Home Featured ബെംഗളൂരു-മംഗളൂരു റെയിൽപ്പാതയിൽ വീണ്ടും മണ്ണിടിച്ചിൽ;അഞ്ചു തീവണ്ടികൾ വഴിയിൽ കുടുങ്ങി.

ബെംഗളൂരു-മംഗളൂരു റെയിൽപ്പാതയിൽ വീണ്ടും മണ്ണിടിച്ചിൽ;അഞ്ചു തീവണ്ടികൾ വഴിയിൽ കുടുങ്ങി.

ബെംഗളൂരു-മംഗളൂരു റെയിൽപ്പാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ശനിയാഴ്ച പുലർച്ചെ 12.30-നുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് ഈ റൂട്ടിലോടുന്ന അഞ്ചു തീവണ്ടികൾ വഴിയിൽ കുടുങ്ങി. കണ്ണൂരിൽനിന്ന് ബെംഗളൂരുവിലേക്കും തിരിച്ചുമുള്ള എക്‌സ്പ്രസ് തീവണ്ടികളും കുടുങ്ങിയവയിൽപ്പെടുന്നു. ഇവയിലുള്ള യാത്രക്കാർ മണിക്കൂറുകളോളം ദുരിതമനുഭവിച്ചു. ഉച്ചയോടെ പലരും മറ്റുവാഹനങ്ങളിൽ കയറി യാത്ര തുടർന്നു.ഹാസനിലെ സകലേശപുര-ബല്ലുപേട്ട് റെയിൽവേ സ്റ്റേഷനുകൾക്കിടയിലാണ് പാളത്തിലേക്ക് മണ്ണിടിച്ചിലുണ്ടായത്. ഇടിഞ്ഞുവീണ മണ്ണിൽ പാളംമൂടി.

ബെംഗളൂരു-മംഗളൂരു റൂട്ടിൽ ആറുതീവണ്ടികൾ ഈസമയം സർവീസ് നടത്തുന്നുണ്ടായിരുന്നു. ഈ തീവണ്ടികൾ വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടു. സകലേശപുരയ്ക്കടുത്ത് യടകുമേറി- കടഗരവള്ളി സ്റ്റേഷനുകൾക്കിടയിൽ കഴിഞ്ഞ 26-ന് രാത്രിയും മണ്ണിടിച്ചിലുണ്ടായി. പാളം ഗതാഗതയോഗ്യമാക്കി 12 ദിവസങ്ങൾക്കുശേഷം വ്യാഴാഴ്ചയാണ്↑ഗതാഗതം പുനരാരംഭിച്ചത്.ബെംഗളൂരുവിൽനിന്ന് കണ്ണൂരിലേക്ക് പോകുന്ന എക്സ‌സ്പ്രസ് തീവണ്ടി (16511) ആലൂർ സ്റ്റേഷനിലാണ് പിടിച്ചിട്ടത്. രാത്രി ഒൻപതരയ്ക്ക് പുറപ്പെട്ട തീവണ്ടി രണ്ടുമണിയോടെ ഹാസനിലെത്തിയപ്പോഴാണ് ആദ്യം പിടിച്ചിട്ടത്.

രണ്ടുമണിക്കൂറോളം അവിടെ കിടന്നശേഷമാണ് ആലൂരിലേക്ക് മാറ്റിയത്. ആയിരത്തോളം യാത്രക്കാർ തീവണ്ടിയിലുണ്ടായിരുന്നു. ഈ യാത്രക്കാർ തീവണ്ടിയിലിരുന്ന് നേരംവെളുപ്പിച്ചു. രാവിലെ റെയിൽവേ ഇവർക്ക് പ്രഭാതഭക്ഷണം നൽകി.തീവണ്ടി റദ്ദാക്കിയതായി അറിയിക്കാത്തതിനാൽ മിക്കവരും ബോഗികളിൽത്തന്നെ തുടർന്നതായി യാത്രക്കാരനായ മംഗളൂരു സ്വദേശി പറഞ്ഞു. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് റദ്ദാക്കിയതായി സന്ദേശമെത്തിയത്.

അതേസമയം, തീവണ്ടികൾ പിടിച്ചിട്ട സ്റ്റേഷനുകളിൽനിന്ന് വിവിധയിടങ്ങളിലേക്കായി 26 ബസുകൾ സജ്ജീകരിച്ചുനൽകിയതായും 189 ടിക്കറ്റുകളിൽ പണം മടക്കിനൽകിയതായും ദക്ഷിണ-പശ്ചിമ റെയിൽവേ അറിയിച്ചു. 1,15,035 രൂപയാണ് മടക്കിനൽകിയത്.ബെംഗളൂരുവിലേക്കുൾപ്പെടെയുള്ള ബസുകളിൽ 1980 പേർ യാത്ര ചെയ്‌തതായും അറിയിച്ചു. ഈ റൂട്ടിലുള്ള മുഴുവൻ തീവണ്ടികളുടെയും സർവീസുകൾ റദ്ദാക്കി. കണ്ണൂർ എക്സസ്പ്രസ് ഉൾപ്പെടെ വഴിയിൽ കുടുങ്ങി യാത്രക്കാർക്ക് മണിക്കൂറുകൾനീണ്ട ദുരിതം

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുമായി കൗമാരക്കാരനായ കാമുകൻ ഒളിച്ചോടി.

