തിരുവനന്തപുരം : കേരളത്തിലേക്ക് മലയാളികളെ തിരിച്ചെത്തിക്കുന്നതിനായുള്ള ഊർജിത പ്രവർത്തനങ്ങളുമായി കേരള സർക്കാർ .കേരളത്തിലേക്ക് സർവീസ് നടത്താൻ താല്പര്യപ്പെട്ടു മുന്നോട്ടു വന്ന ടൂറിസ്റ്റ് വാഹന ഓപ്പറേറ്റർമാരുടെ അവശ്യ പ്രകാരമാണ് തീരുമാനം
പൊതു ഗതാഗതം പുനഃസ്ഥാപിക്കുന്നതിലുള്ള കാല താമസം പരിഗണിച്ചു ടൂറിസ്റ്റ് വാഹന ഓപ്പറേറ്റർമാരുമായി കൈ കോർത്ത് കേരള ടൂറിസം വകുപ്പ് പുതിയ പദ്ധതിക്ക് തുടക്കമിട്ടു .
കോവിഡ് നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ട് കേരളത്തിലേക്ക് സർവീസ് നടത്താൻ സന്നദ്ധരായ ഓപ്പറേറ്റർമാരുടെ രെജിസ്ട്രേഷനാണ് ആരംഭിച്ചത് . നിലവിൽ അത്തരം 493 വാഹനങ്ങൾ രജിസ്റ്റർ ചെയ്തതായി അറിയിച്ചു .
ഇനിയും നോർക്ക രെജിസ്ട്രേഷൻ ചെയ്യാത്ത മലയാളികൾക്കും ഇനി യാത്ര പാസ്സിന് അപേക്ഷിക്കാം .
കോവിഡ് ജാഗ്രത വെബ്‌സൈറ്റിലൂടെ പാസ് നൽകുന്നത് അവസാനിപ്പിച്ചിട്ടില്ല-മുഖ്യമന്ത്രി
കേരള സർക്കാരിന്റെ യാത്ര പാസ്സിന് വേണ്ടി അപേക്ഷിക്കേണ്ട ലിങ്ക് https://covid19jagratha.kerala.nic.in/home/addDomestic