Home Featured സുധാകരൻ രാമന്തളി ;കന്നടയിൽ നിന്നും മലയാളത്തിലേക്കൊരു നൂൽ

സുധാകരൻ രാമന്തളി ;കന്നടയിൽ നിന്നും മലയാളത്തിലേക്കൊരു നൂൽ

by admin

ബെംഗളൂരു : മലയാള കന്നഡ സാഹിത്യത്തെ കൂട്ടിയിണക്കു ന്ന പാലമാണ് എഴുത്തുകാരൻ സുധാകരൻ രാമന്തളി. അരനൂ റ്റാണ്ടായി ബെംഗളൂരു നഗരവാ സിയായ അദ്ദേഹം മലയാളി സം ഘടനാ പ്രവർത്തനങ്ങളുടെ നേതൃനിരയിൽ സജീവം. ശി ഖര സൂര്യൻ’ എന്ന വിവർത്തന കൃതിക്കു ലഭിച്ച കേന്ദ്രസാഹി ത്യ അക്കാദമി പുരസ്കാരം ഇരു ഭാഷകളിലെയും അദ്ദേഹത്തി ന്റെ സാഹിത്യ സപര്യകൾക്കു ള്ള അംഗീകാരമാണ്. ജ്ഞാന പീഠ പുരസ്കാര ജേതാവായ കന്നഡ സാഹിത്യകാരൻ ചന്ദ്ര ശേഖര കമ്പാറിന്റെ കൃതികളി ലൂടെയാണ് സുധാകരൻ രാമന്ത ളി വിവർത്തന രംഗത്തേക്കു കട ന്നത്. കമ്പാറിന്റെ ശിഖര ര്യന്റെ വിവർത്തനത്തിനാണ് കേന്ദ്ര സാഹിത്യ അക്കാദമിയു ടെ പുരസ്കാരം,

കണ്ണൂർ പയ്യന്നൂർ രാമന്തളി കൊട്ടിലവീട്ടിൽ കുടുംബാംഗമാ ണ്. ബെംഗളൂരുവിലെ സാഹി ത്യ സാംസ്കാരിക മേഖലകളിൽ സജീവമായി ഇടപെടാൻ അവസരം ലഭിച്ചതാണ് മലയാ ളം പോലെ കന്നഡയും വഴ ങ്ങാൻ സഹായിച്ചത്. പതിറ്റാ ണ്ടുകളായി കന്നഡ ഭാഷയും ജീവിതശൈലിയുമെല്ലാം അടു അറിയാൻ അതു സഹായിച്ച തായി സുധാകരൻ രാമന്തളി പറഞ്ഞു.

രാമപുരത്തിന്റെ കഥ, അര തൊഴിയുന്ന അച്യുതൻ, രഘു നാഥൻ ഉറങ്ങുകയാണ്(നോവ ലുകൾ), പിൻഗാമി നം(ചെറുകഥാ സമാഹാരം). വഴിത്തിരിവുകൾ(തിരക്കഥ) എന്നിങ്ങനെ 6 കൃതികൾക്കു ശേഷമാണ് വിവർത്തനത്തിലേ ക്കു തിരിഞ്ഞത്. കമ്പാറിനു പു റമേ, പ്രമുഖ കന്നഡ സാഹിത്യ കാരൻമാരായ യു.ആർ.അനന്ത മൂർത്തി, എച്ച്.എൽ.ഭൈരപ്പ, മഹാകവി കുവംപു, വിവേക് സാൻബാഗ്, നടൻ പ്രകാശ് രാ ജ് എന്നിവരുടേതുൾപ്പെടെ 27 കൃതികൾ ഇതുവരെ മൊഴിമാ റ്റം ചെയ്തു.

കർണാടക സർക്കാരിന്റെ കന്നഡ സാംസ്കാരിക വകുപ്പി നു വേണ്ടി, 17-ാം നൂറ്റാണ്ടിലെ കവി കനകദാസിന്റെ കീർത്തന ങ്ങൾ 3 വാല്യങ്ങളായി മലയാളത്തിലേക്കു വിവർത്തനം ചെയ്തതും അദ്ദേഹമാണ്. മഹാകവി കുമാരവ്യാസന്റെ നാ രായണപ്പ) മഹാഭാരതം മലയാള ത്തിലേക്കു വിവർത്തനം ചെയ്യു ന്നതിന്റെ തിരക്കിലാണിപ്പോൾ. 48,000 വരികൾ ഉൾപ്പെടുന്ന കാ വ്യമാണിത്.

മലയാളികളുടെ ആഘോഷ ങ്ങളിലും പ്രതിസന്ധികളിലുമെ ല്ലാം ഒപ്പമുണ്ടാകുന്ന സുധാക രൻ രാമന്തളി വിമാനപുര കൈരളി കലാസമിതി പ്രസിഡ ന്റാണ്. കൈരളി നികേതൻ എജ്യുക്കേഷനൽ ട്രസ്റ്റ്(കെ എൻഇ) സെക്രട്ടറി, ബെംഗളുരു റൈറ്റേഴ്സ് ഫോറം സ്ഥാപക പ്രസിഡന്റ്, ബാംഗ്ലൂർ കേരളസ മാജം വൈസ് പ്രസിഡന്റ് തുട ങ്ങി ഒട്ടേറെ പദവികളും വഹിച്ചി ട്ടുണ്ട്. ഭാര്യ: രുക്മിണി. മക്കൾ: സതീഷ്, സന്തോഷ്, സവിത. | മരുമകൻ: ആനന്ദ്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group