Home Featured കേന്ദ്ര മന്ത്രി പ്രഹ്ലാദ്‌ ജോഷി ‘തീവ്രവാദി’യെന്ന് സിദ്ധരാമയ്യ

കേന്ദ്ര മന്ത്രി പ്രഹ്ലാദ്‌ ജോഷി ‘തീവ്രവാദി’യെന്ന് സിദ്ധരാമയ്യ

കേന്ദ്ര മന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ പ്രഹ്ലാദ്‌ ജോഷി തീവ്രവാദിയാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ഞായറാഴ്ച ഹുബ്ബള്ളി വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് പറഞ്ഞു.പഴയ ഹുബ്ബള്ളി കലാപക്കേസ് പിൻവലിക്കാൻ തീരുമാനിച്ച കർണാടകയിലെ കോണ്‍ഗ്രസ് സർക്കാർ തീവ്രവാദികളെ പ്രോത്സാഹിപ്പിക്കുകയാണെന്ന ജോഷിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. മന്ത്രിസഭ ഉപസമിതി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ് പിൻവലിക്കാൻ തീരുമാനിച്ചത്.

സർക്കാർ തീരുമാനം കോടതിയുടെ പരിഗണനക്ക് പോകേണ്ടതുണ്ട്. കോടതി വിയോജിച്ചാല്‍ നടപ്പാവില്ല. വേറെയും കേസുകള്‍ പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കടല്‍ ആംബുലൻസുകള്‍ വരുന്നു; പുലരുന്നത് രാഹുലിന്റെ ഉറപ്പ്

കടലില്‍ അപകടത്തില്‍പ്പെടുന്ന മീൻപിടിത്തക്കാരെ എളുപ്പത്തില്‍ കരക്കെത്തിക്കാൻ അടിയന്തര ചികിത്സ ഉപകരണങ്ങള്‍ ഘടിപ്പിച്ച മൂന്ന് ആംബുലൻസുകള്‍ സജ്ജീകരിക്കാൻ മത്സ്യബന്ധന വകുപ്പ് ടെൻഡർ ക്ഷണിച്ചു.അതിവേഗത്തില്‍ സഞ്ചരിക്കാൻ കഴിയുന്ന ബോട്ടാണ് കടല്‍ ആംബുലൻസായി ഒരുക്കുക. ഓരോ ആംബുലൻസിലും അഞ്ചുപേരെ കരയിലേക്ക് കൊണ്ടുവരാനാകും. ഇ.സി.ജി മെഷീൻ, പള്‍സ് ഓക്‌സിമീറ്റർ, ഓക്‌സിജൻ സിലിണ്ടർ, ശീതീകരിച്ച മോർച്ചറി യൂനിറ്റ് തുടങ്ങിയവയുണ്ടാകും.

ദക്ഷിണ കന്നടയിലെ മംഗളൂരു, ഉഡുപ്പിയിലെ മാല്‍പെ, ഉത്തര കന്നടയിലെ തദഡി തുറമുഖങ്ങളിലേക്കാണ് കടല്‍ ആംബുലൻസുകള്‍ പ്രവർത്തന സജ്ജമാക്കാൻ വകുപ്പ് ലക്ഷ്യമിട്ടിട്ടുള്ളത്. മൂന്നുമാസത്തിനുള്ളില്‍ ഈ തുറമുഖങ്ങളില്‍ കടല്‍ ആംബുലൻസുകളെത്തും. മത്സ്യത്തൊഴിലാളികള്‍ വർഷങ്ങളായി ഉയർത്തുന്ന ആവശ്യമാണിത്. സംസ്ഥാനത്തിന്റെ ഈ വർഷത്തെ ബജറ്റില്‍ കടല്‍ ആംബുലൻസിന് ഏഴുകോടി രൂപ വകയിരുത്തിയിരുന്നു. മത്സ്യത്തൊഴിലാളികള്‍ക്ക് ആരോഗ്യ പ്രശ്നമുണ്ടാകുമ്ബോഴും കടലില്‍ അപകടമുണ്ടാകുമ്ബോഴും അടിയന്തരമായി കരക്കെത്തിക്കാൻ ലക്ഷ്യമിട്ടാണിത്.

കഴിഞ്ഞവർഷം നിയമസഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനെത്തിയ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി കടലോരമേഖലയിലെ ജനങ്ങള്‍ക്ക് കൊടുത്ത വാഗ്ദാനമായിരുന്നു കടല്‍ ആംബുലൻസുകള്‍. ഉഡുപ്പിയില്‍ മീൻപിടിത്ത തൊഴിലാളികളുമായി രാഹുല്‍ ഗാന്ധി നടത്തിയ സംവാദത്തിലായിരുന്നു വാഗ്ദാനം നല്‍കിയത്. കടല്‍ ആംബുലൻസ് വേണമെന്ന് തൊഴിലാളികള്‍ ആവശ്യമുയർത്തിയതിനെത്തുടർന്നായിരുന്നു ഇത്. കടലില്‍ അപകടമുണ്ടാകുമ്ബോള്‍ പരിക്കേറ്റവരെ കരയിലെത്തിക്കുമ്ബോഴേക്കും ജീവൻ നഷ്ടപ്പെടുന്ന സംഭവങ്ങള്‍ പലപ്പോഴും ഉണ്ടാകാറുണ്ട്. കടല്‍ ആംബുലൻസ് വരുന്നതോടെ പരിഹാരമാകുമെന്ന് തൊഴിലാളികള്‍ പറയുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group