Home Featured ബെംഗളൂരു : സംസ്ഥാനത്ത് നൂറുവയസ്സ് പിന്നിട്ടവരുടെ ആധാർകാർഡുകൾ പരിശോധിക്കുന്നു

ബെംഗളൂരു : സംസ്ഥാനത്ത് നൂറുവയസ്സ് പിന്നിട്ടവരുടെ ആധാർകാർഡുകൾ പരിശോധിക്കുന്നു

by admin

ബെംഗളൂരു : കർണാടകത്തിൽ നൂറുവയസ്സ് പിന്നിട്ടവരുടെ ആധാർകാർഡുകൾ പരിശോധിക്കുന്നു. കാർഡ് ഉടമകൾ ജീവിച്ചിരിപ്പുണ്ടെന്ന് ഉറപ്പാക്കാൻവേണ്ടിയാണിത്. ഇതിനായി വീടുകൾതോറുമെത്തിയുള്ള സർവേ നടത്താൻ സർക്കാർ ഉത്തരവിട്ടു.റവന്യൂ ഉദ്യോഗസ്ഥർക്കായിരിക്കും ഇതിനുള്ള ചുമതല. ആധാർകാർഡുകൾ നിലവിൽവന്നശേഷം ഇതാദ്യമായാണ് ഇത്തരത്തിലൊരു പരിശോധന വരുന്നത്. ആധാറിനെ അടിസ്ഥാനമാക്കിയാണ് സംസ്ഥാന സർക്കാരിൻ്റെ പദ്ധതികളിലേക്കുള്ള ഗുണഭോക്താക്കളെ നിശ്ചയിക്കുന്നതും സഹായം നൽകുന്നതും.മരിച്ചവരുടെ കാർഡുകൾ ദുരുപയോഗം ചെയ്യുന്നത് തടയുകയാണ് പരിശോധനയുടെ ലക്ഷ്യം.

100-നുമുകളിൽ പ്രായമുള്ള ആധാർകാർഡ് ഉടമകളുടെ തത്സ്ഥിതി പരിശോധിക്കാൻ നേരത്തേ യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ വിവിധ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് നടപടി.

ഡോക്ടര്‍മാര്‍ മരിച്ചെന്ന് വിധിയെഴുതി, സംസ്‌കാരത്തിന് വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെ കുഞ്ഞ് കരഞ്ഞു

ഡോക്ടർമാർ മരിച്ചെന്ന് വിധിയെഴുതിയ കുഞ്ഞിനെ സംസ്കാരത്തിനായി വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെ കരഞ്ഞു.രക്ഷിതാക്കള്‍ ഉടൻ കുഞ്ഞിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിക്കമഗളൂരുവിലെ മുദിഗെരെയിലാണ് സംഭവം. അസുഖം ബാധിച്ചതിനെത്തുടർന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞ് അത്യാഹിതവിഭാഗത്തില്‍ ചികിത്സയിലായിരുന്നു. കുഞ്ഞ് സുഖം പ്രാപിക്കുന്നില്ലെന്നും ഓക്സിജൻ നല്‍കുന്നത് നിർത്തിയാല്‍ മരിക്കുമെന്നും ഡോക്ടർമാർ രക്ഷിതാക്കളെ അറിയിച്ചു.

ഓക്സിജൻ വേർപെടുത്തിയതോടെ കുഞ്ഞ് മരിച്ചെന്ന് വിധിയെഴുതുകയും ചെയ്തു. പക്ഷേ, വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെ ശ്വാസമെടുക്കുകയും കരയുകയുമായിരുന്നു. തുടർന്ന് മുദിഗെരെ ആശുപത്രിയിലേക്ക് തന്നെ തിരികെക്കൊണ്ടുപോയ കുഞ്ഞിനെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ഹാസൻ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

You may also like

error: Content is protected !!
Join Our WhatsApp Group