ബെംഗളൂരു: സംസ്ഥാനത്തെ കോവിഡ് രണ്ടാം വ്യാപനം കണക്കിലെടുത്ത് കർണാടക പൊതു പ്രവേശന പരീക്ഷ(കർണാടക കോമൺ എൻട്രസ് ടെസ്റ്റ് കെ.സി.ഇ.ടി. 2021) മാറ്റി. ജൂലായ് ഏഴ്, എട്ട് തീയതികളിൽ നടത്താൻ നിശ്ചയിച്ച പരീക്ഷ ഓഗസ്റ്റ് 28, 29 തീയതികളിൽ നടക്കുമെന്ന് ഉപമുഖ്യമന്ത്രി സി.എൻ. അശ്വന്ത് നാരായൺ പറഞ്ഞു. രജിസ്ട്രേഷൻ ജൂൺ 15ന് ആരംഭിക്കും.
പൊതുപ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് എൻജിനിയറിങ്, ടെക്നോളജി, യോഗ, നാച്ചുറോപ്പതി, ഫാം സയൻസ്, ഫാർമ ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനം. പുതുക്കിയ ടൈം ടേബിൾ പ്രകാരം 28-ന് രാവിലെ ബയോളജി, ഉച്ചയ്ക്ക് ശേഷം കണക്ക്, 29-ന് രാവിലെ ഫിസിക്സ് ഉച്ചയ്ക്കുശേഷം രസതന്ത്രം എന്നിങ്ങനെയാണ് പരീക്ഷകൾ. 30-ന് കന്നഡ ഭാഷാ പരീക്ഷയും നടക്കും.
ബാംഗ്ലൂർ മലയാളി വാർത്തകളുടെ (www.bangaloremalayali.in)
ഏറ്റവും പുതിയ അപ്ഡേറ്റുകൾ നിങ്ങള്ക്ക് ലഭിക്കാൻ ഞങ്ങളെ ഫോള്ളോ ചെയ്യുന്നതിന് വേണ്ടിയുള്ള ലിങ്കുകൾ
👉Facebook- https://www.facebook.com/bangaloremalayalimedia/
👉Telegram- https://t.me/bangaloremalayalinews
👉 WhatsApp- https://chat.whatsapp.com/H7uMyAR4yfJ6AtLuNcQR9g അല്ലെങ്കിൽ 9895990220 എന്ന നമ്പറിൽ മെസ്സേജ് ചെയ്യാം
- സുരേന്ദ്രനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് പ്രസീത
- മുറിവ് വെച്ചുകെട്ടാൻ വനിതാ നഴ്സുമാരെ കിട്ടിയില്ല. ശ്രീലക്ഷ്മി ആശുപത്രിയിലെ ജീവനക്കാരെ ആക്രമിച്ച് നാലംഗ സംഘം
- കർണാടകയിൽ കോവിഡ് സ്ഥിരീകരിച്ചത് 11958 പേർക്ക്.340 കോവിഡ് മരണങ്ങൾ.ഇന്നത്തെ കോവിഡ് റിപ്പോർട്ട് വായിക്കാം
- കന്നഡ ഇന്ത്യയിലെ ഏറ്റവും വൃത്തിക്കെട്ട ഭാഷയെന്ന് ഗൂഗിൾ; നടപടിക്കൊരുങ്ങി കർണാടക സർക്കാർ