ഈസ്റ്ററിന് പിന്നാലെ എത്തുന്ന ചെറിയ പെരുന്നാൾ, വിഷു ആഘോഷങ്ങൾക്കുള്ള കേരള, കർണാടക ആർടിസിയിലെ ടിക്കറ്റ് റിസർവേഷൻ അടുത്ത ആഴ്‌ച ആരംഭിക്കും. ഏപ്രിൽ രണ്ടാം വാരമാണ് ചെറിയ പെരുന്നാൾ. വിഷു 14 നാണെങ്കിലും 11,12, തീയതികളിലാണ് കൂടുതൽ തിരക്ക് പ്രതീക്ഷിക്കുന്നത്. വേനലവധി കൂടെ വരുന്നതോടെ തുടർന്നുള്ള ദിവസങ്ങളിലും നാട്ടിലേക്ക് കാര്യമായ തിരക്ക് ഉണ്ടാകും. കേരളത്തിലേക്കുള്ള പതിവ് ട്രെയിനുകളിലെ ടിക്കറ്റുകൾ നേരത്തെ തന്നെ വിറ്റഴിഞ്ഞിരുന്നു. സ്പെഷൽ ട്രെയിനുകൾ മുൻകൂട്ടി പ്രഖ്യാപിച്ചാൽ സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ നാട്ടിലെത്താൻ സാധിക്കും.
സ്വകാര്യ ബസുകളിലെ ടിക്കറ്റ് നിരക്കും കുതിച്ചുയരുന്നു: ഈസ്റ്ററിന് സ്വകാര്യ ബസുകളിലെ ടിക്കറ്റ് നിരക്കും കുതിച്ചുയരുകയാണ്. തൃശൂർ, എറണാകുളം, കോട്ടയം എന്നിവിടങ്ങളിലേക്കുള്ള ബസുകളിലെ നിരക്കാണ് ഉയർന്നത്.എറണാകുളത്തേയ്ക്ക് എസി സ്ലീപ്പറിൽ 3500-4000 രൂപയും കോട്ടയത്തേക്ക് 3500-4500 രൂപവരെയുമാണ് നിരക്ക്. കുറച്ചു ബസുകളിൽ മാത്രമാണ് വിഷു ബുക്കിങ് ആരംഭിച്ചത്. അടുത്ത ആഴ്ചയോടെ കൂടുതൽ റൂട്ടുകളിലേക്കുള്ള ബുക്കിങ് തുടങ്ങും.
കർണാടക ആർടിസിയേക്കാൾ നിരക്ക് കൂടും :ഫ്ലെക്‌സി പ്രകാരം നിരക്ക് ഉയർത്തിയതോടെ തിരക്കേറിയ റൂട്ടുകളിലെ എസി സർവീസുകളിൽ കർണാടക ആർടിസിയേക്കാൾ കേരള ആർടിസി ബസുകളിലെ ടിക്കറ്റ് നിരക്ക് ഉയർന്നു. കർണാടക ആർടിസിയുടെ ബെംഗളൂരു-എറണാകുളം (ഹൊസൂർ, സേലം വഴി) അംബാരി ഉത്സവിൽ 2016 രൂപയാണ് ടിക്കറ്റ് നിരക്ക്. എസി ബസുകളിലെ 6 ശതമാനം ജിഎസ്ടി ഉൾപ്പെടെയാണ് ഈ നിരക്ക്. ഇതേ റൂട്ടിലോടുന്ന കേരള ആർടിസി സ്വിഫ്റ്റ് ഗജരാജ എസിയിൽ 2160 രൂപയാണ് നിരക്ക്. വെബ്സൈറ്റിൽ അടിസ്‌ഥാന നിരക്കായ 2021 രൂപയാണ് കാണിക്കുക. ജിഎസ്ടിയും പേമെന്റ് നിരക്കും ഉൾപ്പെടെയാണ് 2160 രൂപ ഈടാക്കുന്നത്.
ഇന്ത്യ പരമദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്തെന്ന് റിപ്പോര്‍ട്ട്
ഇന്ത്യ ഔദ്യോഗികമായി പരമദാരിദ്ര്യം നിർമാർജനം ചെയ്തെന്നും മോദി സർക്കാറിന്റെ നയങ്ങളാണ് ഇതിന് വഴിയൊരുക്കിയതെന്നും അമേരിക്കൻ ഏജൻസി റിപ്പോർട്ട്.കേന്ദ്ര സർക്കാറിന്റെ 2022-23ലെ ഔദ്യോഗിക സ്ഥിതിവിവരക്കണക്ക് അടിസ്ഥാനമാക്കി അമേരിക്ക ആസ്ഥാനമായ തിങ്ക്ടാങ്ക് ‘ബ്രൂകിങ്സി’നായി സുർജിത് ഭല്ല, കരണ്‍ ഭാസിൻ എന്നിവർ തയാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.നഗരങ്ങളെ അപേക്ഷിച്ച് ഗ്രാമങ്ങളില്‍ പ്രതിശീർഷ ഉപഭോഗം കൂടുതലായതും അസമത്വത്തില്‍ കുറവ് വന്നതുമാണ് ഇന്ത്യയില്‍ പരമദാരിദ്ര്യം ഇല്ലാതാക്കിയതെന്ന് റിപ്പോർട്ടില്‍ പറയുന്നു. രാജ്യത്ത് പൈപ്പ് വഴിയുള്ള കുടിവെള്ള വിതരണം 2019ലെ 16.8 ശതമാനത്തില്‍നിന്ന് 74.7 ശതമാനമായി വളർന്നെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
2022 ആഗസ്റ്റിനും 2023 ജൂലൈക്കുമിടയില്‍ നാഷനല്‍ സാമ്ബിള്‍ സർവേ ഓഫിസ് നടത്തിയ ഗാർഹിക ഉപഭോഗ സർവേ അടിസ്ഥാനമാക്കി ഇന്ത്യയിലെ ദാരിദ്ര്യം കേവലം അഞ്ച് ശതമാനമായി കുറഞ്ഞെന്ന് നിതി ആയോഗ് അധ്യക്ഷനും അവകാശപ്പെട്ടിരുന്നു. എന്നാല്‍, ഈ അവകാശവാദം ചോദ്യം ചെയ്ത മുൻ കേന്ദ്ര ധനമന്ത്രി പി. ചിദംബരം, നിതി ആയോഗ് സമ്ബന്നരെ സേവിക്കുന്നതിന് എന്തിനാണ് പാവങ്ങളെ പരിഹസിക്കുന്നതെന്ന് ചോദിച്ചു. രാജ്യത്തെ 6-56 മാസം പ്രായമുള്ള 67.1 ശതമാനം കുട്ടികളിലും 15-49 വയസ്സുള്ള 57 ശതമാനം സ്ത്രീകളിലും പോഷകാഹാരക്കുറവ് എങ്ങനെയുണ്ടായെന്നും ചിദംബരം ചോദിച്ചിരുന്നു.