ബംഗളൂരു: പുതുതായി മൂന്നു റൂട്ടുകളില്‍കൂടി തിങ്കളാഴ്ച ബി.എം.ടി.സിയുടെ മെട്രോ ഫീഡർ ബസ് സർവിസുകള്‍ ആരംഭിച്ചു.
ജെ.പി നഗർ മെട്രോ സ്റ്റേഷൻ മുതല്‍ ജംബു സവാരി ദിന്നെവരെ എം.എഫ് 15 എ സർവിസ് ആർ.വി ഡെന്‍റല്‍ കോളജ്, പുട്ടനഹള്ളി ക്രോസ്, ബ്രിഗേഡ് മില്ലേനിയം, കൊത്തനൂർ ദിന്നെ വഴി സർവിസ് നടത്തും. ദിനേന രണ്ടു ബസുകള്‍ 40 ട്രിപ്പാണ് ഈ റൂട്ടില്‍ നടത്തുക.
ശാന്തിനഗർ ടി.ടി.എം.സിയില്‍ നിന്നാരംഭിച്ച് കോർപറേഷൻ സർക്കിള്‍, കെ.ആർ മാർക്കറ്റ്, മൈസൂർ റോഡ് മെട്രോ സ്റ്റേഷൻ, ഹൊസക്കരഹള്ളി ക്രോസ്, ശ്രീനിവാസ നഗർ, നോർത്ത് റോഡ്, ലാല്‍ ബാഗ് വെസ്റ്റ് ഗേറ്റ്, ലാല്‍ബാഗ് മെയിൻ ഗേറ്റ് വഴി ശാന്തിനഗർ ടി.ടി.എം.സിയിലേക്ക് എം.എഫ് 16 കോഡില്‍ ദിനേന നാലു ബസുകള്‍ 39 സർവിസ് നടത്തും. തിരിച്ചും റൂട്ടില്‍ എം.എഫ് 16 എ കോഡില്‍ നാലു ബസുകള്‍ ദിനേന 40 സർവിസ് നടത്തും.