ഇരിട്ടി: വ്യാജ കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റുമായി കേരളത്തില്‍നിന്ന് മാക്കൂട്ടം ചുരംപാത വഴി പ്രവേശിക്കുന്നവരെ കണ്ടെത്താനുള്ള പരിശോധന കര്‍ണാടക ശക്തമാക്കി.
കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് കര്‍ണാടക ആരോഗ്യവകുപ്പ് നിര്‍ബന്ധമാക്കിയതോടെ വ്യാജ സര്‍ട്ടിഫിക്കറ്റുമായി യാത്രക്കാര്‍ എത്തിയതായി കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് മാക്കൂട്ടം അതിര്‍ത്തി ചെക്ക് പോസ്റ്റില്‍ കുടക് ജില്ല അധികൃതര്‍ നിയന്ത്രണം കടുപ്പിച്ചത്.
വ്യാജ സര്‍ട്ടിഫിക്കറ്റുമായി എത്തിയ നിരവധി പേരെ കഴിഞ്ഞദിവസം പിടികൂടിയിരുന്നു. നിലവില്‍ ആര്.ടി.പി.സി.ആര് ടെസ്റ്റ് നടത്തി കോവിഡ് നെഗറ്റിവ് ആണെന്ന സര്‍ട്ടിഫിക്കറ്റുമായി എത്തുന്നവരെയാണ് അതിര്‍ത്തി കടത്തിവിടുന്നത്.
സ്ഥിരം യാത്രക്കാര്‍ക്കും ചരക്കുവാഹനത്തൊഴിലാളികള്ക്കും 14 ദിവസത്തേക്കും മറ്റുള്ളവര്‍ക്ക് 72 മണിക്കൂറുമാണ് സര്‍ട്ടിഫിക്കറ്റിെന്റ കാലാവധി. ഇത് പരിശോധിക്കുന്നതിനായി മാക്കൂട്ടം ചെക്ക് പോസ്റ്റില്‍ കര്‍ണാടക ആരോഗ്യവകുപ്പ് പ്രത്യേക കൗണ്ടറും തുറന്നിരുന്നു.
വ്യാജ സര്‍ട്ടിഫിക്കറ്റുമായി എത്തുന്നവരുടെ എണ്ണം കൂടിയതോടെ പരിശോധനക്കും സുരക്ഷക്കുമായി ചെക്ക് പോസ്റ്റില്‍ മറ്റൊരു കൗണ്ടര്‍കൂടി തുറന്നിട്ടുണ്ട്.
പൊലിസിെന്റ എണ്ണവും വര്‍ധിപ്പിച്ചിട്ടുണ്ട്.ആര്.ടി.പി.സി.ആര് ടെസ്റ്റ് സര്‍ട്ടിഫിക്കറ്റില്‍ ആളുകളുടെ പേരും ആധാര്‍ നമ്ബറും തിരുത്തി കമ്ബ്യൂട്ടര്‍ പ്രിന്റുമായാണ് കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റെന്ന നിലയില്‍ ചില യാത്രക്കാര്‍ എത്തുന്നത്.
അധികൃതര്‍ക്ക് സംശയം ഉണ്ടാകാതിരിക്കാന്‍ തിരിച്ചറിയല്‍ കാര്‍ഡും ആധാര്‍ കാര്‍ഡിെന്റ കോപ്പിയും കരുതും.കൂടുതല്‍ യാത്രക്കാര്‍ ഉണ്ടാകുന്നതിനാല്‍ യാത്രക്കാരുടെ തിരിച്ചറിയല്‍ രേഖയിലെ ഫോട്ടോയും തിരിച്ചറിയല്‍ നമ്ബറും കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റുമായി ഒത്തുനോക്കിയശേഷം കടത്തിവിടുകയാണ് പതിവ്.
പഴയ വാഹനങ്ങൾക്ക് ഫിറ്റ്നെസ് നേടിയില്ലെങ്കിൽ രജിസ്ട്രേഷൻ സ്വമേധയാ നഷ്ടമാകും : കേന്ദ്ര ഗതാഗതമന്ത്രി.
വ്യാജ സര്‍ട്ടിഫിക്കറ്റുമായി എത്തുന്നവരുടെ എണ്ണം കൂടിയതോടെ വിശദ പരിശോധനക്കും മറ്റുമാണ് മറ്റൊരു കൗണ്ടര്‍ കൂടി തുറന്നത്. കേരളത്തിലെ കോവിഡ്വ്യാപന നിരക്ക് കുറഞ്ഞതോടെ നിയന്ത്രണങ്ങളില്‍ ഇളവ് പ്രതീക്ഷിച്ച കുടകിനെ ആശ്രയിച്ചുകഴിയുന്ന തൊഴിലാളികളും യാത്രക്കാരും ഇതോടെ കൂടുതല്‍ ബുദ്ധിമുട്ടിലായി. യാത്രക്കാര്‍ അനുഭവിക്കുന്ന യാത്രദുരിതം ലഘൂകരിക്കാന്‍ നടപടിയുണ്ടാകണമെന്ന ആവശ്യം കുടക് ജില്ല അധികൃതര്‍ ഇതുവരെ പരിഗണിച്ചിട്ടുമില്ല.
- വരുമോ വീണ്ടും ലോക്സഡൗൺ ?; കോവിഡ് രോഗവ്യാപനം രൂക്ഷമാകുന്നതിൽ ആശങ്ക; പിടിവിട്ടു പോയേക്കാമെന്ന് മുന്നറിയിപ്പ്.
- ലോക്ക്ഡൗൺ, കർഫ്യൂ ഉണ്ടാകില്ല: നിയന്ത്രണങ്ങൾ ശക്തമാക്കും മുഖ്യമന്ത്രി യെദിയൂരപ്പ
- കോവിഡ് വാക്സിൻ സ്വീകരിച്ച ഏറ്റവും പ്രായമുള്ള വനിതയായി ബാംഗ്ളൂരിലെ കാമേശ്വരി
- കർണാടകയിൽ വനിതകൾക്ക് മാത്രമായി പിങ്ക് വാക്സിനേഷൻ കേന്ദ്രങ്ങൾ ആരംഭിച്ചു
- കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിയന്ത്രണം; കര്‍ണാടക സര്‍ക്കാരിനെതിരെ ഹൈക്കോടതി
- ബാംഗ്ലൂർ വിമാനത്താവളത്തിൽ ഇനിമുതൽ വാടകയ്ക്ക് ബൈക്കുകളും