സാധാരണ നിലയില്‍ കീശയില്‍ നിന്നും അധികം കാശ് പോകാതെ യാത്ര ചെയ്യാം എന്നുള്ലതാണ് ഇന്ത്യൻ റെയില്‍വെയുടെ ഒരുഗുണം.എന്നാല്‍ ബെംഗളുരുവില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് പ്രീമിയം തത്കാല്‍ എസി സെക്കൻഡ് ക്ളാസ് ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ നോക്കിയ ആള്‍ ടിക്കറ്റ് ചാർജ് കണ്ട് കണ്ണു തള്ളിയിരിക്കുകയാണ്. 10100 രൂപയാണ് സ്റ്റാൻഡേർഡ് സെക്കൻഡ് എസി കോച്ചിൻ്റെ ചാർജായി വെബ്സൈറ്റില്‍ കാണിച്ചിരിക്കുന്നത്.ടിക്കറ്റ് ബുക്ക് ചെയ്യാൻ നോക്കിയ ആള്‍ ടിക്കറ്റ് ചാർജിൻ്റെ സ്ക്രീൻ ഷോട്ട് സഹിതം റെഡിറ്റില്‍ പോസ്റ്റ് ചെയ്തതോടെ റെയില്‍വെയുടെ ഈ അമിത നിരക്കിനെക്കുറിച്ചുള്ള ചർച്ചകള്‍ക്ക് ചൂട് പിടിക്കുകയാണ്.
സാധാരണ ഈ റൂട്ടിലെ ടിക്കറ്റ് ടിക്കറ്റ് ചാർജ് 2900 രൂപയെന്നാണ് സ്ക്രീൻ ഷോട്ട് പോസ്റ്റ് ചെയ്തയാള്‍ പറയുന്നത്. എതായാലും സംഭവം സമൂഹമാധ്യമങ്ങളില്‍ വളരെ വലിയ ചർച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. കൂടിയ ചാർജിനെ വിമർശിച്ച പലരും ഇത്രയും തുകയ്ക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്ത് പോകാമെന്ന് പറയുന്നു. റെയില്‍വേയിലെ തത്കാല്‍ടിക്കറ്റ് സംവിധാനം വെറും തട്ടിപ്പാണെന്നാണ് മറ്റ് ചിലരുടെ അഭിപ്രായം.ആഗസ്റ്റ് 9ന് എസ്.എം.വി.ടി ബെംഗളുരു ജംഗ്ഷനില്‍ നിന്ന് ഹൌറ ജംഗ്ഷനിലേക്ക് സൂപ്പർഫാസ്റ്റ് ട്രെയിനിലെ ടിക്കറ്റാണ് ബുക്ക് ചെയ്യാൻ നോക്കിയതെന്ന് പോസ്റ്റില്‍ പറയുന്നു.
ബുക്കിംഗ് സൈറ്റില്‍ 7 സീറ്റുകള്‍ ഒഴിവുള്ളതായി കാണിച്ചെങ്കിലും ടിക്കറ്റ് ചാർജ് സാധാരണ നിലയില്‍ നിന്നും വളരെ കൂടുതലായാണ് കാണിച്ചത്. ഇത്തരം ടിക്കറ്റുകള്‍ ആര് ബുക്ക് ചെയ്യുമെന്നും ഇന്ത്യയിലെ രണ്ട് മെട്രോ നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് സാധാരണ ഗതിയില്‍യില്‍ 2900 രൂപയ്ക്ക് ടിക്കറ്റ് ലഭിക്കുമ്ബോള്‍ പതിനായിരം രൂപ മുടക്കി ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര ചെയ്യാൻ ആര് തയ്യാറാകുമെന്നും പോസ്റ്റില്‍ ചോദിക്കുന്നുണ്ട്.ആ സീറ്റുകള്‍ മുഴുവനും ശൂന്യമാണെന്നും ട്രെയിൻ പുറപ്പെടുന്നതിന് 120 ദിവസം മുന്നേ 15-20 സ്ളീപ്പർ ടിക്കറ്റ് എങ്ങനെ ലഭ്യമാകുമെന്ന് മനസിലാകുന്നില്ലെന്നും.
