Home Featured SYS മടിവാള യൂണിറ്റ് കമ്മറ്റി റംസാൻ കിറ്റ് വിതരണവും ഗ്രാൻഡ് ഇഫ്താറും സംഘടിപ്പിച്ചു

SYS മടിവാള യൂണിറ്റ് കമ്മറ്റി റംസാൻ കിറ്റ് വിതരണവും ഗ്രാൻഡ് ഇഫ്താറും സംഘടിപ്പിച്ചു

റമദാൻ 21 ആം രാവിൽ ഖുദൂസ് സാഹേബ് ഈദ്ഗാഹിൽ വെച്ച് നടക്കുന്ന ഗ്രാൻഡ് റൂഹാനി ഇജ്തിമാഇന്റെ പ്രചരണാർത്ഥം മടിവാള യൂണിറ്റ് SYS, SSF സംയുക്തമായി ഉമറുൽ ഫാറൂഖ് മസ്ജിദിൽ വെച്ച് നടത്തിയ ഗ്രാൻഡ് ഇഫ്താർ ശ്രദ്ദേയമായി. പള്ളിയുടെ രണ്ട് നിലകളിലായി അഞ്ഞുറിലധികം ആളുകൾ പങ്കെടുത്ത ഇഫ്താർ വിരുന്ന് സംഘാടന മികവ് കൊണ്ട് വേറിട്ട് നിന്നു.ഉമറുൽ ഫാറൂഖ് മസ്ജിദ് ഇമാം, മസ്ജിദ് സെക്രട്ടറി ജനാബ് ഗൗസ് സാഹെബ്‌, എസ്എസ്എഫ് കർണാടക സ്റ്റേറ്റ് സെക്രട്ടറി ശിഹാബ് മടിവാള, നൂറുൽ ഹുദ മദ്രസ പ്രസിഡന്റ്‌ മുജീബ് മടിവാള, SYS മടിവാള യൂണിറ്റ് സെക്രട്ടറി ഫൈസൽ വടകര, എസ്എസ്എഫ് മടിവാള യൂണിറ്റ് പ്രസിഡന്റ്‌ അബ്ദുള്ള സഖാഫി, സെക്രട്ടറി അനസ് മടിവാള തുടങ്ങിയവർ സംബന്ധിച്ചു.

റംസാൻ കിറ്റ് വിതരണം ചെയ്തു : മടിവാള: SYS ബാംഗ്ലൂർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ SYSമടിവാള യൂണിറ്റ് കമ്മിറ്റി മടിവാളയിലെ 20 പാവപ്പെട്ട കുടുംബങ്ങൾക്ക് റംസാൻ കിറ്റ് വിതരണം നടത്തി.തീർത്തും അർഹരായ കുടുംബങ്ങളെ കണ്ടെത്തി അവരിലേക്ക് നേരിട്ട് എത്തിച്ചാണ് വിതരണം നടത്തിയത്.

ചടങ്ങിൽ SYS സ്റ്റേറ്റ് കമ്മിറ്റി അംഗം ഇബ്രാഹിം സഖാഫി പയോട്ട,SSF സ്റ്റേറ്റ് സെക്രട്ടറി ശിഹാബ് മടിവാള,നൂറുൽ ഹുദ മദ്രസ പ്രസിഡന്റ്‌ മുജീബ് മടിവാള,യൂണിറ്റ് സെക്രട്ടറി ഫൈസൽ വടകര, കാബിനെറ്റ്‌ അംഗങ്ങളായ സമദ് , സിയാദ് ,റഷീദ്,സാബിത് എന്നിവർ സംബന്ധിച്ചു.

അരാഷ്ട്രീയ യൗവനം സമൂഹത്തിന് ബാധ്യത എസ്. വൈ. എസ്

കൈകൊണ്ട് ഭക്ഷണം കഴിക്കും, ടോയ്‍ലെറ്റ് പേപ്പറുപയോ​ഗിക്കില്ല; ഇന്ത്യക്കാരുടെ ഈ ശീലം ബുദ്ധിമുട്ടെന്ന് വിദേശവനിത

ഇന്ത്യക്കാരുടെ സംസ്കാരം മറ്റ് രാജ്യങ്ങളിൽ നിന്നും വളരെ വ്യത്യസ്തമാണ്. പലപ്പോഴും വിദേശികൾക്ക് അതത്ര ഉൾക്കൊള്ളാൻ കഴിയണം എന്നില്ല. പ്രത്യേകിച്ചും നമ്മുടെ ചില ശീലങ്ങൾ. അങ്ങനെ അമേരിക്കക്കാര്‍ക്ക് അത്ര സുഖകരമല്ലാത്ത ഇന്ത്യക്കാരുടെ ചില ശീലങ്ങളെ കുറിച്ച് ഒരു വിദേശി പറയുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. നിരവധിപ്പേരാണ് യുവതിയുടെ വീഡിയോയ്ക്ക് പ്രതികരണങ്ങളുമായി എത്തിയത്. 

ദില്ലിയിൽ കുടുംബമായി താമസിക്കുന്ന വിദേശവനിതയാണ് ഇതുമായി ബന്ധപ്പെട്ട വീഡിയോ  സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. ഇന്ത്യക്കാർ പിന്തുടരുന്നതും എന്നാൽ അമേരിക്കക്കാർക്ക് അത്ര സുഖകരമായി തോന്നാത്തതുമായ എട്ട് കാര്യങ്ങളെ കുറിച്ചാണ് യുവതി വീഡിയോയിൽ പറയുന്നത്. അതിൽ ഒന്നാമതായി പറയുന്നത്, അമേരിക്കക്കാർ ടോയ്‍ലെറ്റ് പേപ്പറാണ് ഉപയോ​ഗിക്കുന്നത്. ഇന്ത്യക്കാർ ഉപയോ​ഗിക്കുന്ന ജെറ്റ് സ്പ്രേ അവർക്ക് ഒരിക്കലും സുഖകരമായി തോന്നാറില്ല എന്നാണ്. 

രണ്ടാമതായി പറയുന്നത്, ഒരേ സ്ലിപ്പർ തന്നെ പലരും ഉപയോ​ഗിക്കുന്നതിനെ കുറിച്ചാണ്. അത് അമേരിക്കക്കാർക്ക് പറ്റാത്ത കാര്യമാണ് എന്നാണ് യുവതി പറയുന്നത്. അടുത്തത്, ഒരേ വാട്ടർബോട്ടിൽ തന്നെ ഷെയർ ചെയ്ത് പലരും വെള്ളം കുടിക്കുന്നത് അമേരിക്കക്കാർക്ക് അം​ഗീകരിക്കാൻ കഴിയില്ല എന്നാണ്. 

അതുപോലെ, റെസ്റ്റോറന്റിൽ പോയാൽ പലരും ഓർഡർ ചെയ്ത ഭക്ഷണം ഷെയർ ചെയ്ത് കഴിക്കുന്നതും അമേരിക്കക്കാർക്ക് പറ്റില്ല. അവർ അവരവർക്ക് വേണ്ടുന്ന ഭക്ഷണം ഓർഡർ ചെയ്താണ് കഴിക്കാറ് എന്നാണ് യുവതി പറയുന്നത്. 

You may also like

error: Content is protected !!
Join Our WhatsApp Group