Home Featured കല്യാണ കര്‍ണാടക ബംഗളൂരു പോലെ വികസിപ്പിക്കണം-ഖാര്‍ഗെ;

കല്യാണ കര്‍ണാടക ബംഗളൂരു പോലെ വികസിപ്പിക്കണം-ഖാര്‍ഗെ;

by admin

ദക്ഷിണ കർണാടകയിലെ ബംഗളൂരു, മൈസൂരു മേഖലകള്‍ക്ക് തുല്യമായി കല്യാണ കർണാടക വികസിപ്പിക്കണമെന്ന് എ.ഐ.സി.സി പ്രസിഡന്റും രാജ്യസഭ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ മുഖ്യമന്ത്രി സിദ്ധരാമയ്യയോടും ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിനോടും ആവശ്യപ്പെട്ടു. ‘ആരോഗ്യ ആവിഷ്കാര’ പദ്ധതി ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.ബംഗളൂരുവിനെ മറ്റൊരു സിംഗപ്പൂരാക്കി മാറ്റുന്നതിനെക്കുറിച്ച്‌ ആളുകള്‍ സംസാരിക്കുന്നു. ഞങ്ങള്‍ക്ക് സിംഗപ്പൂരാകാൻ താല്‍പര്യമില്ല.

ആദ്യം, ഈ പ്രദേശം ബംഗളൂരു, മൈസൂരു ജില്ലകള്‍ക്ക് തുല്യമായി വികസിപ്പിക്കുന്നുവെന്ന് ഉറപ്പാക്കുക. വിദ്യാഭ്യാസ മേഖലയില്‍ നമ്മള്‍ പിന്നിലാണ്. ബോർഡ് പരീക്ഷഫലങ്ങളില്‍ നമ്മുടെ ജില്ലകള്‍ ഏറ്റവും താഴെയാണ്. അധ്യാപകരുടെ കുറവുണ്ട്, ഇത് ഫലങ്ങളില്‍ വ്യക്തമായി പ്രതിഫലിക്കുന്നു.മുഖ്യമന്ത്രി സിദ്ധരാമയ്യ മൈസൂരുവില്‍നിന്നും ഉപമുഖ്യമന്ത്രി ശിവകുമാർ ബംഗളൂരുവില്‍ നിന്നുമുള്ളയാളുകളാണ്. കല്യാണ-കർണാടകയെ മറ്റൊരു ബംഗളൂരുവും മൈസൂരുവും ആക്കാൻ അവരോട് അഭ്യർഥിക്കുന്നു. ബാക്ക്‌ലോഗ് േക്വാട്ട മാറ്റിവെച്ച്‌ ബാക്കിയുള്ള ഒഴിവുകള്‍ നികത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക; പ്രത്യേകിച്ച്‌ അധ്യാപക തസ്തികകള്‍.ഇത് ചെയ്തില്ലെങ്കില്‍ നമ്മുടെ കുട്ടികള്‍ പിന്നാക്കം തുടരുകയും മറ്റുള്ളവരുടെ അടിമകളായി മാറുകയും ചെയ്യും.

കല്യാണ-കർണാടക മേഖലയിലെ തസ്തികകള്‍ നികത്തുന്നതിന് സാമ്ബത്തിക പരിമിതിയൊന്നുമില്ല. ജനസംഖ്യയുടെ 15 ശതമാനം പേർ എതിർപ്പ് ഉന്നയിച്ചതിനാല്‍ നിയമനങ്ങള്‍ തടഞ്ഞുവെച്ചിരിക്കുകയാണ്. ശേഷിക്കുന്ന 85 ശതമാനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച്‌ അധ്യാപക തസ്തികകള്‍ നികത്തുക. ഇത് ചെയ്തില്ലെങ്കില്‍, ഈ മേഖലയിലെ കുട്ടികള്‍ക്ക് ഭാവിയുണ്ടാകില്ല. ഗണിതം, ശാസ്ത്രം, ഇംഗ്ലീഷ് തുടങ്ങിയ വിഷയങ്ങള്‍ അവരെ പഠിപ്പിക്കാൻ ആരും ഉണ്ടാകില്ല.ഇവിടെ നിയമിക്കപ്പെട്ടവർ പോലും മാസത്തിനുള്ളില്‍ മൈസൂരു മേഖലയിലേക്ക് സ്ഥലംമാറ്റം തേടാറുണ്ട്.

കല്യാണ-കർണാടക മേഖലയിലെ എം.പിമാർ, എം.എല്‍.എമാർ, മന്ത്രിമാർ എന്നിവർ മേഖലക്ക് അനുവദിച്ച ഫണ്ട് പൂർണമായും വിനിയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.അനുവദിച്ച ഫണ്ട് ചെലവഴിക്കുന്നില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പലപ്പോഴും പരാതിപ്പെടുന്നു. അത് നിങ്ങള്‍ക്കെതിരായ ഒരു കറുത്തപാടായി മാറാൻ അനുവദിക്കരുത്. ഈ മേഖലയുടെ വികസനത്തിന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതിജ്ഞാബദ്ധനാണ് എന്ന് ഖാർഗെ പറഞ്ഞു.കല്യാണ്‍-കർണാടക മേഖലയില്‍ കർണാടകയിലെ ബീദർ, കലബുറഗി, യാദ്ഗിർ, റായ്ച്ചൂർ, കൊപ്പല്‍, ബെല്ലാരി, വിജയനഗര ജില്ലകള്‍ ഉള്‍പ്പെടുന്നു.

ഇവയെല്ലാം ഏറ്റവും പിന്നാക്കം നില്‍ക്കുന്ന ജില്ലകളായി കണക്കാക്കപ്പെടുകയും മോശം സാമൂഹിക, സാമ്ബത്തിക സൂചകങ്ങളെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു. ഖാർഗെ കലബുറഗി ജില്ലയില്‍ നിന്നുള്ളയാളാണ്. അടുത്തിടെ സമാപിച്ച രണ്ടാം പി.യു.സി (ക്ലാസ് 12) ബോർഡ് പരീക്ഷകളില്‍, 55.70 ശതമാനം വിജയത്തോടെ കലബുറഗി ജില്ല 31-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കർണാടകയിലെ ഏറ്റവും താഴ്ന്ന പ്രകടനങ്ങളിലൊന്നായിരുന്നു കലബുറഗിയുടേത്.

You may also like

error: Content is protected !!
Join Our WhatsApp Group