Home Featured ബെംഗളൂരുവിൽ ഹിറ്റായി വർക്ക്‌ ഫ്രം ട്രാഫിക് :വീഡിയോ വൈറൽ

ബെംഗളൂരുവിൽ ഹിറ്റായി വർക്ക്‌ ഫ്രം ട്രാഫിക് :വീഡിയോ വൈറൽ

ഇന്ത്യയിടെ ഐടി ഹബ് എന്ന് അറിയപ്പെടുന്ന ബെംഗളൂരു ന​ഗരം ട്രാഫിക് ബ്ലോക്കുകൾക്കും പേരു കേട്ടതാണ്. പെട്ടാൽ മണിക്കൂറുകൾ കിടക്കേണ്ടി വരുമെന്നതാണ് അവസ്ഥ. അതുകൊണ്ട് തന്നെ ബെം​ഗളൂരുവിലെ ട്രാഫിക് ബ്ലോക്ക് കാഴ്ചകളും പലപ്പോഴും സോഷ്യൽമീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിലൊരു ബെം​ഗളൂരു കാഴ്ചയാണ് ഇപ്പോൾ‌ കൗതുകമാകുന്നത്.നീണ്ടുനിവർന്നു കിടക്കുന്ന ട്രാഫിക് ബ്ലോക്കിനിടെയിലും ഓഫീസ് മീറ്റിങ്ങിൽ പങ്കെടുക്കുന്ന ഒരു യുവതിയാണ് വിഡിയോയിലുള്ളത്.

ട്രാഫിക്കിൽ പെട്ട മറ്റാരോ പകർത്തിയതാണ് വിഡിയോ. വളരെ ​ഗൗരവത്തോടെ യുവതി മീറ്റിങ്ങിൽ പങ്കെടുക്കുകയാണ്.പിന്നീട് കാമറ സൂം ഔട്ട് ചെയ്യുമ്പോഴാണ് മുന്നിലെ നീണ്ട ട്രാഫിക് ബ്ലോക്ക് കാണാൻ സാധിക്കുക. ബെം​ഗളൂരു ട്രാഫിക്കിലെ സാധാരണ കാഴ്ച എന്ന കുറിപ്പോടെയാണ് വിഡിയോ എക്സിൽ പങ്കുവെച്ചിരിക്കുന്നത്. നിരവധി ആളുകളാണ് വിഡിയോയ്‌ക്ക് താഴെ കമന്റുമായി എത്തിയത്. ട്രാഫിക് ബ്ലോക്കിന് പേരുകേട്ടതാണ് ബം​ഗളൂരു എന്നായിരുന്നു ഒരാളുടെ കമന്റ്.

You may also like

error: Content is protected !!
Join Our WhatsApp Group