സ്ത്രീ സുരക്ഷയ്ക്കായി നിരവധി കാര്യങ്ങളാണ് ഓരോ രാജ്യത്തെയും നിയമങ്ങളിലുള്ളത്. എന്നാല്‍, ദേശവ്യത്യാസമില്ലാതെ പൊതുനിരത്തില്‍ സ്ത്രീകള്‍ നിരന്തരം അക്രമിക്കപ്പെടുന്നു.ഇതിന്‍റെ ഏറ്റവും പുതിയ ഉദാഹരണമാണ് നവംബർ അഞ്ചിന് (ഇന്നലെ) ബെംഗളൂരു ബിടിഎം ലേഔട്ട് പ്രദേശത്തെ ഒരു തെരുവില്‍ വച്ച് വീഡിയോ റെക്കോർഡ് ചെയ്യുന്നതിനിടെ ഒരു പത്ത് വയസുകാരന്‍ തന്നെ പീഡിപ്പിച്ചെന്ന യുവതിയുടെ പരാതി. സോഷ്യല്‍ മീഡിയ ഇന്‍ഫുവന്‍സറായ യുവതി, കരഞ്ഞ് കൊണ്ട് തനിക്കുണ്ടായ അപമാനം വിവരിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
നേഹ ബിസ്വാള്‍ എന്ന സോഷ്യല്‍ മീഡിയ ഇന്‍ഫുവന്‍സര്‍, ഇന്നലെ വൈകീട്ട് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്ബോഴായിരുന്നു സംഭവം. പോകുന്ന വഴി താന്‍ ഒരു വീഡിയോ ചിത്രീകരിച്ച് കൊണ്ടിരിക്കുമ്ബോള്‍ എതിര്‍വശത്ത് നിന്നും സൈക്കിളിലെത്തിയ ഒരു പത്ത് വയസ് തോന്നിക്കുന്ന ആണ്‍കുട്ടി തന്‍റെ അടുത്ത് വന്ന് ‘ഹായ്’ എന്ന് പറയുകയും പിന്നാലെ അനുചിതമായി സ്പര്‍ശിച്ച ശേഷം പെട്ടെന്ന് തന്നെ അവിടെ നിന്നും സൈക്കിളില്‍ ഓടിച്ച് പോവുകയുമായിരുന്നെന്ന് നേഹ വീഡിയോയില്‍ പറയുന്നു. തനിക്ക് നേരിട്ട അപമാനം വിവരിക്കുന്നതിനിടെ നേഹ കരയുന്നതും കാണാം. കുട്ടിയില്‍ നിന്നേറ്റ അപമാനത്തിന്‍റെ ദൃശ്യങ്ങള്‍ തന്‍റെ മൊബൈലില്‍ പതിഞ്ഞെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
Bangalore News. Malayalam Heart.
ഒടുവില്‍ അവന്‍ എന്താണ് ചെയ്തതെന്ന വീഡിയോ കാണിച്ച ശേഷമാണ് ആളുകള്‍ തന്നെ വിശ്വസിച്ചതെന്നും നേഹ വീഡിയോയില്‍ പറയുന്നു. കുട്ടിയായതിനാല്‍ മാപ്പ് നല്‍കണമെന്ന് പലരും ആവശ്യപ്പെട്ടു. പക്ഷേ, ഞാന്‍ അവനെ അടിച്ചു. അപ്പോള്‍ മറ്റ് ചിലരും കുട്ടിയെ അടിച്ചു. സത്യം പറഞ്ഞാല്‍ എനിക്കവിടെ സുരക്ഷിതത്വം തോന്നിയില്ല. കുട്ടിയായതിനാല്‍ താന്‍ ഇതുവരെ പരാതി നല്‍കിയിട്ടില്ലെങ്കിലും ബെംഗളൂരു പോലീസ് സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചെന്നും നേഹ പറയുന്നു. പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഇക്കാര്യം പരിശോധിച്ച് വരികയാണെന്നും സൗത്ത് ഡിസിപി സാറാ ഫാത്തിമ പറഞ്ഞു.