Home Featured എം.ഡി.എം.എ മൊത്തവില്‍പ്പനക്കാരനെ ബംഗളൂരുവിലെത്തി സാഹസികമായി കേരള പൊലീസ് പിടികൂടി

എം.ഡി.എം.എ മൊത്തവില്‍പ്പനക്കാരനെ ബംഗളൂരുവിലെത്തി സാഹസികമായി കേരള പൊലീസ് പിടികൂടി

by admin

കേരളത്തിലേക്ക് എംഡിഎംഎ എത്തിക്കുന്ന മൊത്തക്കച്ചവടക്കാരനെ നേമം പൊലീസ് ബംഗളൂരുവില്‍ നിന്ന് പിടികൂടി.നേമം പൊലീസ് രണ്ടാഴ്ച മുമ്ബാണ് പ്രാവച്ചമ്ബലം ജംഗ്ഷനില്‍ ബസ് പരിശോധനയ്ക്കിടെ എംഡിഎംഎയുമായി തിരുമല സ്വദേശി അജിൻ നൗഷാദിനെ അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂർ സ്വദേശിയായ അഷ്‌കറിനെ തേടി പൊലീസ് ബംഗളൂരുവിലെത്തിയത്.തന്നെ പൊലീസ് പിന്തുടരുന്നുണ്ടെന്ന് മനസിലാക്കിയ ഇയാള്‍ ബംഗളൂരു യെലഹങ്ക പൊലീസ് സ്റ്റേഷൻ പരിധിയില്‍ ആദിത്യ നഗറിലെ സുഹൃത്തിന്റെ അപ്പാർട്ട്‌മെന്റില്‍ ഒളിക്കുകയായിരുന്നു.

അഞ്ച് മണിക്കൂറോളം പരിശ്രമിച്ച്‌ അവിടെ എത്തിയ പൊലീസ് പലതവണ ആവശ്യപ്പെട്ടിട്ടും വാതില്‍ തുറക്കാത്തതിനാല്‍ ചവിട്ടിപ്പൊളിച്ച്‌ അകത്തുകയറി. തുടർന്ന് പ്രതിയെ മല്‍പിടുത്തത്തിലൂടെ കീഴ്‌പ്പെടുത്തുകയായിരുന്നുഡിസിപിയുടെയും ഫോർട്ട് എസിയുടെയും നേമം എസ്‌എച്ച്‌ഒയുടെയും മേല്‍നോട്ടത്തില്‍ എസ്‌ഐമാരായ രാജേഷ്, അരുണ്‍, സീനിയർ സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ വിനീത്, ബിനൂപ്, വൈശാഖ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ ബംഗളൂരിവില്‍ നിന്ന് സിനിമാ സ്റ്റൈലില്‍ സാഹസികമായി പിടികൂടിയത്. വെള്ളിയാഴ്ച രാത്രിയോടെ അഷ്‌കറിനെ കേരളത്തില്‍ എത്തിച്ചു. ഇയാളെ വിശദമായി ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് പൊലീസ്.

ഒടുവില്‍ നമ്മള്‍ ഒരേ ദിശയിലേക്ക്’ എന്ന് ബിജെപി നേതാവിന്റെ പോസ്റ്റ്; മറുപടിയുമായി തരൂര്‍

രാഷ്ട്രീയ എതിരാളികളെ പ്രശംസിച്ചതിന് സ്വന്തം പാർട്ടിയില്‍നിന്ന് കടുത്ത എതിർപ്പ് നേരിട്ടുകൊണ്ടിരിക്കുകാണ് കോണ്‍ഗ്രസ് എംപി ശശി തരൂർ.വിമർശനങ്ങള്‍ക്കും എതിർപ്പുകള്‍ക്കും ഇടയില്‍ സ്വന്തം കാഴ്ചപ്പാടുകളെ പരസ്യമാക്കാൻ പലപ്പോഴും തരൂർ മടികാണിക്കാറില്ല.പിണറായി സർക്കാരിനെയും അടുത്തിടെ മോദി സർക്കാരിനെയും പുകഴ്ത്തിയ തരൂർ ഇപ്പോള്‍ ഒരു സെല്‍ഫിയിലൂടെയാണ് കോണ്‍ഗ്രസ് പ്രവർത്തകരെ സംശയമുനയില്‍ നിർത്തിയത്.

ബിജെപി എംപി ബൈജയന്ത് ജയ്പാണ്ഡയ്ക്കൊപ്പം വിമാനത്തില്‍നിന്നുള്ള ഒരു ചിരിക്കുന്ന സെല്‍ഫി കുറച്ച്‌ സമയത്തേക്കെങ്കിലും അഭ്യൂഹങ്ങളുയർത്തി. ഒടുവില്‍ നമ്മള്‍ രണ്ടുപേരും ഒരേ ദിശയിലേക്കെന്ന് പറഞ്ഞ് ഒരു കുസൃതിയൊളിപ്പിച്ച അടിക്കുറിപ്പോടെ ജയ്പാണ്ഡയാണ് സെല്‍ഫി എക്സില്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ ഇതിന് വ്യക്തവും കൃത്യവുമായ മറുപടി നല്‍കി തരൂർ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടു.

ഭുവനേശ്വറിലേക്ക് മാത്രം വരുന്ന സഹയാത്രികൻ’ മാത്രമാണ് താനെന്ന് തരൂർ എക്സില്‍തന്നെ ഇതിന് മറുപടി നല്‍കി. ‘നാളെ രാവിലെ ഞാൻ കലിംഗ ലിറ്റ്ഫെസ്റ്റില്‍ പ്രസംഗിക്കുന്നുണ്ട്. ഉടനെ തിരിച്ചുവരും’ എന്നും തരൂർ പോസ്റ്റ് ചെയ്തു. ബിജെപിയുമായുള്ള വിമാനത്തിലെ കൂടിക്കാഴ്ച യാദൃശ്ചികം മാത്രമാണെന്നും രാഷ്ട്രീയമില്ലെന്നും വ്യക്തമാക്കികൊണ്ടുള്ളതായിരുന്നു തരൂരിന്റെ മറുപടി.മോദി യുക്രൈനും റഷ്യക്കും ഒരുപോലെ സ്വീകാര്യനായ നേതാവെന്നും നേരത്തേ പാർലമെന്റില്‍ യുദ്ധവിഷയത്തില്‍ ഇന്ത്യൻ നിലപാടിനെ എതിർത്തതില്‍ ലജ്ജതോന്നുന്നുവെന്നും ന്യൂഡല്‍ഹിയില്‍നടന്ന ‘റെയ്സിന ഡയലോഗ്’ പരിപാടിയില്‍ തരൂർ പറഞ്ഞിരുന്നു. അതിന് ആഴ്ചകള്‍ക്ക് മുമ്ബാണ് തരൂർ കേരളത്തിലെ എല്‍ഡിഎഫ് സർക്കാരിന്റെ വ്യാവസായിക നയത്തെ പ്രകീർത്തിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group