തൈരിന്്റെ പാക്കറ്റില്‍ ‘ദഹി’ എന്ന ഹിന്ദി വാക്ക് പ്രിന്‍്റ് ചെയ്യണമെന്ന നിര്‍ദ്ദേശം തിരുത്തി ഫുഡ് സേഫ്റ്റി അതോറിറ്റി.മാര്‍ഗനിര്‍ദ്ദേശത്തിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ മലക്കം മറിച്ചില്‍. ദഹി എന്നോ തൈരിന്്റെ മറ്റ് വകഭേദങ്ങളോ പാക്കറ്റില്‍ രേഖപ്പെടുത്താമെന്ന് ഫുഡ് സേഫ്റ്റി അതോറിറ്റി പുറത്തിറക്കിയ പുതിയ ഉത്തരവില്‍ പറയുന്നു.
തമിഴ്നാട്ടിലെ മില്‍ക് പ്രൊഡ്യൂസേഴ്സ് ഫെഡറേഷനു നല്കിയ ഉത്തരവിലാണ് ‘തൈര്’ എന്ന തമിഴ് വാക്കിനു പകരം ‘ദഹി’ എന്ന ഹിന്ദി വാക്ക് ഉപയോഗിക്കണമെന്ന് ഫുഡ് സേഫ്റ്റി അതോറിറ്റി നിര്‍ദ്ദേശിച്ചത്. ഈ ഉത്തരവിനെതിരെ തമിഴ്നാട്ടിലും കര്‍ണാടകയിലും പ്രതിഷേധം ഇരമ്ബി. തമിഴ്നാട് മുഖ്യമന്ത്രി എകെ സ്റ്റാലിന് അടക്കം ഈ ഉത്തരവിനെതിരെ രംഗത്തെത്തിയിരുന്നു.
ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇതെന്ന് അദ്ദേഹം ആരോപിച്ചു. കര്‍ണാടകത്തിലെ ഏറ്റവും വലിയ പാല് ഉത്പാദകരായ ബെഗളൂരു മില്‍ക്ക് യൂണിയന് ലിമിറ്റഡ് പ്രസിഡന്റ് നരസിംഹമൂര്‍ത്തി എഫ്എസ്എസ്എഐ നടപടിയെ വിമര്‍ശിച്ചു. ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ഇത്തരം നീക്കങ്ങള്‍ പ്രാവര്ത്തികമാക്കില്ലെന്നും എഫ്എസ്എസ്എഐക്ക് ഇത് സംബന്ധിച്ച് പരാതി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഹിന്ദി അടിച്ചേല്‍പ്പിക്കുന്ന കേന്ദ്ര നയത്തിന്റെ ഭാഗമാണ് അതോറിറ്റിയുടെ നിര്‍ദേശമെന്ന് ഡിഎംകെ കുറ്റപ്പെടുത്തി. ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ നിര്‍ദേശം അംഗീകരിക്കില്ലെന്ന് തമിഴ്നാട്ടിലെ ക്ഷീരോത്പാദക സഹകരണ പ്രസ്ഥാനമായ ആവിന് അറിയിച്ചു. ബിജെപി സംസ്ഥാന ഘടകവും ഈ സര്‍ക്കുലറിനെ എതിര്‍ത്തതിന് പിന്നാലെയാണ് സര്‍ക്കുലര്‍ തിരുത്താന്‍ ഫുഡ് സേഫ്റ്റി അതോറിറ്റി നിര്‍ബന്ധിതരായത്.