മൈസൂരു : ദിനം പ്രതി ഗതാഗത കുരുക്കേറുന്ന സാഹചര്യത്തിൽ നഗരത്തിൽ കൂടുതൽ ട്രാഫിക് സിഗ്നലുകൾ സ്ഥാപിക്കാൻ പോലീസ് നീക്കം. ഇതിനായി സിറ്റി ട്രാഫിക് പോലീസിന്റെ നേതൃത്വത്തിൽ സാധ്യതാ വിലയിരുത്തലുകൾ തുടങ്ങി. അസിസ്റ്റന്റ്റ് പോലീസ് കമ്മിഷണർ (ട്രാഫിക്) എം. ശിവശങ്കറാണ് വിലയിരുത്തലിന് നേതൃത്വംനൽകുന്നത്.ഖദ്രി ശമ്മണ്ണ ജങ്ഷൻ (നാരായണശാസ്ത്രി റോഡ്, കൃഷ്ണവിലാസ് റോഡ്), ദിവാൻസ് റോഡ്, ദേവരാജ ഉർസ് റോഡ് ജങ്ഷൻ, ബിസിനസ് ഡിസ്ട്രിക്റ്റിലെ ധവന്ത്രി റോഡ്, ദിവാൻസ് റോഡ് ജങ്ഷൻ എന്നിവയുൾപ്പെടെ വിവിവിധയിടങ്ങൾ അദ്ദേഹം പരിശോധിച്ചു.
പുഷ്പാശ്രമ, മില്ലേനിയം ജങ്ഷനുകളിലും പരിശോധന നടന്നു. ട്രാഫിക് സിഗ്നലുകൾ സ്ഥാപിച്ചാൽ കവലകളിലെ തിരക്കും സംഘർഷങ്ങളും ഫലപ്രദമായി കുറയുമോ എന്ന് നിർണയിക്കാൻ വിവിധസമയങ്ങളിൽ ജങ്ഷനുകളിലെ വാഹനങ്ങളുടെയെണ്ണം പോലീസ് നിരീക്ഷിക്കുന്നുണ്ട്. വിലയിരുത്തലിനുശേഷം, സിഗ്നൽ സ്ഥാപിക്കൽ സംബന്ധിച്ച അന്തിമ തീരുമാനത്തിനായി പോലീസ് കമ്മിഷണർ സീമ ലട്കറിന് സമഗ്ര റിപ്പോർട്ട് സമർപ്പിക്കും.
എല്ലാ ട്രാഫിക് എസ്ഐമാർക്കും ഗതാഗതപ്രവാഹം നിരീക്ഷിക്കുന്നതിന് വ്യത്യസ്ത സമയങ്ങളിൽ ഫീൽഡ് നിരീക്ഷണങ്ങൾക്ക് നിർദേശങ്ങൾ നൽകിയിട്ടുണ്ട്. മൈസൂരുവിലെ തിരഞ്ഞെടുത്ത ജങ്ഷനുകളിൽ കൂടുതൽ സിഗ്നലുകൾക്കായുള്ള സാധ്യതാപഠനങ്ങൾ നടത്തുന്നുണ്ടെന്നും അന്തിമ തീരുമാനം പോലീസ് കമ്മിഷണറുടെ പക്കലാണെന്നും ശിവശങ്കർ പറഞ്ഞു
ഈ ചോദ്യത്തിനുത്തരം പറയാൻ എനിക്കു ബുദ്ധിമുട്ടുണ്ട്, ഇന്‍റര്‍വ്യൂ തുടങ്ങിയപ്പഴേ ഇറങ്ങിപ്പോയി യുവാവ്
ജോലിക്കും മറ്റുമായുള്ള അഭിമുഖങ്ങള്‍ക്കിടയിലെ രസകരമായ പലതും വാർത്തയാകാറുണ്ടല്ലോ?. അത്തരത്തിലൊരു സംഭവം ഇപ്പോള്‍ വൈറലായിരിക്കുകയാണ്.റെഡിറ്റില്‍ വന്ന ഒരു കുറിപ്പാണിത്.ഒരു ജോലി അഭിമുഖത്തിനിടെ തനിക്കുണ്ടായ ഒരു അനുഭവം പങ്കുവയ്ക്കുകയാണ് ഒരു യുവാവ്.അഭിമുഖത്തിനെത്തിയപ്പോള്‍ മുതലുള്ള അപാകതകളെക്കുറിച്ച് വിവരിക്കുന്നുണ്ട് അദ്ദേഹം.രാവിലെ 9 മണിക്കായിരുന്നു ഇന്‍റർവ്യു. ഇന്‍റർവ്യുവിനു ഓടിക്കിതച്ച് കൃത്യസമയത്ത് എത്തുന്നതു ശരിയല്ലെന്നാണല്ലോ പറയാറ്. ഇദ്ദേഹം അരമണിക്കൂർ മുന്നേ എത്തി.
