കേരളം :കോവിഡ് പ്രതിസന്ധിയുടെ കടമ്പ കടന്നു പ്രവാസികൾ എത്തിത്തുടങ്ങി .
354 പേരും 9 കുട്ടികളും ഉൾപ്പെടുന്ന ആദ്യ മലയാളി സംഘം ഇന്നലെ രാത്രി 10:13 നു അബു ദാബിയിൽ നിന്നും കൊച്ചിയിലെത്തി .
വിദേശത്തോ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരെ തിരിച്ചെത്തിക്കുന്നതിനുള്ള ‘വന്ദേ ഭാരത് ‘ പദ്ധതിയുടെ ഭാഗമായമാണ് ആദ്യ വിമാനം സ്നേഹ തീരം അണഞ്ഞത്.
രണ്ടാം വിമാനം ദുബായയിൽ നിന്നും 10 :32 നു കോഴിക്കോട് ഇറങ്ങി മൂന്നാം വിമാനം ഇന്ന് രാവിലെ സിംഗപ്പൂരിൽ നിന്ന് ഡൽഹിയിലും എത്തും
189 പേർക്കു സഞ്ചരിക്കാവുന്ന അബുദാബി കൊച്ചി വിമാനത്തിൽ 177 പേരും 4 കുഞ്ഞുങ്ങളുമായിരുന്നു യാത്രക്കാർ. ദുബായ് – കോഴിക്കോട് വിമാനത്തിൽ 177 യാത്രക്കാരും 5 കുട്ടികളും. ആദ്യദിവസത്തെ യാത്രാ പട്ടികയിൽ ഉൾപ്പെട്ട ആർക്കും ദുതപരിശോധനയിൽ കോവിഡ് ലക്ഷണങ്ങൾ കാണാതിരുന്നത്
ആശ്വാസമായി. അബുദാബി, ദുബായ് വിമാനത്താവളങ്ങളിൽ യാത്രയ്ക്കു തയാറായി എത്തിയ ആർക്കും കോവിഡ് പരിശോധനയുടെ പേരിൽ മടങ്ങേണ്ട സാഹചര്യം ഉണ്ടായില്ല.
ദുബായിൽ ഒരാൾക്ക് ഇമിഗ്രേഷൻ പ്രശ്നം കാരണം യാത്ര മുടങ്ങി; പകരം മറ്റൊരാളെ ഉൾപ്പെടുത്തി. അമ്മയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കേണ്ടയാൾക്കാണ് അവസരം ലഭിച്ചത്.
. കൊച്ചി വിമാനത്തിലെത്തിയ 49 പേരും കോഴിക്കോട് വിമാനത്തിലെത്തിയ 19 പേരും ഗർഭിണികളാണ്.
കൊച്ചി വിമാനത്തിൽ മരണാനന്തര ചടങ്ങുകളുമായി ബന്ധപ്പെട്ട് നാട്ടിലേക്കു തിരിച്ച 30 പേരുമുണ്ട്. 189 പേർക്കു സഞ്ചരിക്കാവുന്ന വിമാനത്തിൽ ആർക്കെങ്കിലും അസ്വസ്ഥത ഉണ്ടായാൽ ശുശ്രൂഷിക്കാനായി ഏറ്റവും മുന്നിലെയും ഏറ്റവും പിന്നിലെയും ഓരോ നിര സീറ്റുകൾ ഒഴിച്ചിട്ടായിരുന്നു യാത്ര.
കൊച്ചി വിമാനത്താവളത്തിൽ വച്ചു നടന്ന പരിശോധനയിൽ രോഗ ലക്ഷണങ്ങൾ കാണിച്ച 5 പേരെ ആശുപ്രതിയിലേക്കു മാറ്റി. 12 രാജ്യങ്ങളിൽ നിന്ന് ഒരാഴ്ചയ്ക്കുള്ളിൽ എയർ – ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്ര സ് വിമാനങ്ങളുടെ 64 സർവീസുകളിലായി 14,800 പേരെ നാട്ടിലെത്തിക്കാനുള്ള പദ്ധതിയാണ് പ്രഖ്യാപിച്ചത്. ഇതിൽ 26 സർവീസുകൾ ഗൾഫ് രാജ്യങ്ങളിൽ നിന്നാണ്.
ബഹ്റൈനിലേക്ക് വിമാനം
തിരുവനന്തപുരത്തു നിന്ന് ഇന്നും 11നുമുള്ള ബഹ്റൈൻ വിമാനങ്ങളിൽ ആ രാജ്യക്കാർക്കും അവിടത്തെ സ്ഥിരം താമസക്കാർക്കും പോകാം.
ഇന്ത്യയിലെ മറ്റു നഗരങ്ങളിൽനിന്ന് യുഎസ്, ബിട്ടൻ, സിംഗപ്പൂർ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളിൽ, ഇന്ത്യയിൽ കുടുങ്ങിയ ആ രാജ്യങ്ങളുടെ പൗരന്മാർക്കു പോകാം.
വന്ദേ ഭാരത് ഇന്ന്
റിയാദ്-കോഴിക്കോട് -(രാത്രി 8.30)
ബഹ്റൈൻ -കൊച്ചി-(രാത്രി 10.50)
കോഴിക്കോട്-മുംബൈ വിമാനം ഇന്ന്
എയർ ഇന്ത്യ ഈ മാസം 17 വരെ ഏതാനും ആഭ്യന്തര വിമാന സർവീസുകളും നടത്തും.ഇന്നു രാത്രി 9ന് കോഴിക്കോട്ടു നിന്ന് മുംബൈയിലേക്കും 12നു രാത്രി 9ന് കൊച്ചിയിൽ നിന്ന് ചെന്നൈയിലേക്കും സർവീസ് ഉണ്ടാകും.
വിദേശത്തുനിന്ന് എത്തുന്നവരുടെ തുടർയാത്രയാണ് ഉദ്ദേശിക്കുന്നത്. ആഭ്യന്തര യാത്രക്കാരെ അനുവദിക്കുന്നതു സംബന്ധിച്ചു എയർ ഇന്ത്യയും വോമയാന മന്ത്രാലയവും ചർച്ച നടത്തുന്നുണ്ട് .
ഗർഭിണികളും കുട്ടികളും സ്വീകരിക്കാൻ ഒരു ബന്ധുവിന് എത്താം
തിരുവനന്തപുരം : മടങ്ങിയെത്തുന്ന പ്രവാസികളിൽ വീടുകളിൽ
നിരീക്ഷണത്തിനായി അയയ്ക്കുന്ന ഗർഭിണികളെയും കുട്ടികളെയും
കൂട്ടിക്കൊണ്ടുപോകാൻ ഒരു ബന്ധുവിനു മാത്രം വിമാനത്താവളത്തിലേക്കു പ്രവേശനാനുമതി നൽകുമെന്നു ഡിജിപി ലോക്നാഥ് ബെഹ്റ.