കേരളത്തിലേക്ക് ലഹരി കടത്തുന്ന സംഘത്തിലെ മുഖ്യ കണ്ണി ബംഗളൂരുവില്‍ പിടിയില്‍. ഐവറി കോസ്റ്റ് സ്വദേശി ഡാനിയല്‍ എന്ന ഡോംബിയ അബുവാണ് പിടിയിലായത്.വയനാട് കേന്ദ്രീകരിച്ച് നടന്ന ലഹരി ഇടപാട് സംബന്ധിച്ച അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. തിരുനെല്ലി പൊലീസും വയനാട് ഡാൻസാഫ് ടീമും സംയുക്തമായാണ് ബംഗ്ലൂരുവിലെത്തി പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് വയനാട് എസ്പി അറിയിച്ചു. നേരത്തെ 100 ഗ്രാം എംഡിഎംഎയുമായി മൂന്ന് പ്രതികളെ പൊലീസ് പിടികൂടിയിരുന്നു.
ഇവര്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരുനെല്ലി പൊലീസും ഡാൻസാഫ് ടീമും ഏകോപിച്ചു നടത്തിയ മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഐവറികോസ്റ്റ് സ്വദേശിയെ പിടികൂടിയത്. ഇയാളെ എസ്.പി ഓഫീസിലെത്തിച്ചു. ഇയാള്‍ കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാനിയാണെന്ന് മാത്രമല്ല, എംഡിഎംഎ ഉണ്ടാക്കുകയും ചെയ്യുന്നയാളാണെന്ന് പൊലീസിന് വ്യക്തമായി. പ്രതിയെ നാര്‍ക്കോട്ടിക് കോടതിയില്‍ ഹാജരാക്കും.
ഫാദേഴ്സ് ഡേയിലെ യാത്ര; ആഴങ്ങളിലേക്ക് പോകാന്‍ സുലേമാന് ഭയന്നിരുന്നു, പോയത് പിതാവിന്റെ ആഗ്രഹപ്രകാരം’
അറ്റ്ലാന്റിക്കിന്റെ അടിത്തട്ടിലുള്ള ടൈറ്റാനിക്കിനെ ലക്ഷ്യമാക്കി നീങ്ങി ദുരന്തത്തിലവസാനിച്ച ടൈറ്റനിലെ ‘കുട്ടി’യാത്രക്കാരൻ സുലേമാൻ ദാവൂദ് ഈ സാഹസികയാത്രയില്‍ തീരെ തത്പരനായിരുന്നില്ലെന്ന് അമ്മായിയുടെ വെളിപ്പെടുത്തല്‍.ടൈറ്റന് വേണ്ടിയുള്ള തിരച്ചില്‍ നടക്കുന്നതിനിടെ എൻബിസിയ്ക്ക് നല്കിയ അഭിമുഖത്തിലാണ് പാക് കോടീശ്വരനും സുലേമാൻ ദാവൂദിന്റെ പിതാവുമായ ഷെഹ്സാദ ദാവൂദിന്റെ മൂത്തസഹോദരി അസ്മി ഇക്കാര്യം അറിയിച്ചത്.പത്തൊമ്ബതുകാരനായ സുലേമാൻ യാത്രയെ അതിയായി ഭയപ്പെട്ടിരുന്നതായും അവൻറെ അച്ഛന്റെ ആവശ്യപ്രകാരമാണ് സുലേമാൻ യാത്രയില്‍ പങ്കാളിയായതെന്നും അസ്മി പറഞ്ഞു.
ഫാദേഴ്സ് ഡേയില്‍ അച്ഛന്റെ ആഗ്രഹം അവന് തള്ളിക്കളയാനാവുമായിരുന്നില്ല. ലക്ഷക്കണക്കിന് ഡോളര്‍ നല്‍കിയാണ് അവര്‍ ടൈറ്റൻ യാത്രക്കൊരുങ്ങിയത്, അവര്‍ കൂട്ടിച്ചേര്‍ത്തു. ടൈറ്റന്റെ യന്ത്രഭാഗങ്ങള്‍ കണ്ടെത്തിയതായും പേടകത്തിലെ യാത്രക്കാര്‍ മരിച്ചതായി കണക്കാക്കാമെന്നുമുള്ള യുഎസ് കോസ്റ്റ്ഗാര്‍ഡിന്റെ പ്രഖ്യാപനം വരുന്നതിന് മുമ്ബായിരുന്നു അസ്മിയുടെ പ്രതികരണം.സുഖകരമല്ലാത്ത ഒരു സിനിമ കാണുന്നതുപോലെയാണ് ടൈറ്റന് വേണ്ടിയുള്ള തിരച്ചില്‍ തനിക്കിപ്പോള്‍ അനുഭവപ്പെടുന്നത്.
