കാസര്‍കോട്: കര്‍ണാടക അതിര്‍ത്തിയില്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ കര്‍ണാടക ഇന്നലെ രാവിലെ തലപ്പാടി അതിര്‍ത്തിയില്‍ വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി പരിശോധന നടത്തിയത് മലയാളി യാത്രക്കാരെ വട്ടംകറക്കി. തുടര്‍ന്ന് ഒരു ദിവസം ഇളവ് നല്‍കിയെങ്കിലും ഇന്ന് മുതല്‍ ആര്‍.ടി.പി .സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് കര്‍ണാടക അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയതും മലയാളികളെ വലക്കും.
രാവിലെ ഏഴുമണി മുതല്‍ ഒന്‍പതു മണിവരെയാണ് തലപ്പാടി അതിര്‍ത്തിയില്‍ കര്‍ണാടക പരിശോധന കര്‍ശനമാക്കിയത്. കാസര്‍കോട് നിന്ന് പോയ സ്വകാര്യ ബസുകളെയും കെ.എസ്.ആര്‍.ടി.സി ബസുകളെയും അതിര്‍ത്തിയില്‍ തടഞ്ഞു.
മറ്റു വാഹന യാത്രക്കാരോടും കൊവിഡ് നിയന്ത്രണങ്ങള്‍ തുടരുകയാണെന്ന് പറഞ്ഞു. കൊവിഡിന്റെ രണ്ടാംതരംഗ മുന്നറിയിപ്പിനെ തുടര്‍ന്നാണ് കര്‍ണാടക വീണ്ടും നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്.
യാത്രക്കാരില്‍ ചിലരോട് ആന്റിജന്‍ ടെസ്റ്റ് മതിയെന്നു പറഞ്ഞതും ആശയക്കുഴപ്പത്തിന് ഇടയാക്കിയിട്ടുണ്ട്. കാസര്‍കോട് നിന്നുള്ള അതിര്‍ത്തികളില്‍ ഗതാഗതം കുറവുള്ളവ അടച്ചിടാനും ബാക്കിയുള്ളവയില്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് പരിശോധന കര്‍ശനമാക്കാനും ദക്ഷിണ കര്‍ണാടക ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. കര്‍ണാടക ഇതിന് മുന്‍പ് പലതവണ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരുന്നെങ്കിലും കോടതി ഉത്തരവിനെയും പ്രതിഷേധങ്ങളെയും തുടര്‍ന്ന് ഒഴിവാക്കുകയായിരുന്നു.
*പഴയ വാഹനങ്ങൾക്ക് ഫിറ്റ്‌നെസ് നേടിയില്ലെങ്കിൽ രജിസ്‌ട്രേഷൻ സ്വമേധയാ നഷ്ടമാകും : കേന്ദ്ര ഗതാഗതമന്ത്രി.
കര്‍ണ്ണാടക സര്‍ക്കാരിന്റെ നടപടിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജിയില്‍ കര്‍ണാടക ഹൈക്കോടതി ഇതുവരെ തീര്‍പ്പ് കല്പിച്ചിട്ടില്ല. ഇടയ്ക്കിടെ കര്‍ണ്ണാടക സര്‍ക്കാര്‍ എടുക്കുന്ന നടപടി മലയാളികളെ തെല്ലൊന്നുമല്ല കഷ്ടപ്പെടുത്തുന്നത്. പരിശോധന കര്‍ശനമാക്കിയതിന്റെ മറവില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ലോബിയും തലപ്പാടി അതിര്‍ത്തിയില്‍ സജീവമായിട്ടുണ്ട്.