കോഴിയിറച്ചി പാചകം ചെയ്യാൻ ആവശ്യപ്പെട്ട ഭർത്താവിനെ ഇഷ്ടികകൊണ്ട് തലയ്‌ക്കടിച്ച് കൊലപ്പെടുത്തി ഭാര്യ .ഉത്തർപ്രദേശിലെ ഷാജഹാൻപൂരില്‍ റോജ പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം.സത്യപാല്‍ എന്ന 40 കാരനാണ് കൊല്ലപ്പെട്ടത് .സംഭവവുമായി ബന്ധപ്പെട്ട് ഭാര്യ ഗായത്രി ദേവി (39) നെ പൊലീസ് അറസ്റ്റ് ചെയ്തു . സസ്യഭുക്കായിരുന്ന ഗായത്രിയോട് സത്യപാല്‍ നോണ്‍ വെജിറ്റേറിയൻ ഭക്ഷണം തയ്യാറാക്കാൻ പലപ്പോഴും ആവശ്യപ്പെടാറുണ്ടായിരുന്നു. ഇതിന്റെ പേരില്‍ ഭാര്യയും ഭർത്താവും തമ്മില്‍ വഴക്ക് പതിവായിരുന്നു.
കഴിഞ്ഞ ദിവസവും സത്യപാല്‍ വീണ്ടും സസ്യേതര ഭക്ഷണം ആവശ്യപ്പെട്ടു. ഗായത്രി വിസമ്മതിച്ചതോടെ വാക്കു തർക്കമുണ്ടായി . വഴക്കിനിടെ ഗായത്രി ഇഷ്ടിക എടുത്ത് ഭർത്താവിനെ ആക്രമിക്കുകയായിരുന്നു. സത്യപാല്‍ പുറത്തേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും താഴെ തള്ളിയിടുകയും ,ഇഷ്ടികകൊണ്ട് തലയില്‍ ഇടിക്കുകയുമായിരുന്നു.ഗായത്രി നേരത്തെ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നുവെന്ന് സത്യപാലിന്റെ ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു. . പ്രാഥമിക അന്വേഷണത്തില്‍ യുവതിക്ക് ഇപ്പോഴും മാനസികാസ്വാസ്ഥ്യമുണ്ടെന്ന് സൂചനയുണ്ട്