ബെംഗളൂരു: മലയാളി വിദ്യാർത്ഥിനി കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ബെംഗളൂരു സൊലദേവനഹള്ളിയിലെ ആചാര്യ ഇൻസ്റ്റിറ്റ്യൂട്ടില്‍ ഇന്നലെയായിരുന്നു സംഭവം.ഇന്നലെ ഉച്ചയ്ക്ക് ഒന്നേമുക്കാലോടെ കോളേജ് കെട്ടിടത്തിന്‍റെ നാലാം നിലയില്‍ നിന്ന് വിദ്യാർത്ഥിനി ചാടുകയായിരുന്നു. മലയാളിയായ ലക്ഷ്മി മിത്ര (21) ആണ് മരിച്ചത്.
ബിബിഎ ഏവിയേഷൻ വിദ്യാർത്ഥിനിയായിരുന്നു ലക്ഷ്മി. ഉടന്‍ തന്നെ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാപിതാക്കളെ വിവരമറിയിച്ചിട്ടുണ്ടെന്നും നിലവില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
എന്റെ ഇംഗ്ലീഷിനെ കളിയാക്കുന്നവരോട്; എന്റെ ജനറേഷനില്‍ എന്നെപ്പോലെ മലയാളം എഴുതാനും വായിക്കാനും അറിയാവുന്ന എത്ര പേരുണ്ട്?…” പൃഥ്വിരാജ്
നടന്‍, സംവിധായകന്‍, നിര്‍മ്മാതാവ്, ഗായകന്‍ എന്നീ നിലകളിലൊക്കെ മലയാള സിനിമാപ്രേക്ഷകര്‍ അംഗീകരിക്കുകയും ഹൃദയം തുറന്ന് സ്വീകരിക്കുകയും ചെയ്തിട്ടുള്ള താരമാണ് പൃഥ്വിരാജ് സുകുമാരന്‍.എന്നാല്‍ ഇതൊന്നുമല്ലാതെ കരിയറിന്റെ തുടക്കത്തില്‍ ഒരുപാട് സൈബർ അറ്റാക്ക് നേരിടേണ്ടി വന്ന നടന്‍ കൂടിയാണ് പൃഥ്വിരാജ്. ആദ്യകാലത്ത് പൃഥ്വിയുടെ ഇംഗ്ലീഷ് കലര്‍ത്തിയുള്ള സംസാരവും മലയാള പദപ്രയോഗങ്ങളുമായിരുന്നു ഇതിനൊക്കെ കാരണം.ഇംഗ്ലീഷ് കലർന്ന സംസാരം ഏറെ ട്രോളുകള്‍ക്ക് കാരണമായി.ഇപ്പോഴിതാ തനിക്ക് നേരെ നടന്ന അത്തരം സൈബർ അറ്റാക്കുകളെ കുറിച്ച് സംസാരിക്കുകയാണ് പൃഥ്വിരാജ്.
തന്നോട് ആളുകള്‍ക്ക് എന്തിനാണ് ഇത്ര ദേഷ്യമെന്ന് തനിക്ക് അറിയില്ലെന്നും താന്‍ മലയാളം വ്യക്തമായി സംസാരിക്കുന്നതു പോലെ ഇന്നത്തെ തലമുറയിലുള്ള എത്രപേര്‍ സംസാരിക്കുമെന്നും താരം ചോദിക്കുന്നു. ഒരു സമയത്ത് പൃഥ്വിരാജ് ഹേട്രഡ് വേവ് ഉണ്ടായിരുന്നല്ലോ എന്ന അവതാരകന്റെ ചോദ്യത്തിനാണ് താരം മറുപടി പറഞ്ഞത്.ഇപ്പോഴും അങ്ങനെ തന്നെയാണ് എന്ന് ഞാൻ കരുതുന്നു. ഒരുപാട് ആളുകള്‍ക്ക് എന്നെ വെറുപ്പാണ്. ശരിക്കും രസകരമായി തോന്നാറുണ്ട് ഇത്. ഞാന്‍ ഇംഗ്ളീഷില്‍ മാത്രമേ സംസാരിക്കുകയുള്ളൂ എന്ന പലരും വിമർശിക്കുന്നത് കാണാറുണ്ട്.
അത് എന്നെ അത്ഭുതപ്പെടുത്തുന്നുണ്ട്. എന്റെ തലമുറയിലുള്ള എത്ര നടന്മാർക്ക്, അതല്ലെങ്കില്‍ വേണ്ട കേരളത്തില്‍ ജീവിക്കുന്ന എത്ര പേര്‍ക്ക് എന്നെക്കാള്‍ നന്നായി മലയാളം എഴുതാനും വായിക്കാനും സംസാരിക്കാനും അറിയാം എന്നറിഅറിഞ്ഞാല്‍ കൊള്ളാമെന്ന് ഞാൻ ആഗ്രഹിക്കുന്നു….” ഒരു ചെറു ചിരിയോടെ പൃഥ്വിരാജ് പറഞ്ഞു.
അന്നത്തെ സൈബർ അറ്റാക്കിനെ മറികടക്കാൻ താൻ ഒരുപാട് ശ്രമിച്ചെന്നും എന്നാല്‍ അത് സാധ്യമല്ലെന്ന് മനസ്സിലായതോടെ മൈൻഡ് ചെയ്യാതെ ആയെന്നും പൃഥ്വി പറയുന്നുണ്ട്. ”അന്നത്തെ സൈബര്‍ അറ്റാക്കിന്റെ സമയത്ത് ഞാന്‍ കണ്‍ഫ്യൂഷനിലായിരുന്നു. ഞാന്‍ എന്ത് ചെയ്തിട്ടാണ് ആളുകള്‍ ഇങ്ങനെ എന്നെ ആക്രമിക്കുന്നതെന്ന് അറിയില്ലായിരുന്നു. എന്താണ് കാരണം എന്നറിഞ്ഞാലല്ലേ നമുക്ക് അത് തിരുത്താന്‍ സാധിക്കുള്ളൂ. പിന്നീട് ഞാന്‍ അതിനെ മൈന്‍ഡ് ചെയ്യാതായി. അതിനെ അതിന്റേതായ വഴിക്ക് വിട്ടു. അതാണ് ശരിയെന്ന് എനിക്ക് മനസിലായി…” പൃഥ്വിരാജ് പറയുന്നു.അതേസമയം, പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്ബുരാൻ മാർച്ച് 27 ന് റിലീസ് ആകും. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും സിനിമ റിലീസ് ചെയ്യും. 2019ല്‍ പുറത്തിറങ്ങിയ ബ്ലോക് ബസ്റ്റര്‍ സിനിമയായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണിത്. എന്നാല്‍ എമ്ബുരാന്‍ ഒരു സ്റ്റാന്‍ഡ് അലോണ്‍ സിനിമയായും കാണാനാവുമെന്നാണ് സിനിമയുടെ സംവിധായകനായ പൃഥ്വിരാജ് പറഞ്ഞിട്ടുണ്ട്. മൂന്ന് ഭാഗങ്ങളുള്ള സിനിമയിലെ രണ്ടാം ഭാഗമാണ് എമ്ബുരാന്‍.