ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും കൊവിഡ് വ്യാപനം ഉയരുന്നു. വ്യാഴാഴ്ച കൊവിഡ് രോഗികളുടെ എണ്ണം 40,000ന് അടുത്ത് എത്തി. 39,726 പുതിയ കേസുകളാണ് വ്യാഴാഴ്ച മാത്രം റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 28 ന് ശേഷം രാജ്യത്ത് രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന പ്രതിധിന നിരക്കാണ് ഇത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 154 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,15,14,331ല്‍ എത്തി. ഇതുവരെ രോഗമുക്തി നേടിയത് 1,10,83,679 പേരാണ്. കൊവിഡ് മൂലം ഇതുവരെ 1,59,370 പേരാണ് മരിച്ചത്. രാജ്യത്ത് നിലവില്‍ 2,71,282 പേര് ചികിത്സയിലുണ്ട്.
കഴിഞ്ഞ ഏഴ് ദിവസത്തിനിടെ രാജ്യത്തെ കൊവിഡ് നിരക്കുകളില്‍ 39 ശതമാനം വര്‍ധനവ് ഉണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട കണക്കു പ്രകാരം 3,93,39,817 പേര്‍ക്കാണ് വാക്സിന് നല്‍കിയത്.
- പഴയ വാഹനങ്ങൾക്ക് ഫിറ്റ്നെസ് നേടിയില്ലെങ്കിൽ രജിസ്ട്രേഷൻ സ്വമേധയാ നഷ്ടമാകും : കേന്ദ്ര ഗതാഗതമന്ത്രി.
- രാത്രി 10 മണിക്ക് ശേഷം ഇനി പള്ളികളിൽ ഉച്ചഭാഷിണികൾ ഉപയോഗിക്കില്ല : പ്രഭാത ബാങ്ക് പള്ളികളിൽ മാത്രം കേൾക്കുന്ന രീതിയിൽ കർണാടക വഖ്ഫ് ബോർഡ്
- അതിര്‍ത്തി കടന്നുള്ള യാത്രക്ക് നാളെ മുതല്‍ കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കര്‍ണാടക.
- ലോക്ക്ഡൗൺ, കർഫ്യൂ ഉണ്ടാകില്ല: നിയന്ത്രണങ്ങൾ ശക്തമാക്കും മുഖ്യമന്ത്രി യെദിയൂരപ്പ
- വരുമോ വീണ്ടും ലോക്സഡൗൺ ?; കോവിഡ് രോഗവ്യാപനം രൂക്ഷമാകുന്നതിൽ ആശങ്ക; പിടിവിട്ടു പോയേക്കാമെന്ന് മുന്നറിയിപ്പ്.
- കോവിഡ് വാക്സിൻ സ്വീകരിച്ച ഏറ്റവും പ്രായമുള്ള വനിതയായി ബാംഗ്ളൂരിലെ കാമേശ്വരി
- കർണാടകയിൽ വനിതകൾക്ക് മാത്രമായി പിങ്ക് വാക്സിനേഷൻ കേന്ദ്രങ്ങൾ ആരംഭിച്ചു
- കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിയന്ത്രണം; കര്‍ണാടക സര്‍ക്കാരിനെതിരെ ഹൈക്കോടതി
- ബാംഗ്ലൂർ വിമാനത്താവളത്തിൽ ഇനിമുതൽ വാടകയ്ക്ക് ബൈക്കുകളും