കോഴിക്കോട് : മാസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ പ്രവാസ ലോകം ഇന്ന് അല്പം ആശ്വാസത്തിലാണ് , ‘വന്ദേ ഭാരത് ‘ പദ്ധതിയിലൂടെ അവർ വീടണയുന്നു എന്നതാണ് ആ സന്തോഷത്തിന്റെ കാരണം .
നാടിന്റെ നട്ടെല്ലായ പ്രവാസികൾ തിരിച്ചു വരുമ്പോൾ നമുക്കവരെ വരവേൽക്കാം , മെയ്യും മനസ്സും മറന്നു അവർക്കു വേണ്ടി സർക്കാരുകളുടെ നിർദ്ദേശങ്ങൾ പാലിച്ചു അവർക്കുള്ള സംവിധാനങ്ങളൊരുക്കാൻ നമുക്കും ശ്രമിക്കാം
എന്നാൽ തിരിച്ചു വരുന്ന പ്രവാസികൾ ശ്രദ്ധിക്കേണ്ടുന്ന മുൻകരുതലുകൾ എന്തൊക്കെയാണെന്ന് ഓരോരുത്തരും അറിഞ്ഞിരിക്കണം
ലോക ആരോഗ്യ സംഘടനാ യുടെ നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ട് മാത്രം ഓരോ പ്രവാസിയും യാത്രയ്‌ക്കൊരുങ്ങണം .
ആവശ്യാനുസരണം സർക്കാരുകൾ ആവശ്യപ്പെടുന്ന ക്വറന്റീനിൽ ഇരിക്കുവാൻ മാനസികമായി തയ്യരെപ്പോടു കൂടി വേണം നിങ്ങൾ വിമാനം കയറാൻ . തീർച്ചയായും നമുക്കാശ്വസിക്കാം നമ്മൾ ഈ മഹാ മാറിയേ നേരിടുക തന്നെ ചെയ്യും , വീണ്ടും ഓർമിപ്പിക്കട്ടെ ഭയമല്ല ജാഗ്രതയാണ് വേണ്ടത് .
- സ്നേഹതീരം തൊട്ടു : പ്രവാസികളുമായുള്ള ആദ്യ വിമാനം കൊച്ചിയിലെത്തി
- കോവിഡ് ജാഗ്രത വെബ്സൈറ്റിലൂടെ പാസ് നൽകുന്നത് അവസാനിപ്പിച്ചിട്ടില്ല-മുഖ്യമന്ത്രി
കേരള സർക്കാരിന്റെ യാത്ര പാസ്സിന് വേണ്ടി അപേക്ഷിക്കേണ്ട ലിങ്ക് https://covid19jagratha.kerala.nic.in/home/addDomestic