കൊച്ചി: വിദ്യാര്‍ത്ഥികളുമായി ഊട്ടിയിലേക്ക് പുറപ്പെടാനൊരുങ്ങിയ നാല് ടൂറിസ്റ്റ് ബസുകള്‍ കൊച്ചിയില്‍ മോട്ടോര്‍വാഹന വകുപ്പ് പിടിച്ചെടുത്തു. എളമക്കര ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കുട്ടികള്‍ ടൂര്‍ പോകുന്നതിനു മുന്‍പാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.
വിനോദയാത്രക്ക് പുറപ്പെടുന്നതിനു മുന്‍പ് ബസുകള്‍ മോട്ടോര്‍വാഹനവകുപ്പിന്റെ പരിശോധനക്ക് വിധേയമാക്കാത്തതിനെ തുടര്‍ന്ന് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പരിശോധന നടക്കുമ്പോള്‍ നാലു ബസുകളിലുമായി ഇരുന്നൂറോളം വിദ്യാര്‍ത്ഥികളാണ് ഉണ്ടായിരുന്നത്. ബസിന്റെ ഫിറ്റ്നസ് രേഖകള്‍ അടക്കം ഹാജരാക്കിയാലേ ബസ് വിട്ടുനല്‍കുകയുള്ളു എന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മറ്റൊരു വാഹനം സംഘടിപ്പിച്ച് ടൂര്‍ നടത്താനുള്ള ശ്രമത്തിലാണ് സ്കൂള്‍ അധികൃതര്‍.