ഒരു ദിവസത്തെ ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കുമ്ബോള്‍ തന്നെ സീറ്റുകളെല്ലാം നിറയില്ലെന്നും പോസ്റ്റിനോട് പ്രതികരിച്ചുകൊണ്ട് ഒരാള്‍ കുറിച്ചു.റെയില്‍വേ സ്ളീപ്പർ കോച്ചുകള്‍ കുറച്ചുകൊണ്ട് എസി കോച്ചുകള്‍ വർദ്ധിപ്പിച്ചത് എങ്ങനെയെന്ന് അടുത്തിടെ ഒരു ലേഖനത്തില്‍ വായിച്ചതായും ആദ്യം ഇതിനെ റെയില്‍വേ മന്ത്രി എതിർത്തതായും പിന്നീട് തെളിവുകള്‍ കാണിച്ചപ്പോള്‍ പ്രതികരിച്ചില്ലെന്നും മറ്റോരാള്‍ കുറിച്ചുറെയില്‍വേ സ്ളീപ്പർ കോച്ചുകള്‍ കുറച്ചുകൊണ്ട് എസി കോച്ചുകള്‍ വർദ്ധിപ്പിച്ചത് എങ്ങനെയെന്ന് അടുത്തിടെ ഒരു ലേഖനത്തില്‍ വായിച്ചതായും ആദ്യം ഇതിനെ റെയില്‍വേ മന്ത്രി എതിർത്തതായും പിന്നീട് തെളിവുകള്‍ കാണിച്ചപ്പോള്‍ പ്രതികരിച്ചില്ലെന്നും മറ്റോരാള്‍ കുറിച്ചുസെക്കൻഡ് എസിയില്‍ ടിക്കറ്റില്ലാതെ യാത്രചയ്തത്
പിടിച്ചാല്‍ പിഴയായി ലഭിക്കുന്ന തുക 10000 രൂപയെക്കാള്‍ കുറവാണെന്നാണ് മറ്റൊരാളുടെ രസകരമായ കമൻ്റ്.ഇത് പശക് പറ്റിയതല്ലല്ലോ എന്നും ഒരാഴ്ചമുൻപ് രാജസ്ഥാനില്‍ നിന്നും തമിഴ്നാട്ടിലേക്ക് സെക്കൻഡ് എസിയില്‍ പോയത് നാലായിരം രുപയ്ക്കാണെന്നും മറ്റൊരാള്‍ പ്രതികരിച്ചു.ഇത് പ്രീമിയം തത്കാല്‍ ടിക്കറ്റ് ആണെന്നും .ഇത് കൊണ്ട് പ്രത്യേകിച്ച് പ്രയോജനം ഒന്നുമില്ലെന്നുമാണ് മറ്റൊരാള്‍ കമൻ്റ് ചെയ്തത്.പെട്ടെന്നെടുക്കുന്ന യാത്രാ തീരുമാനങ്ങളില്‍ വളരെ അടിയന്തരമായി എടുക്കുന്ന ടിക്കറ്റുകളാണ് തത്കാല്‍ ടിക്കറ്റുകള്‍. സാധാരണ ടിക്കറ്റ് ചാജിന്റെയൊപ്പം അധിക ചാർജുകളും ചേർത്താണ് തത്കാല്‍ ടിക്കറ്റിൻ്റെ ചാർജ് ഈടാക്കുന്നുത്. അടിസ്ഥാന ടിക്കറ്റ് ചാജിൻ്റെ 10 മുതല്‍ 30 ശതമാനം വരെ ഇതില്‍ വർദ്ധനവ് വരാം.ഉയർന്ന ക്ലാസുകളില്‍ 30 ശതമാനം വരെ വർദ്ധനവുണ്ടാകാം. എന്നിരുന്നാലും തത്കാല്‍ ടിക്കറ്റുകള്‍ ക്യാൻസല്‍ ചെയ്താല്‍ അടച്ച പണം തിരികെ ലഭിക്കുകയില്ല.