Home Featured കർണാടക സർക്കാരിന്റെ മെഗാതൊഴിൽ മേള; ജോലി ലഭിച്ചത് 9650 പേർക്ക്

കർണാടക സർക്കാരിന്റെ മെഗാതൊഴിൽ മേള; ജോലി ലഭിച്ചത് 9650 പേർക്ക്

ബെംഗളൂരു: സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ ബെംഗളൂരുവിൽ നടന്ന തൊഴിൽമേളയിലൂടെ ജോലിലഭിച്ചത് 9650 പേർക്ക്. 43,000-ത്തോളം പേരാണ് കഴിഞ്ഞമാസം 26, 27 തീയതികളിൽ നടന്ന തൊഴിൽമേളയിൽ പങ്കെടുത്തത്. ചെറുതും വലുതുമായ 600 -ഓളം സ്ഥാപനങ്ങളാണ് മേളയിൽ റിക്രൂട്ട്‌മെന്റ് നടത്തിയത്. ആദ്യഘട്ടത്തിൽ ഇത്രത്തോളംപേർക്ക് തൊഴിൽ നൽകാൻ കഴിഞ്ഞത് പരിപാടിയുടെ വൻവിജയത്തെയാണ് സൂചിപ്പിക്കുന്നതെന്ന് ആരോഗ്യവിദ്യാഭ്യാസ വകുപ്പ് മന്ത്രി ശരൺ പ്രകാശ് പാട്ടീൽ പറഞ്ഞു.ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം ബെലഗാവി, മൈസൂരു, കലബുറഗി എന്നിവിടങ്ങളിലും തൊഴിൽമേളകൾ സംഘടിപ്പിക്കാനാണ് സർക്കാരിന്റെ തീരുമാനം. വിവിധമേഖലകളിൽ പ്രവർത്തിക്കുന്ന കൂടുതൽ കമ്പനികളെ മേളയിൽ പങ്കെടുപ്പിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്.

ഏതാനും വൻകിട ഐ.ടി. കമ്പനികൾ ഇതിനോടകം താത്‌പര്യമറിയിക്കുകയും ചെയ്തു.മേളയിൽപങ്കെടുത്തിട്ടും തൊഴിൽ ലഭിക്കാത്ത യുവതീയുവാക്കൾക്ക് അതത് ജില്ലകളിൽ പ്രത്യേകപരിശീലനം നൽകാനും പദ്ധതിയുണ്ട്. ഇംഗ്ലീഷ് സംസാരിക്കാനും കംപ്യൂട്ടർ ഉപയോഗിക്കാനുമുൾപ്പെടെയുള്ള പരിശീലനമാണ് നൽകുക. ആവശ്യമുള്ളവർക്ക് വ്യവസായവകുപ്പുമായി ചേർന്ന് സ്വയംതൊഴിൽ പരിശീലനവും ലഭ്യമാക്കും.

കാമുകന് മറ്റൊരു സ്ത്രീയുമായി ബന്ധം: പ്രതികാരമായി വീട് മുഴുവന്‍ നാറ്റിച്ച്‌ യുവതി, അങ്ങനെ തന്നെ വേണമെന്ന് നെറ്റീസണ്‍സ്

പ്രണയജീവിത്തില്‍ ചതിക്കപെട്ടുപ്പോകുന്ന നിരവധി ആളുകളുണ്ട് ഈ സമൂഹത്തില്‍. പ്രണയം തകരുന്നതിനെക്കാള്‍ വേദനാജനകമാണ് ഈ അവസ്ഥ.തന്റെ കാമുകന് അല്ലെങ്കില്‍ കാമുകിക്ക് മറ്റൊരു ബന്ധം കൂടിയുണ്ട് എന്നറിയുമ്ബോള്‍ പലരും തകര്‍ന്നുപോകും. എന്നാല്‍ എല്ലാവരും ഒരേ തരത്തിയിരിക്കില്ല ഈ സാഹചര്യത്തോട് പ്രതികരിക്കുന്നത്. ചിലര്‍ മോശവും ക്രൂരവുമായ വഴികള്‍ സ്വീകരിക്കും. എന്നാല്‍, കാര്യങ്ങള്‍ പറഞ്ഞ് അവരുടെ ജീവിതത്തില്‍ നിന്നും മാന്യമായി ഇറങ്ങി വരുന്നവരും ഉണ്ട്. ഏതായാലും, ഒരു യുവതി തന്നെ ചതിച്ച തന്റെ പ്രതിശ്രുതവരനോട് ചെയ്ത കാര്യമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ കയ്യടി ഏറ്റുവാങ്ങുന്നത്.ടിക്ടോക്കിലാണ് തന്റെ പ്രതിശ്രുതവരനായിരുന്ന ആള്‍ തന്നെ ചതിച്ചു എന്നും എന്നാല്‍, അതിന് താന്‍ വളരെ വ്യത്യസ്തമായ രീതിയില്‍ പകരം ചോദിച്ചു എന്നും യുവതി തുറന്നു പറഞ്ഞത്.

പ്രതിശ്രുതവരനായിരുന്ന യുവാവിന് മറ്റ് ബന്ധമുണ്ട് എന്ന് യുവതി തിരിച്ചറിയുകയായിരുന്നു. എന്നാല്‍, നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്യാനോ ഏതെങ്കിലും തരത്തില്‍ അയാളെ സമൂഹത്തിന് മുന്നില്‍ അപമാനിക്കാനോ ജാമി എന്ന യുവതി തയ്യാറായില്ല. പകരം ആരും അധികം ചിന്തിക്കാത്ത ഒരു കാര്യമാണ് യുവതി ചെയ്തത്. തന്നെ ചതിച്ച കാര്യം തിരിച്ചറിഞ്ഞ യുവതി അധികം വൈകാതെ പ്രതിശ്രുതവരനൊപ്പം താമസിച്ചിരുന്ന അയാളുടെ വീട്ടില്‍ നിന്നും ഇറങ്ങി.

ഇറങ്ങും മുമ്ബ് ഫ്രോസണ്‍ ചെയ്ത മീന്‍ വീടിന്റെ പല ഭാഗങ്ങളിലായി ഒളിപ്പിച്ചു വയ്ക്കുകയാണ് അവള്‍ ചെയ്തത്. പിന്നീട് എന്തുണ്ടാവും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? അയാള്‍ വീട്ടില്‍ കയറുമ്ബോഴേക്കും വീട് മുഴുവനും നാറിത്തുടങ്ങിയിട്ടുണ്ടാകുമല്ലോ? എന്നാല്‍, എവിടെ നിന്നാണ് ഈ മണം വരുന്നത് എന്ന് അയാള്‍ക്ക് എളുപ്പത്തില്‍ കണ്ടെത്താനും പറ്റില്ല. യുവതിയുടെ വീഡിയോ വളരെ പെട്ടെന്നാണ് വൈറലായത്. യുവതി ചെയ്തത് പൊളിച്ചു എന്നായിരുന്നു മിക്കവരുടേയും അഭിപ്രായം. ചതിക്കുന്നവരോട് ഇങ്ങനെയൊക്കെ വേണം ചെയ്യാന്‍ എന്നാണ് ഭൂരിഭാഗം പേരും പറഞ്ഞത്.

You may also like

error: Content is protected !!
Join Our WhatsApp Group