ബാംഗ്ലൂർ : കവിഡ് ലോക് ഡൗൺ മേഖലകളിൽ നിന്നും അന്തർസംസ്ഥാന യാത്രകൾ അരമ്പിച്ചതോട് കൂടി കടുത്ത നിർദേശങ്ങളുമായി ഭരണകൂടങ്ങൾ.Domestic Covid19jagratha പാസില്ലാത്ത ആർക്കും പ്രവേശനം നൽകില്ല എന്ന് ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്. താഴെ പറയുന്ന മാനദണ്ഡങ്ങൾ ശ്രദ്ധിക്കുക.
- യാത്രക്കാർക്കും വണ്ടിക്കും കോവിഡ് ജാഗ്രതാ പാസില്ലാത്തവരെ ഒരു കാരണവശാലും പ്രവേശിപ്പിക്കില്ല.
- യാത്രക്കാരും വാഹനവും കോവിഡ് ജാഗ്രതയിൽ റജിസ്റ്റർ ചെയ്തവരാണെങ്കിൽ ടൈം സ്ലോട്ട് കഴിഞ്ഞു പോയെങ്കിലും തൽക്കാലം കടത്തിവിടും
- റജിസ്റ്റർ ചെയ്തവർ റജിസ്റ്റർ ചെയ്യാത്ത വണ്ടിയിൽ വന്നാൽ അതിർത്തിയിൽ നിന്ന് ടാക്സി സൗകര്യം ലഭിക്കും.
- യാത്രക്കാർക്ക് പാസില്ലാതെ വണ്ടിക്കു മാത്രം റജിസ്ട്രേഷനുമായി വരുന്നവർ തിരിച്ചു പോകേണ്ടി വരും.
- റജിസ്റ്റർ ചെയ്യാത്ത വണ്ടിയിൽ പാസുള്ള കുറച്ചു പേരും പാസില്ലാത്ത കുറച്ചു പേരും വന്നാൽ പാസുള്ളവർക്ക് ടാക്സി ലഭിക്കും. മറ്റുള്ളവരെ വന്ന വണ്ടിയിൽ തിരിച്ചയക്കും.
- കോവിഡ് ജാഗ്രതയിൽ റജിസ്റ്റർ ചെയ്ത വണ്ടിയിൽ റജിസ്റ്റർ ചെയ്ത ആളുകൾ വരുമ്പോൾ പാസില്ലാത്തവരെ ഒപ്പം കൂട്ടിയാൽ മുഴുവൻ ആളുകളും വന്ന വാഹനത്തിൽ തിരികെ പോകേണ്ടി വരും.