Home കേരളം ചരിത്ര ദൗത്യം തീർത്തു കോൺഗ്രസ്,ആയിരങ്ങൾ കൂടണഞ്ഞു : നന്ദിയോടെ ബാംഗ്ലൂർ മലയാളികൾ

ചരിത്ര ദൗത്യം തീർത്തു കോൺഗ്രസ്,ആയിരങ്ങൾ കൂടണഞ്ഞു : നന്ദിയോടെ ബാംഗ്ലൂർ മലയാളികൾ

by admin
congress send 33 busses to kerala

ബെംഗളൂരു :കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി മലയാളികളെ നാട്ടിലെത്തിക്കുന്നതിനായി ഏർപ്പെടുത്തിയ സൗജന്യ ബസ്സ് സർവീസ് ഏറെ പ്രശംസനീയമാകുന്നു .ഇന്ന് മൂന്ന് ബസുകൾ കുടി ചുരമിറങ്ങിയതോടെ ആകെ 33 ബസ്സുകൾ നാട്ടിലെത്തി .

ഇന്ന് ബെംഗളൂരു -മഞ്ചേശ്വരം – കണ്ണൂർ – ഭാഗങ്ങളിലേക്ക് 2 ബസുകളും
ബാംഗ്ലൂർ -മുത്തങ്ങ – തൃശൂർ ഭാഗങ്ങളിലേക്കായി മറ്റൊരു ബസ്സും സർവീസ് നടത്തി എന്നിവിടങ്ങളിലേക്കാണ് ബസ് സർവീസുകൾ നടത്തിയത്.

കെ പി സി സി യുടെ ആഭിമുഖ്യത്തിൽ ഇതോടുകൂടി 33 ബസുകളിൽ ആയി ഏതാണ്ട് ആയിരത്തോളം യാത്രക്കാർ ഈ സൗജന്യ സേവനം പ്രയോജനപ്പെടുത്തി.

കെപിസിസിയുടെ ഏകോപന ചുമതലയുള്ള ശ്രീ എൻ എ ഹാരിസ് എംഎൽഎ ബസ്സുകൾ ഫ്ലാഗ് ഓഫ് ചെയ്തു,
ശ്രീ സത്യൻ പുത്തൂർ, ശ്രീ മുഹമ്മദ് ഹാരിസ് എന്നിവരും മറ്റു നേതാക്കളും പങ്കെടുത്തു.

ലോക്ക് ഡോണിനെ തുടർന്ന് നാട്ടിലെത്താൻ വഴിയടഞ്ഞ വലഞ്ഞ മലയാളികൾക്കായി സൗജന്യമായി കർണാടക കോൺഗ്രസ് ബസ്സുകൾ ക്രമീകരിച്ചത്.

ട്രെയിൻ സർവീസുകളും ആഭ്യന്തര വിമാന സർവീസുകളും തുടങ്ങുന്ന സാഹചര്യത്തിൽ താൽക്കാലികമായി കെപിസിസിയുടെ ഈ സൗജന്യ ബസ് സർവീസ് നിർത്തുകയാണെന്ന് ശ്രീ എൻ എ ഹാരിസ് എംഎൽഎ അറിയിച്ചു.

കെപിസിസിയുടെ ഈ സർവീസുകൾ വിജയകരമാക്കാൻ സഹകരിച്ച എല്ലാം മാന്യ വ്യക്തികളോടും, എല്ലാ സംഘടനകളോടും, പ്രത്യേകിച്ചും സമാജം, കെഎംസിസി, എം എം എ, കർണാടക പ്രവാസി കോൺഗ്രസ്‌ എന്നീ സംഘടനകളോടും, ഈ ദൗത്യം വിജയകരമാക്കാൻ 24 മണിക്കൂറും പ്രവർത്തിച്ച കെപിസിസിയുടെ വാർ റൂം ടീമിനോടും ഉള്ള നന്ദിയും ശ്രീ എൻ എ ഹാരിസ് എംഎൽഎ അറിയിച്ചു.

bangalore malayali news portal join whatsapp group

നോർക്ക രെജിസ്ട്രേഷൻ : https://norkaroots.org/
കേരള സർക്കാരിന്റെ യാത്ര പാസ്സിന് വേണ്ടി അപേക്ഷിക്കേണ്ട ലിങ്ക് : https://covid19jagratha.kerala.nic.in/home/addDomestic
കർണാടക സേവാ സിന്ധു രെജിസ്ട്രേഷൻ : https://sevasindhu.karnataka.gov.in/

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group