മണിക്കൂറുകളുടെ കൗണ്ട് ഡൗണ്‍ നടത്തുമ്ബോള്‍ നിങ്ങള്‍ എന്തിന്റെ കൗണ്ട് ഡൗണാണ് യഥാര്‍ഥത്തില്‍ നടത്തുന്നതെന്നും ആ പേടകത്തിലുള്ളവരുടെ കുടുംബാംഗങ്ങള്‍ക്കും അടുപ്പമുള്ളവര്‍ക്കും അതുണ്ടാക്കുന്ന ദുഃഖം എത്രത്തോളമായിരിക്കുമെന്നും തിരിച്ചറിവ് വേണം. കാണാതായ പേടകത്തിലുള്ളവരെ കുറിച്ചാലോചിക്കുമ്ബോള്‍ തനിക്ക് ശ്വാസംമുട്ടുന്നതുപോലെ തോന്നുന്നതായും അവര്‍ പറഞ്ഞു.ടൈറ്റൻ ദുരന്തത്തിന് അഞ്ച് കൊല്ലം മുമ്ബ് തന്നെ ടൈറ്റന്റെ സുരക്ഷ സംബന്ധിച്ച് ഓഷ്യൻഗേറ്റ് എക്സ്പെഡിഷൻസിലെ ഉദ്യോഗസ്ഥൻ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
ഇതിനെ തുടര്‍ന്ന് ഈ ഉദ്യോഗസ്ഥനെ ഓഷ്യൻഗേറ്റ് പുറത്താക്കി. ഇതിനെതിരെ പിരിച്ചുവിടപ്പെട്ട മറൈൻ ഓപ്പറേഷൻസ് ഡയറക്ടര്‍ ഡേവിഡ് ലോച്റിഡ്ജ് കേസ് ഫയല്‍ ചെയ്യുകയും പേടകത്തിന്റെ സുരക്ഷാപിഴവുകളെ കുറിച്ച് വ്യക്തമാക്കുകയും ചെയ്തിരുന്നു. ജൂണ്‍ 18 പ്രാദേശിക സമയം രാവിലെ 8.15-നാണ് ടൈറ്റൻ യാത്ര തുടങ്ങിയത്. ഏഴ് മണിക്കൂറിനുശേഷം തിരിച്ചെത്തേണ്ടതായിരുന്നു. എന്നാല്‍ ടൈറ്റനെ നിയന്ത്രിച്ചിരുന്ന കപ്പലുമായുള്ള ബന്ധം അപ്രതീക്ഷിതമായി നഷ്ടപ്പെടുകയായിരുന്നു.
തുടര്‍ന്ന് നാലുദിവസം തിരച്ചില്‍ നടത്തിയിട്ടും ടൈറ്റന് എന്തുസംഭവിച്ചു എന്ന കാര്യത്തില്‍ വ്യക്തതയുണ്ടായിട്ടില്ല.പേടകത്തില്‍ ഉണ്ടായിരുന്ന അഞ്ചുപേരും മരിച്ചതായി കണക്കാക്കുന്നുവെന്ന് യു.എസ് കോസ്റ്റ് ഗാര്‍ഡ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ശക്തമായ മര്‍ദത്തില്‍ പേടകം ഉള്‍വലിഞ്ഞ് പൊട്ടിയതാണെന്ന നിഗമനത്തിലാണ് അധികൃതര്‍. ഒരു സ്ഫോടനത്തിന് സമാനമായ ദുരന്തമാണ് സംഭവിച്ചതെന്നാണ് വിലയിരുത്തല്‍. കാര്‍ബണ്‍ ഫൈബറും ടൈറ്റാനിയവും കൊണ്ട് നിര്‍മിച്ചതായിരുന്നു 6.7 മീറ്റര്‍ നീളമുള്ള പേടകം.
പൈലറ്റിന് പുറമെ നാല് യാത്രക്കാര്‍ക്കുകൂടി സഞ്ചരിക്കാൻ കഴിയുംവിധം രൂപകല്‍പ്പനചെയ്ത പേടകത്തിന് പരമാവധി 4000 മീറ്റര്‍ ആഴത്തില്‍വരെയാണ് പോകാൻ കഴിയുക.അതിനിടെ, പേടകത്തിൻറെ നിയന്ത്രണം നഷ്ടപ്പെട്ട വിവരം യു.എസ് കോസ്റ്റ് ഗാര്‍ഡിനെ അറിയിക്കാൻ എട്ട് മണിക്കൂര്‍ വൈകിയെന്ന വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സമുദ്രോപരിതലത്തില്‍ ഉണ്ടായിരുന്ന കപ്പലില്‍ ഉണ്ടായിരുന്നവര്‍ കോസ്റ്റ് ഗാര്‍ഡിനെ വിവരമറിയിക്കാൻ എട്ടു മണിക്കൂര്‍ വൈകിയത് എന്തുകൊണ്ടെന്ന ചോദ്യം അവശേഷിക്കുന്നുവെന്ന് എ.പി വാര്‍ത്താ ഏജൻസി റിപ്പോര്‍ട്ടുചെയ്തു.
എന്തുകൊണ്ടാണ് വൈകിയത് എന്നകാര്യം പേടകത്തിന്റെ ഉടമകളായ ഓഷ്യൻഗേറ്റ് എക്സ്പെഡിഷൻസ് ഇതുവരെ വിശദീകരിച്ചിട്ടില്ലെന്നും വാര്‍ത്താ ഏജൻസിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പോളാര്‍ പ്രിൻസ് എന്ന കപ്പലാണ് ടൈറ്റനെ നിയന്ത്രിച്ചിരുന്നത്.