Home Featured മടങ്ങിയെത്തിയ നൂറുകണക്കിന് പേരെ കാണ്മാനില്ല:അതിർത്തിയിൽ പരിശോധന ശക്തമാക്കാനൊരുങ്ങി കർണാടക

മടങ്ങിയെത്തിയ നൂറുകണക്കിന് പേരെ കാണ്മാനില്ല:അതിർത്തിയിൽ പരിശോധന ശക്തമാക്കാനൊരുങ്ങി കർണാടക

by admin

ബെംഗളൂരു : മെയ് 7 നും 12 നും ഇടയിൽ അതിർത്തി കടന്നു കര്ണാടകയിലെത്തിയ നൂറുകണക്കിന് പേരെ കാണാതായതിനെ തുടർന്ന് അതിർത്തികളിൽ സുരക്ഷ ശക്തമാക്കാനൊരുങ്ങി കർണാടക സർക്കാർ .

സംസ്ഥാനത്തു അന്യ സംസ്ഥാനങ്ങളിൽ നിന്നും യാത്ര ചെയ്തെത്തിയവരിൽ കോവിഡ് ബാധ ഗണ്യമായ കൂടിയ സാഹചര്യത്തിലാണ് സർക്കാരിന്റെ നടപടി .യാത്ര പാസ് ഉള്ളതും ഇല്ലാത്തതുമായ ഒട്ടനവധി യാത്രക്കാരാണ് ഓരോ ദിവസവും വിവിധ അതിർത്തികളിലൂടെ കര്ണാടകയിലെത്തുന്നത് അവരിൽ ഒട്ടു മിക്ക പേരെയും പിന്നീട് കാണാതാവുകയും സർക്കാരിന് ബന്ധപ്പെടാൻ സാധിക്കാതെയും വരുന്നത് ആശങ്ക പരത്തുകയും ചെയ്യുന്നു .

bangalore malayali news portal join whatsapp group

മെയ് 7 നും 12 നും ഇടയിൽ യാത്ര ചെയ്യാനുള്ള മാർഗ നിർദ്ദേശങ്ങളിൽ വ്യക്തത ഇല്ലാതിരുന്നതിനാൽ ആ കാലയളവിൽ സഞ്ചരിച്ച യാത്രക്കാരെയാണ് സർക്കാരിന് നിരീക്ഷിക്കാൻ സാധിക്കാതിരുന്നത് . മെയ് 12 വരെ കൊറന്റൈൻ സംബന്ധിച്ചു സർക്കാർ ഉത്തരവ് പുറപ്പെടുവിപ്പിക്കാത്തതിനാൽ സേവാ സിന്ധു പാസ് ലഭിച്ചവരും പാസ് ലഭിക്കാതാവും അതിർത്തി കടന്നിരുന്നു . അത് എത്ര പേര് ഉണ്ട് എന്നതിനെ കുറിച്ച് സർക്കാരിന്റെ കയ്യിൽ കണക്കുകളും ഇല്ല .

മഹാരാഷ്ട്ര അതിർത്തിയായ ബൽഗാവിജില്ലയിലുള്ള നിപാനി ചെക്ക്അ പോസ്റ്റിലും, തമിഴ് നാട്ടിൽ നിന്നും അത്തിബല്ല ചെക്ക് പോസ്റ്റ് കൂടാതെ 12 എൻട്രി പോയിന്റുകൾ കൂടി യാത്രക്കാർ ഉപയോഗിക്കുന്നതായി ഉദ്യോഗസ്ഥർ കണ്ടെത്തുകയും അവിടങ്ങളിൽ എല്ലാം സുരക്ഷ ഏർപെടുത്താനായുള്ള വഴികൾ സ്വീകരിച്ചതായും അറിയിച്ചു ,

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group