ബെംഗളൂരു : നഗരത്തിലെ റെയിൽവേ സ്റ്റേഷനു സമീപം നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ അജ്ഞാത സ്ത്രീയ കല്ല് കൊണ്ട് ആക്രമിച്ച് ക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി.മരിച്ച സ്ത്രീ ആരാണെന്ന് കണ്ടെത്തിയട്ടില്ല. ഏകദേശം 40 വയസ്സ് തോന്നിക്കും. രാജ്ഘട്ട് റെയിൽവേ സ്റ്റേഷന് സമീപമുള്ള നിർമ്മാണ സ്ഥലത്താണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. സ്ത്രീയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാണോ എന്ന് സംശയിക്കുന്നു.
ജോലിക്കെത്തിയ തൊഴിലാളികൾ പണി നടന്നിരുന്ന കെട്ടിടത്തിന് സമീപം പോയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഒരു തുമ്പും അവശേഷിപ്പിക്കാതിരിക്കാനുള്ള ഉദ്ദേശ്യത്തോടെയാണ് സ്ത്രീയുടെ മുഖത്ത് മനഃപൂർവം കല്ല് കൊണ്ട് ആക്രമിച്ച് മുഗം വികൃതമാക്കിയതെന്ന് പോലീസ് പറഞ്ഞു.ഹാസൻ സിറ്റി ലേഔട്ട് പോലീസ് സ്റ്റേഷനും റെയിൽവേ എസ്പി സൗമ്യമലതയും ജീവനക്കാരും സ്ഥലത്തെത്തി പരിശോധന നടത്തി. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരുകയാണ്.
വാ തുറന്നാല്‍ പ്രശ്നമാണ്’: യൂട്യൂബര്‍ രണ്‍വീര്‍ വിവാദത്തില്‍ എആര്‍ റഹ്മാന്‍
യൂട്യൂബർ രണ്‍വീർ അലഹബാദിന്‍റെ പരാമർശത്തെക്കുറിച്ചുള്ള വിവാദത്തില്‍ അഭിപ്രായം പറഞ്ഞ് സംഗീത സംവിധായകന്‍ എആര്‍ റഹ്മാന്‍.ഇംതിയാസ് അലി, മനോജ് ബാജ്‌പേയ്, മറ്റ് താരങ്ങള്‍ എന്നിവർക്ക് ശേഷമാണ് എആർ റഹ്‌മാൻ വിവാദത്തിലെ ആരുടെയും പേര് പറയാതെ ഇത് പരാമര്‍ശിച്ചത്.മുംബൈയില്‍ ബുധനാഴ്ച നടന്ന ഛാവ സിനിമയുടെ മ്യൂസിക് ലോഞ്ചില്‍ എആർ റഹ്മാനും വിക്കി കൗശലും പങ്കെടുത്തിരുന്നു. ചിത്രത്തിലെ സംഗീതത്തെ വിവരിക്കാൻ മൂന്ന് ഇമോജികള്‍ ഉപയോഗിക്കാൻ വിക്കി കൗശല്‍ റഹ്മാനോട് ആവശ്യപ്പെട്ടു.എ ആർ റഹ്മാൻ വായടച്ച് നില്‍ക്കുന്ന ആംഗ്യമാണ് കാണിച്ചത്. വായ തുറന്നാല്‍ എന്താണ് സംഭവിക്കുന്നതെന്ന് കഴിഞ്ഞ ആഴ്‌ച നാമെല്ലാവരും കണ്ടുവെന്ന് അദ്ദേഹം കളിയായി പറഞ്ഞു. ഈ പരാമര്‍ശം പരാമർശം സദസ്സിനെ രസിപ്പിച്ചു. വിക്കി കൗശലും പൊട്ടിച്ചിരിച്ചു.
ഹാസ്യനടൻ സമയ് റെയ്‌നയുടെ ഇന്ത്യാസ് ഗോട്ട് ലാറ്റന്‍റ് എന്ന ഷോയില്‍ മാതാപിതാക്കളെയും ലൈംഗികതയെയും കുറിച്ച് നടത്തിയ പരാമർശമാണ് കഴിഞ്ഞ ദിവസം വിവാദമായത്. രണ്‍വീർ അലഹബാദിയ നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് വിവാദം ഉയര്‍ന്നതോടെ ഷോയുടെ എപ്പിസോഡ് നീക്കം ചെയ്തു.സമയ് റെയ്‌ന രണ്‍വീര്‍ അടക്കം ഷോയില്‍ പങ്കെടുത്തവര്‍ക്കെതിരെ പൊലീസ് എഫ്‌ഐആര്‍ ഇട്ടു. അസാമിലും ഇവര്‍ക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. മാപ്പ് പറഞ്ഞിട്ടും ഷോയ്ക്കെതിരായ പ്രതിഷേധം അവസാനിക്കുന്നില്ല എന്നാണ് റിപ്പോര്‍ട്ട്.
ഇൻഫർമേഷൻ ടെക്‌നോളജി ആക്ടിൻ്റെ സെക്ഷൻ 67 ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുത്തിരിക്കുന്നത് എന്നാണ് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ ദി ഇന്ത്യൻ എക്‌സ്പ്രസിനോട് സ്ഥിരീകരിച്ചത്. അലഹബാദിയ, റെയ്‌ന എന്നിവരെ പ്രതി ചേര്‍ത്ത് കേസ് എടുത്തതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ സോഷ്യല്‍ മീഡിയയില്‍ അറിയിച്ചിരുന്നു.