Home Featured കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കൂടുതല്‍ സംസ്ഥാനങ്ങള്‍

കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കൂടുതല്‍ സംസ്ഥാനങ്ങള്‍

by admin

ചെന്നൈ: കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍ കേരളത്തില്‍ നിന്നുള്ളവര്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. തമിഴ്‌നാടും പശ്ചിമബംഗാളുമാണ്‌ പുതുതായി നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

കോവിഡ്​ വ്യാപനം ശക്തിപ്പെടുന്നതിനാല്‍ മഹാരാഷ്​ട്ര, കേരളം എന്നീ സംസ്​ഥാനങ്ങളില്‍നിന്നുള്ള യാ​ത്രക്കാര്‍ക്കാണ്​ തമിഴ്​നാടും നിയന്ത്രണം കര്‍ക്കശമാക്കുന്നത്. ഇവിടെ നിന്നെത്തുന്നവര്‍ നിര്‍ബന്ധമായും ഏഴ്​ ദിവസം ക്വാറന്‍റീനില്‍ കഴിയണം. ഒരാഴ്​ചക്കാലം സ്വയം നിരീക്ഷണവിധേയമാക്കണം. ഇൗ കാലയളവില്‍ പനി, ജലദോഷം, ശ്വാസതടസ്സം എന്നിവ ഉണ്ടായാല്‍ ഉടന്‍ ആശുപത്രികളില്‍ പരിശോധന നടത്തണം.

ഭാരത് ബന്ദ്: പങ്കെടുക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

വിമാനത്താവളങ്ങളില്‍ യാത്രക്കാരെ കോവിഡ്​ ​പരിശോധനക്ക്​ വിധേയമാക്കും. നെഗറ്റീവായാല്‍ മാത്രമെ വിമാനത്താവളത്തില്‍നിന്ന്​ പുറത്തുപോകാന്‍ കഴിയൂ. അല്ലാത്തവരെ ചികില്‍സാ കേന്ദ്രങ്ങളിലേക്ക്​ മാറ്റും. പ്രത്യേക സാഹചര്യത്തില്‍ തമിഴ്​നാടതിര്‍ത്തി ചെക്​പോസ്​റ്റുകളില്‍ പരിശോധന ഉൗര്‍ജിതപ്പെടുത്തിയിട്ടുണ്ട്​. വിനോദസഞ്ചാര കേന്ദ്രമായ ഉൗട്ടിയിലെത്തുന്നവരും ഇ-പാസും കോവിഡ്​ നെഗറ്റീവ്​ പരിശോധന സര്‍ട്ടിഫിക്കറ്റും ​ചെക്​പോസ്​റ്റുകളില്‍ ഹാജരാക്കണം. ഇതറിയാതെ വാഹനങ്ങളിലെത്തുന്ന നിരവധി പേര്‍ നീലഗിരി ജില്ലാതിര്‍ത്തികളില്‍നിന്ന്​ മടങ്ങുന്നുണ്ട്​.

കേരള -കർണാടക അതിർത്തികളിൽ നിയന്ത്രണങ്ങൾ അയയുന്നു : നിലവിൽ സാധാരണ നിലയില്‍,കൂടുതൽ വിശദംശങ്ങൾ പരിശോധിക്കാം

പശ്ചിമ ബംഗാള്‍ കേരളമടക്കം നാല് സംസ്ഥാനങ്ങള്‍ക്കാണ് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുള്ളത്. കേരളം, തെലങ്കാന, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്ന് ബംഗാളിലെത്തുന്നവര്‍ കോവിഡ് നെഗറ്റീവ് ആര്‍ടി-പിസിആര്‍ പരിശോധ ഫലം ഹാജരാക്കണമെന്നാണ് നിര്‍ദേശം.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group