Home Featured ബെംഗളൂരു : ഷൂ റാക്കിൽഒളിപ്പിച്ചു വെച്ച താക്കോൽ ഉപയോഗിച്ച് വീട് തുറന്ന് മോഷണം

ബെംഗളൂരു : ഷൂ റാക്കിൽഒളിപ്പിച്ചു വെച്ച താക്കോൽ ഉപയോഗിച്ച് വീട് തുറന്ന് മോഷണം

by admin

ബെംഗളൂരു : ബെംഗളൂരുവിൽ ഷൂ റാക്കിൽഒളിപ്പിച്ചു വെച്ച താക്കോൽ ഉപയോഗിച്ച് വീട് തുറന്ന് മൂന്നര ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം കവർന്നു. ബന്ദേപാളയിലെ അടച്ചിട്ട വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാർ ജോലിക്ക് പോയപ്പോൾ താക്കോൽ ഷൂ റാക്കിലായിരുന്നു ഒളിപ്പിച്ചു വെച്ചത്. ഇതു മനസ്സിലാക്കിയ മോഷ്ടാവ് താക്കോൽ കണ്ടുപിടിച്ച് വീട് തുറക്കുകയായിരുന്നു. ഭദ്രാവതി സ്വദേശിയായ പ്രതിയെ പിടികൂടിയതായി പോലീസ് പറഞ്ഞു. മോഷ്‌ടിച്ച സ്വർണം ഇയാൾ ജയനഗറിലെ കടയിൽ വിറ്റിരുന്നു. വീടു പൂട്ടിപ്പോകുമ്പോൾ താക്കോൽ ഷൂ റാക്കിലോ കാർപ്പെറ്റിനടിയിലോ ചെടിച്ചട്ടിയിലോ വെക്കരുതെന്ന് സിറ്റി പോലീസ് കമ്മിഷണർ ബി.ദയാനന്ദ പറഞ്ഞു.

രക്തസമ്മര്‍ദ്ദം കുറയുകയും ശ്വാസനാളങ്ങള്‍ അടയുകയും ചെയ്യുന്നു’; കടന്നലുകളുടെയും തേനീച്ചകളുടെയും ആക്രമണത്തില്‍ കേരളത്തില്‍ മരണ നിരക്കേറുന്നു, റിപ്പോര്‍ട്ടുകള്‍ പുറത്ത്

കേരളത്തില്‍ വന്യമൃഗങ്ങളുടെ ആക്രമണങ്ങള്‍ പെരുകുന്നതോടൊപ്പം കടന്നലുകളും തേനീച്ചകളും കടന്നുവന്നിരിക്കുxന്നുവെന്നാണ് പുതിയ റിപ്പോർട്ട്.കടന്നലുകളുടെയും തേനീച്ചകളുടെയും കുത്തേല്‍ക്കുന്നവരുടെ എണ്ണം ഗണ്യമായി കൂടുന്നുവെന്നാണ് കണക്കുകള്‍. ഇവയുടെ അക്രമണമേറ്റാല്‍ ജീവൻ അപായപ്പെടുംവിധം രക്തസമ്മർദ്ദം കുറയുകയും ശ്വാസനാളങ്ങള്‍ അടയുകയും ചെയ്യുന്നവിധം അലർജിയിലേക്ക് നയിക്കുന്നു. ‘അനാഫൈലക്റ്റിക്’ പ്രതികരണം മൂലമാവാം ഇതെന്ന് വിദഗ്ദ്ധർ പറയുന്നു.

