നടനും കോമഡി താരവുമായ ഉല്ലാസ് പന്തളം വീണ്ടും വിവാഹിതനായി. അരീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായ ദിവ്യയാണ് വധു. സാലിഗ്രാം ഉമാമഹേശ്വര ക്ഷേത്രത്തിലായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.വിവാഹത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ഉല്ലാസിന്റെ രണ്ടാം വിവാഹമാണിത്. 2022ല്‍ ആണ് ഉല്ലാസിന്റെ ആദ്യ ഭാര്യ ആശ ആത്മഹത്യ ചെയ്തത്. ആദ്യ വിവാഹത്തില്‍ ഇന്ദുജിത്ത്, സൂര്യജിത്ത് എന്നിങ്ങനെ രണ്ടു മക്കളുണ്ട്.
വിവാഹത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പല തരത്തിലുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. ഭാര്യ മരിച്ചിട്ട് അധികകാലം ആയില്ലല്ലോ, കുറച്ച് കൂടെ കാത്തിരിക്കാമായിരുന്നു എന്ന് അഭിപ്രായമുള്ളവരുണ്ട്. അതേ സമയം ഉല്ലാസ് പന്തളത്തിന്റെ സാഹചര്യം നിങ്ങള്‍ക്കറിയില്ലല്ലോ, അദ്ദേഹത്തിന് ഒരു കൂട്ട് വേണമെന്ന് തോന്നിയപ്പോള്‍ വീമ്ടും വിവാഹം കഴിച്ചതില്‍ എന്താണ് തെറ്റ് എന്ന നിലകളിലൊക്കെയാണ് ചര്‍ച്ചകള്‍ പോകുന്നത്.
നോട്ടത്തിലും, ഭാവത്തിലും മലയാളികളെ നിര്‍ത്താതെ ചിരിപ്പിയ്ക്കുന്ന കലാകാരനാണ് ഉല്ലാസ് പന്തളം. കോമഡി സ്റ്റാര്‍സിലൂടെയാണ് തുടക്കം. പിന്നീട് നിരവധി സ്‌റ്റേജ് ഷോകളും ടി വി ഷോകളും ചെയ്തു. കൗണ്ടര്‍ തമാശകള്‍ കൊണ്ട് ജനങ്ങളെ ചിരിപ്പിച്ച താരം ജീവിതത്തില്‍ ഒത്തിരി കഷ്ടപ്പെട്ടാണ് ആഗ്രഹിച്ച നിലയിലേക്ക് എത്തിയത്.
32 ആം വയസ്സിലായിരുന്നു ആദ്യ വിവാഹം. അതിനിടയില്‍ പ്രണയമൊക്കെ ഉണ്ടായിരുന്നുവെങ്കിലും സ്ഥിരവരുമാനമുള്ള ജോലിയും കൂലിയും വീടും ഒന്നുമില്ലാത്തതിനാല്‍ വിവാഹത്തോട് താത്പര്യം കാണിക്കാതെ നടക്കുകയായിരുന്നുവത്രെ. വിവാഹമേ വേണ്ട എന്ന തീരുമാനം മാറിയത് ആശ ജീവിതത്തിലേക്ക് വന്നതിന് ശേഷമാണെന്നും ഉല്ലാസ് പന്തളം പറഞ്ഞിരുന്നു. പെയിന്റിങിനും മറ്റ് കൈ തൊഴിലുകള്‍ക്കുമൊക്കെ പോയി കഷ്ടപ്പെട്ട് തന്നെയാണ് വീട് പോറ്റിയത്. എന്നാല്‍ ഇപ്പോള്‍ സ്‌റ്റേജ് ഷോകള്‍ക്ക് പുറമെ സിനിമയിലും ഉല്ലാസ് പന്തളം ശ്രദ്ധിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്