മംഗ്ളുറു:പെട്രോള്‍ പമ്ബിലെ ക്യുആർ കോഡ് മാറ്റിസ്ഥാപിച്ച് സൂപ്പർവൈസർ 58.85 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി.ബംഗ്ര കുളൂറിലെ റിലയൻസ് ഫ്യുവല്‍ ഔട്ട്ലെറ്റിലാണ് സംഭവം. പമ്ബിലെ സൂപ്പർവൈസറായി ജോലി ചെയ്തിരുന്ന മോഹൻദാസിനെതിരെയാണ് പരാതി. ഇയാള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.പൊലീസ് പറയുന്നത് ഇങ്ങനെ: ‘പെട്രോള്‍ പമ്ബിലെ സാമ്ബത്തിക ഇടപാടുകളുടെ പൂർണ ചുമതല മോഹൻദാസിനായിരുന്നു. ഈ അവസരം മുതലെടുത്താണ് ഇയാള്‍ തട്ടിപ്പ് ആസൂത്രണം ചെയ്തത്. 2023 മാർച്ച് ഒന്ന് മുതല്‍ 2023 ജൂലൈ 31 വരെ, ഏകദേശം അഞ്ചു മാസത്തോളം ഇയാള്‍ ഈ തട്ടിപ്പ് തുടർന്നു.
പമ്ബിലെ ഔദ്യോഗിക ക്യുആർ കോഡ് നീക്കം ചെയ്ത ശേഷം തന്റെ സ്വന്തം ക്യുആർ കോഡ് അവിടെ സ്ഥാപിക്കുകയായിരുന്നു. ഉപഭോക്താക്കള്‍ സ്കാൻ ചെയ്ത് അയച്ച പണം മോഹൻദാസിന്റെ വ്യക്തിഗത അക്കൗണ്ടിലേക്കാണ് പോയത്. ഇങ്ങനെ 58,85,333 രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്’.തട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്ന് റിലയൻസ് ഫ്യുവല്‍ ഔട്ട്ലെറ്റ് മാനേജർ മംഗ്ളുറു സിറ്റി സൈബർ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയിരുന്നു.
ലാൻഡിംഗിന് പിന്നാലെ വിമാനത്തില്‍ രൂക്ഷഗന്ധം, പരിശോധനയില്‍ കണ്ടെത്തിയത് 2 മൃതദേഹങ്ങള്‍
ലാന്‍ഡിംഗിന് പിന്നാലെ വിമാനത്തില്‍ രൂക്ഷ ഗന്ധം ഉയര്‍ന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി.ചൊവ്വാഴ്ച രാത്രി അമേരിക്കയിലെ ഫോർട്ട് ലോഡർഡെയ്ല്‍-ഹോളിവുഡ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ന്യൂയോർക്കില്‍ നിന്നുള്ള ജെറ്റ് ബ്ലൂ വിമാനത്തില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ടേക്ക് ഓഫിന് പിന്നാലെ വിമാനത്തിന്റെ ടയറുകള്‍ തിരിച്ചെത്തുന്ന വീല്‍ വെല്ലിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളുകള്‍ ആരാണെന്ന് കണ്ടെത്താനായിട്ടില്ല. ലാൻഡിംഗിന് പിന്നാലെ നടന്ന പരിശോധനയിലാണ് അസ്വഭാവിക മണത്തിന്റെ ഉറവിടം കണ്ടെത്തിയത്.
ഇവർ എങ്ങനെയാണ് വിമാനത്താവളത്തിലും വിമാനത്തിലും കയറിപ്പറ്റിയതെന്ന കാര്യം ഇനിയും വ്യക്തമായിട്ടില്ല. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. രണ്ട് പുരുഷന്മാരുടെ മൃതദേഹമാണ് കണ്ടെത്തിയിട്ടുള്ളത്. ലാൻഡിംഗ് ഗിയർ ഭാഗത്ത് ആളുകളെ കണ്ടെന്ന് ഗേറ്റ് ടെക്നീഷ്യൻ സംശയം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് സംഭവം. മൃതദേഹങ്ങള്‍ ബോവാർഡ് കൌണ്ടി മെഡിക്കല്‍ എക്സാമിനർ പോസ്റ്റ് മോർട്ടം ചെയ്യുമെന്ന് പൊലീസ് വിശദമാക്കി.