കടന്നലുകളുടെയും തേനീച്ചകളുടെയും കുത്തേറ്റവർക്ക് സംസ്ഥാന സർക്കാർ നഷ്ടപരിഹാരം നല്‍കാൻ തുടങ്ങിയിട്ടുണ്ടെങ്കിലും തേനീച്ചക്കൂടുകള്‍ നശിപ്പിക്കാൻ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഈ മാസം ആദ്യം, കോഴിക്കോട് മരുതോങ്കര നിവാസിയും 60 വയസ്സുകാരനുമായ രാഘവൻ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കടന്നല്‍ ആക്രമണത്തില്‍ മരിച്ചു. അതിനും നാലു ദിവസം മുമ്ബായിരുന്നു മറ്റൊരു സംഭവം. നെടുമങ്ങാട് സബ് ട്രഷറിയില്‍ പ്രതിമാസ പെൻഷൻ എടുക്കാൻ പോയതായിരുന്നു ഒരു കൂട്ടം മുതിർന്ന പൗരന്മാർ. സമീപത്തെ റവന്യൂ ടവറിലെ ഒരു തേനീച്ചക്കൂട് കഴുകൻ ആക്രമിച്ചതിനെ തുടർന്നുള്ള ആക്രമണത്തില്‍ അതിലെ ഏഴ് വയോധികർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവന്നു.

കഴിഞ്ഞ മാസം, എറണാകുളം ജില്ലയിലെ ഐക്കരനാട് പഞ്ചായത്തില്‍ വടക്കുകിഴക്കൻ സംസ്ഥാനങ്ങളില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികള്‍ ഉള്‍പ്പെടുന്ന ഡസനോളം പേർക്ക്, കുറ്റിക്കാടുകള്‍ വൃത്തിയാക്കുന്നതിനിടെ, കടന്നല്‍ ആക്രമണത്തില്‍ പരിക്കേറ്റു. തിരുവനന്തപുരത്തെ നഗരൂർ പഞ്ചായത്തിലെ കോട്ടക്കലില്‍ പത്ത് സ്ത്രീകള്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ നവംബറില്‍, കോട്ടയത്തെ മുണ്ടക്കയത്തിനടുത്ത്, കുരുമുളകിന്റെ ചെടിയില്‍ വീണ ഉണങ്ങിയ തെങ്ങോല പറിച്ചെടുക്കാൻ ശ്രമിക്കവെ കുഞ്ഞിപ്പെണ്ണിനും അമ്മയെ രക്ഷിക്കാൻ ശ്രമിച്ച മകള്‍ തങ്കമ്മക്കും ഒരു കൂട്ടം കടന്നലുകളുടെ കുത്തേറ്റു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ മൂന്ന് ദിവസത്തിനുള്ളില്‍ ഇരുവരും മരിച്ചു. അവരെ രക്ഷിക്കാൻ ശ്രമിച്ച മറ്റ് ചില നാട്ടുകാരെയും കടന്നലുകള്‍ ലക്ഷ്യം വച്ചു.

കീടശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍, നഗരങ്ങളില്‍ പോലും ഈ മാരകമായ പ്രാണികളുടെ എണ്ണം കുതിച്ചുയരുന്നുവെന്നാണ്. തലസ്ഥാന നഗരമായ തിരുവനന്തപുരത്തിന്റെ ഹൃദയഭാഗത്ത് താമസിക്കുന്ന 68 കാരിയായ ലതികയും ചെറുമകള്‍ ദീപ്തിയും കടന്നലുകളില്‍ നിന്ന് കഷ്ടിച്ച്‌ രക്ഷപ്പെടുകയായിരുന്നു. കാസർകോട് ബളാല്‍ അത്തിക്കടവില്‍ വലിയ കടന്നലിന്റെ കുത്തേറ്റ് തൊഴിലാളികള്‍ക്ക് പരിക്കേറ്റിരുന്നു. രാവിലെ മരം മുറിക്കാൻ പോയവർക്കാണ് കുത്തേറ്റത്. കനകപ്പള്ളിയിലെ ചാമക്കാലില്‍ തോമസ് (55) ക്ലായിക്കോട് സ്വദേശി സുജിത്ത്(60) എന്നിവരെയാണ് ദേഹമാസകലം കുത്തേറ്റ് കണ്ണൂർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group