്ക്കൂ!