Home Featured കേരളത്തിലേക്കുള്ള ശ്രമിക് ട്രെയിൻ ഇന്ന് പുറപ്പെടും : യാത്രക്കാർ ഉച്ചയ്ക്ക് 12 മണിക് പാലസ് ഗ്രൗണ്ടിൽ എത്തണം

കേരളത്തിലേക്കുള്ള ശ്രമിക് ട്രെയിൻ ഇന്ന് പുറപ്പെടും : യാത്രക്കാർ ഉച്ചയ്ക്ക് 12 മണിക് പാലസ് ഗ്രൗണ്ടിൽ എത്തണം

by admin

കേരളത്തിലേക്കുള്ള ആദ്യ ശ്രമിക് ട്രെയിൻ ഇന്ന് പുറപ്പെടും, മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് ഇന്നലെ സന്ദേശം ലഭിച്ചു.

ഇന്ന് ഉച്ചക്ക് 12 മണിക്ക് പാലസ് ഗ്രൗണ്ടിലാണ് എല്ലാവരും എത്തിച്ചേരേണ്ടത്.

സന്ദേശത്തിന്റെ മുഴുവൻ രൂപം താഴെ വായിക്കാം.

bangalore malayali news portal join whatsapp group for latest update

പ്രിയ സുഹൃത്തെ, ബെംഗളൂരു – തിരുവനന്തപുരം ട്രെയിൻ നാളെ 23/05/2020 ന് വൈകീട്ട് 3 മണിക്ക് ബെംഗളൂരു കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനിൽ നിന്നും പുറപ്പെടുന്നതാണ് ആരോഗ്യ പരിശോധനയും, രെജിസ്ട്രേഷൻ, തിരിച്ചറിയൽ രേഖകളുടെ പരിശോധന എന്നിവ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യമായതിനാൽ യാത്രക്കാർ ഉച്ചക്ക് 12 മണിക്ക് തന്നെ ഹാജരാകേണ്ടതാണ്. റിപ്പോർട്ട് ചെയ്യേണ്ട സ്ഥലം – ടെന്നീസ് പവിലിയൻ, ബെംഗളൂരു പാലസ് ഗ്രൗണ്ട്. പ്രവേശനം മൗണ്ട് കാർമൽ കോളേജിന് സമീപത്തുള്ള ഗേറ്റിലൂടെ (വസന്ത് നഗർ). ഗ്രൗണ്ടിൽ നിന്നും റെയിൽവേ സ്റ്റേഷനിലേക്ക് യാത്രാ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

കേരള സർക്കാരിന്റെ കോവിഡ് ജാഗ്രത പോർട്ടലിലൂടെ ടിക്കറ്റ് ബുക്ക് ചെയ്ത് ടിക്കറ്റ് കൺഫർമേഷൻ കിട്ടിയവർക്ക് മാത്രമേ യാത്ര ചെയ്യാൻ അവസരം ലഭിക്കുകയുള്ളൂ.

നോർക്ക രെജിസ്ട്രേഷൻ : https://norkaroots.org/
കേരള സർക്കാരിന്റെ യാത്ര പാസ്സിന് വേണ്ടി അപേക്ഷിക്കേണ്ട ലിങ്ക് : https://covid19jagratha.kerala.nic.in/home/addDomestic
കർണാടക സേവാ സിന്ധു രെജിസ്ട്രേഷൻ : https://sevasindhu.karnataka.gov.in/

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group