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുമായി കൗമാരക്കാരനായ കാമുകൻ ഒളിച്ചോടി. തൊട്ടടുത്ത ഗ്രാമത്തിലെത്തി ഇരുവരും വിവാഹിതരായെങ്കിലും പെണ്‍കുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയില്‍ കൗമാരക്കാരൻ പൊലീസിന്റെ പിടിയിലായി.ഈ കേസില്‍ ജാമ്യം ലഭിച്ച്‌ പുറത്തുവന്ന കൗമാരക്കാരൻ വീണ്ടും പൊലീസ് സ്റ്റേഷൻ കയറേണ്ടി വന്നു. കാമുകിയെ സന്തോഷിപ്പിക്കാനായി ഒന്നര ലക്ഷം രൂപയാണ് ഇയാള്‍ കടംവാങ്ങി നല്‍കിയത്. ഈ പണത്തിന്റെ പേരിലായിരുന്നു കൗമാരക്കാരനെതിരെ രണ്ടാമത്തെ കേസ്. ബിഹാറിലെ മുസാഫർപൂരിലാണ് സംഭവം.മുസാഫർപൂരിലെ കമ്ബനി ബാഗ് റോഡിലുള്ള ഒരു തുണിക്കടയിലാണ് കാമുകനായ കൗമാരക്കാരൻ ജോലി ചെയ്തിരുന്നത്.

പ്രായപൂർത്തിയാകാത്ത കാമുകിയുടെ ആവശ്യങ്ങള്‍ സാധിച്ച്‌ കൊടുക്കാനായി കൈയിലെ പണമെല്ലാം ചെലവായതോടെ കട ഉടമയില്‍ നിന്നും കൗമാരക്കാരൻ ഒന്നര ലക്ഷം രൂപ കടം വാങ്ങി. പിന്നാലെ കാമുകിയുമായി നാട് വിട്ടുകയായിരുന്നു. അടുത്തുള്ള ഗ്രാമത്തില്‍ വച്ച്‌ ഇരുവരും വിവാഹിതരായി. ഇതിനിടെ മകളെ കാണാനില്ലെന്ന് കാണിച്ച്‌ പെണ്‍കുട്ടിയുടെ വീട്ടുകാർ കാസി മുഹമ്മദ്പൂർ പൊലീസ് സ്റ്റേഷനില്‍ തട്ടിക്കൊണ്ടുപോകല്‍ കേസ് ഫയല്‍ ചെയ്തു.

അന്വേഷണം ആരംഭിച്ച പോലീസ് ആണ്‍കുട്ടിയുടെ വീട്ടില്‍ നിന്നും പെണ്‍കുട്ടിയെ കണ്ടെത്തി. തുടർന്ന് ആണ്‍കുട്ടിയെ അറസ്റ്റ് ചെയ്യുകയും പെണ്‍കുട്ടിയെ വീട്ടുകാർ ഒപ്പം വിട്ടയക്കുകയും ചെയ്തു. പിന്നാലെ ഇയാള്‍ ജയിലിലുമായി. ദിവസങ്ങള്‍ക്ക് ശേഷം ജാമ്യം കിട്ടി വീണ്ടും ജോലിക്കായി കടയില്‍ ചെന്നപ്പോള്‍ കടയുടമ കടംനല്‍കിയ ഒന്നര ലക്ഷം രൂപ തിരികെ ചോദിക്കുകയായിരുന്നു.പണത്തിന്റെ പേരില്‍ കടയുടമയും ആണ്‍കുട്ടിയും തമ്മില്‍ വാക്ക് തർക്കത്തിലേർപ്പെടുകയും കേസ് വീണ്ടും പോലീസ് സ്റ്റേഷനിലെത്തുകയും ചെയ്തു. പരാതി കിട്ടിയ പോലീസ് കടയുടമയെയും ആണ്‍കുട്ടിയെയും സ്റ്റേഷനിലേക്ക് വിളിച്ച്‌ വരുത്തി. ഇരുകൂട്ടരുമായി പോലീസ് നടത്തിയ ചർച്ചയില്‍ പ്രശ്നം പരിഹരിക്കപ്പെട്ടെന്ന് റിപ്പോർട്ടുകള്‍ പറയുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group