ബാംഗ്ലൂർ : ലോക്‌ഡൗൺ മൂലം ബാംഗ്ലൂരിലും പരിസരപ്രദേശങ്ങളിലും കുടുങ്ങിക്കിടക്കുന്ന മലയാളികളായ കുടുംബങ്ങളെയും തൊഴിലാളികളെയും കച്ചവടക്കാരെയും അവരുടെ സ്വദേശത്തേക്ക് എത്രയും പെട്ടെന്ന് എത്തിക്കുവാനുള്ള സഹായമഭ്യർത്ഥിച്ച് SჄS ബാംഗ്ലൂർ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ മന്ത്രി KT ജലീലിനെ സന്ദർശിച്ചു നിവേദനം നൽകി. മലപ്പുറം ജില്ലാ കലക്ടറേറ്റിൽ വച്ച് മന്ത്രിയേയും കലക്ടർ ജാഫർ മാലികിനേയും നേരിൽ കണ്ട് മലയാളികളുടെ പ്രശ്നങ്ങൾ ബോധ്യപ്പെടുത്തി. നിവേദനത്തിന്റെ കോപ്പി കേരള മുഖ്യമന്ത്രിക്കും, ഗതാഗത മന്ത്രിക്കും മെയിൽ അയച്ചു .
SჄS ബെംഗളൂരു സാന്ത്വന യുടെ നേതൃത്വത്തിൽ 100 ബസ്സുകൾ അയക്കാൻ സന്നദ്ധമാണെന്ന് മന്ത്രിയെ അറിയിച്ചു, നിവേദനം സ്വീകരിച്ച ശേഷം മറുപടിയിൽ ബസ്സിൽ യാത്രക്കാരെ കൊണ്ടുപോകുമ്പോഴുള്ള ആരോഗ്യ പ്രശ്നം ഓർമിപ്പിച്ച മന്ത്രി രണ്ടു ദിവസത്തിനുള്ളിൽ തീവണ്ടി സൗകര്യം ഏർപ്പെടുത്തുമെന്നും ഉറപ്പുനൽകി.
ധാരാളം കുടുംബങ്ങളും സ്ത്രീകൾ അടക്കമുള്ള മലയാളികളും സ്വന്തം വാഹനം ഇല്ലാത്തതിന്റെ പേരിൽ നാട്ടിലേക്ക് പോകാൻ കഴിയാതെ വിഷമിക്കുകയാണെന്ന കാര്യം മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി.
SჄS ബാംഗ്ലൂർ ജില്ലാ സെക്രട്ടറി മുജീബ് സഖാഫി കൂട്ടായി, സാന്ത്വനം തിരൂർ കൺവീനർ അബ്ബാസ് KP, മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി അംഗം മുജീബ് റഹ്മാൻ വടക്കേമണ്ണ എന്നിവർ നിവേദക സംഘത്തിലുണ്ടായിരുന്നു.