Home Featured പശുവിന്റെ മുന്നില്‍ മൂത്രമൊഴിച്ചതിന് ക്രൂരമർദ്ദനം; പ്രതി അറസ്റ്റിൽ

പശുവിന്റെ മുന്നില്‍ മൂത്രമൊഴിച്ചതിന് ക്രൂരമർദ്ദനം; പ്രതി അറസ്റ്റിൽ

by മൈത്രേയൻ

ഭോപ്പാല്‍: പശുവിന്റെ മുന്നില്‍ മൂത്രമൊഴിച്ചതിന്റെ പേരില്‍ ഒരാളെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ പുറത്ത്.

മധ്യപ്രദേശിലെ രത്‌ലം ജില്ലയിലാണ് പശുവിന്റെ മുന്നില്‍ മൂത്രമൊഴിച്ചുവെന്നാരോപിച്ച്‌ ഒരാളെ മര്‍ദിക്കുകയും അധിക്ഷേപിക്കുകയും ചെയ്തത്. ആക്രമണത്തിന്റെ വീഡിയോയില്‍ കുടുങ്ങിയ പ്രതികളിലൊരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഐപിസി സെക്ഷന്‍ 323, 294, 506 എന്നീ വകുപ്പുകള്‍ പ്രകാരം വെള്ളിയാഴ്ച രാത്രിയാണ് മനക് ചൗക്ക് പൊലീസ് പ്രതിയായ വീരേന്ദ്ര റാത്തോഡിനെ അറസ്റ്റ് ചെയ്തത്.

പശുവിന്റെ മുന്നില്‍ മൂത്രമൊഴിച്ചുവെന്ന് ആരോപിച്ച്‌ സെയ്ഫുദ്ദീന്‍ പട്‌ലിവാല എന്നയാളെ റാത്തോഡ് മര്‍ദിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വീഡിയോ വൈറലായതിനെ തുടര്‍ന്ന് പൊലീസ് ആക്രമിക്കപ്പെട്ടയാളെ കണ്ടെത്തി. ഇയാളുടെ പരാതിയെ തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്തതായി മണിക് ചൗക്ക് പൊലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജ് സച്ചിന്‍ ദബര്‍ പറഞ്ഞു. പശുവിന് മുന്നില്‍ മൂത്രമൊഴിച്ചെന്ന് പ്രതികള്‍ ആരോപിക്കുമ്ബോള്‍ സെയ്ഫുദ്ദീന്‍ മാപ്പ് പറയുന്നതാണ് പ്രചരിക്കുന്ന വീഡിയോയില്‍ ഉള്ളത്. ഇയാള്‍ ആവര്‍ത്തിച്ച്‌ മാപ്പ് പറഞ്ഞിട്ടും പ്രതി സൈഫുദ്ദീന്റെ കരണത്തടിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group