Home Featured ബംഗളുരുവിൽ സമൂഹ വ്യാപന ഭീഷണി:മങ്കമ്മ പാളയിലെ രോഗിയിൽ നിന്നും 6 പേർക്ക് രോഗം പകർന്നു

ബംഗളുരുവിൽ സമൂഹ വ്യാപന ഭീഷണി:മങ്കമ്മ പാളയിലെ രോഗിയിൽ നിന്നും 6 പേർക്ക് രോഗം പകർന്നു

by admin
mangammanapalya-adds-six-more-cases-to-bengalurus-coronavirus


ബെംഗളൂരു : നഗരത്തിലെ കണ്ടൈമെന്റ് സോണുകളിൽ ഒന്നായ മങ്കമ്മ പാളയിൽ സമൂഹ വ്യാപന ഭീഷണി . റാൻഡം പരിശോധനയിൽ രോഗം സ്ഥിതീകരിച്ച രോഗിയിൽ നിന്നും കുട്ടികൾ ഉൾപ്പെടെ 6 പേർക്ക് രോഗം സ്ഥിതീകരിച്ചതോടെ മങ്കമ്മ പാളയിലെ നിയന്ത്രണങ്ങൾ കർശനമാക്കി .

രോഗി നമ്പർ 1240 മെയ് 18 നു പ്രദേശത് നടന്ന റാൻഡം റെസ്റ്റിലായിരുന്നു കോവിഡ് സ്ഥിതീകരിച്ചത് , അപ്പോൾ തന്നെ രോഗിയുമായി ബന്ധമുള്ളവരെ മുഴുവനും കൊറന്റൈനിലേക്കു മാറ്റിയിരുന്നു . അതിൽ നിന്നും ആറു പേർക്കാണ് രോഗം സ്ഥിതീകരിച്ചതു അതിൽ 4 പേര് കുട്ടികളാണ് .

bangalore malayali news portal join whatsapp group

പുതിയ 6 പേർക്ക് കൂടി രോഗം സ്ഥിതീകരിച്ചതോട് കൂടി കോൺടൈന്മെന്റ് സോൺ ആയ മങ്കമ്മ പാളയിലെ പരിശോധനകളുടെ എണ്ണം കൂട്ടി , മാത്രമല്ല തൊട്ടടുത്ത ബഫർ സോണുകളിലും ടെസ്റ്റുകൾ വ്യാപകമായി ചെയ്യുന്നുണ്ട് .

സംസ്ഥാന ആരോഗ്യ വകുപ് ഇന്ന് വൈകുന്നേരം 5 മണിക്ക് പുറത്തുവിട്ട ബുള്ളറ്റിൻ പ്രകാരം കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്ന് റെക്കോർഡ് വർധന, ഇന്നലെ വൈകുന്നേരം 5 മണിമുതൽ ഇന്ന് വൈകുന്നേരം 5 മണി വരെ റിപ്പോർട്ട് ചെയ്തത് 248 കോവിഡ് പോസിറ്റീവ് കേസുകൾ ആയിരുന്നു . റെക്കോർഡിട്ട് കോവിഡ്:ഇന്ന് 248 പുതിയ കേസുകൾ

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group