പക്ഷേ, കാര്യമൊന്നുമുണ്ടായില്ല. കൃത്യസമയത്ത് തുടങ്ങിയില്ലെന്നു മാത്രമല്ല ഒരുമണിക്കൂർ താമസിച്ചാണ് ഇന്‍റർവ്യൂ നടന്നത്. ഇത്രയും താമസം ഉണ്ടായിട്ടും അഭിമുഖത്തിനു വിളിച്ചവർ എന്തുകൊണ്ടു താമസിക്കുന്നുവെന്ന് പറയുകയോ വൈകിയതില്‍ ക്ഷമാപണം പറയുകയോ ചെയ്തില്ലെന്നും അദ്ദേഹം പറയുന്നു.അഭിമുഖത്തിനായി അകത്തേക്കു വിളിച്ചിട്ടും അവരുടെ ഭാഗത്തു നിന്നുള്ള പെരുമാറ്റം മോശമായിരുന്നുവെന്നും യുവാവ് പറയുന്നു. അവിടെ ചെന്നപ്പോള്‍ താൻ അവിടെ ഇരിക്കുന്നുണ്ടെന്നറിയാത്തപോലെയായിരുന്നു എച്ച്‌ആറില്‍ നിന്നുള്ള പെരുമാറ്റം.
എന്നെ അവിടെ ഇരുത്തിക്കൊണ്ട് ഫോണ്‍ വിളികള്‍ നടത്തുകയായിരുന്നു അദ്ദേഹം.ചോദ്യം ചോദിക്കാൻ തുടങ്ങിയപ്പോഴാകട്ടെ തന്‍റെ നിക്ക്നെയിമിനെക്കുറിച്ചായിരുന്നു ആദ്യ ചോദ്യം. അടുത്തതായി അച്ഛന്‍റെ ജോലി ചോദിച്ചു. അച്ഛന് ഒരു പ്രൈവറ്റ് ഇലക്‌ട്രോണിക്സ് കമ്ബനിയിലാണ്ജോലി എന്നു പറഞ്ഞപ്പോള്‍ അത് എവിടെയാണെന്ന് കൃത്യമായി പറയാൻ ആവശ്യപ്പെട്ടു.അപ്പോള്‍ താൻ, ‘സോറി മാം ഈ ചോദ്യത്തിന് ഉത്തരം നല്‍കാൻ കഴിയില്ല, ഇത് എന്‍റെ ജീവിതത്തിലെ സ്വകാര്യമായ കാര്യമാണ്’ എന്ന് പറഞ്ഞു. “ഇതിന് ഉത്തരം നല്‍കാൻ കഴിയ്യില്ലെങ്കില്‍ അഭിമുഖം തുടരാൻ കഴിയില്ല’ എന്നായിരുന്നു അവരുടെ മറുപടി. ഇതു കേട്ടതോടെ താൻ അവിടെ നിന്നുംഇറങ്ങിപ്പോരുകയായിരുന്നു എന്നാണ് യുവാവ് പറയുന്നത്.യുവാവിന്‍റെ പോസ്റ്റിന് പിന്തുണയുമായി നിരവധിപ്പേരാണ് എത്തിയത്. ഇത് ഒട്ടും പ്രൊഫഷണലല്ലാത്ത സമീപനമാണെന്നായിരുന്നു കൂടുതലാളുകളുടെയും അഭിപ്രായം.