ന്യൂഡല്‍ഹി: രാജ്യത്തെ മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ (ജിഡിപി) വന്‍ ഇടിവ്. പുറത്തുവന്ന 2020 ജനുവരി മാര്‍ച്ച് പാദത്തിലെ കണക്കുകള്‍ പ്രകാരം 3.1 ശതമാനമാണ് ജിഡിപിയുടെ വളര്‍ച്ച. 2019-20 ലെ ജിഡിപി 4.2 ശതമാനമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
11 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ജിഡിപി വളര്‍ച്ചാ നിരക്കാണ് ഇന്ത്യയിലുണ്ടാകുന്നത്. തൊട്ടുമുന്‍പുള്ള മൂന്നു മാസത്തെ പാദത്തില്‍ 4.1 ശതമാനമായിരുന്നു വളര്‍ച്ചാനിരക്ക്. 2018-19 വര്‍ഷം ഇതേ കാലയളവില്‍ 5.7 ശതമാനമായിരുന്നു വളര്‍ച്ചാനിരക്ക്.
രാജ്യത്ത് സമീപകാലത്ത് തുടരുന്ന സാന്പത്തിക പ്രശ്നങ്ങളുടെ ആഘാതമാണ് ജിഡിപിയിലെ വലിയ ഇടിവിന് കാരണമായതെന്നാണു വിലയിരുത്തല്‍. ഇപ്പോഴത്തെ ലോക്ക്ഡൗണ്‍ കാലം ഈ കണക്കെടുപ്പിനെ കാര്യമായി സ്വാധീനിക്കുന്നില്ല എന്നത് തകര്‍ച്ചയുടെ ആക്കം ചൂണ്ടിക്കാട്ടുന്നു.
മാര്‍ച്ച് 25 മുതലാണ് ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ നിലവില്‍ വന്നത്. അതായത് ഏഴു ദിവസമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുളള കണക്കുകളില്‍ ലോക്ക്ഡൗണ്‍ കാലം ഉള്‍പ്പെട്ടിട്ടുള്ളത്. അടുത്ത പാദത്തില്‍ അതായത് ഏപ്രില്‍ മുതലുള്ള മൂന്ന് മാസത്തെ കണക്കിലാണ് ലോക്ക്ഡൗണ്‍ പ്രതിഫലിച്ചുതുടങ്ങുക.
ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് കുറയുമെന്ന് ആര്‍ബിഐയും നേരത്തെ പ്രവചിച്ചിരുന്നു. 2020-21 സാന്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ ഇന്ത്യന്‍ സന്പദ്വ്യവസ്ഥയില് നെഗറ്റീവ് വളര്‍ച്ചയുണ്ടാകുമെന്നാണ് ആര്‍ബിഐയുടെ പ്രവചനം.
- രാജ്യത്ത് ലോക്ക്ഡൗണ്‍ ഇനി നീട്ടരുത്; നിയന്ത്രണങ്ങള്‍ ഹോട്ട്സ്പോട്ടുകളില്‍ മതി:ശുപാര്‍ശ
- സൂക്ഷിക്കുക.!! വാട്സാപ്പില്‍ പുതിയ തട്ടിപ്പുമായി ഹാക്കര്‍മാര്‍
- റെക്കോർഡിട്ട് കോവിഡ്:ഇന്ന് 248 പുതിയ കേസുകൾ
- ബംഗളുരുവിൽ ജൂൺ 1 നു സ്കൂളുകൾ തുറക്കില്ല
- സ്വിഗ്ഗി ക്ലൗഡ് കിച്ചൺ : ശുചിത്വമില്ലാത്തതിനാൽ അൻപതിനായിരം പിഴ ചുമത്തി ബിബിഎംപി
- കെ എം സി സി യുടെ ബസ്സുകൾ വെളളി,ശനി ദിവസങ്ങളിൽ കണ്ണൂർ,കോഴിക്കോട് ജില്ലകളിലേക്ക്
- ഡിസംബറോടെ അമ്പത് ശതമാനം ഇന്ത്യയ്ക്കാര്‍ക്കും കോവിഡ് ബാധിക്കും; നിംഹാന്‍സ് ന്യൂറോവൈറോളജി തലവന്‍
- അഞ്ചു സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്കു കർണാടകയിലേക്ക് പ്രവേശനമില്ല
- മെയ് 28 , ഈവനിംഗ് ബുള്ളറ്റിൻ : 115 പുതിയ കേസുകൾ
- കൊറോണ കാരണം ജോലി നഷ്ടമായത് 12 കോടി ഇന്ത്യക്കാർക്ക്..!
- എം പി വീരേന്ദ്രകുമാർ അന്തരിച്ചു
- മടങ്ങിയെത്തിയ നൂറുകണക്കിന് പേരെ കാണ്മാനില്ല:അതിർത്തിയിൽ പരിശോധന ശക്തമാക്കാനൊരുങ്ങി കർണാടക
- കര്‍ണാടകയില്‍ ഞായറാഴ്ച മുതൽ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി
- ബി.ടി.എം.ലേഔട്ട് , കെ.ആർ.മാർക്കറ്റ് അടക്കം 23 പുതിയ കണ്ടൈൻമെൻറ് സോണുകൾ.
- ബാംഗ്ലൂരിലേക്ക് പോകാൻ സേവാ സിന്ധു പാസ്സിന് പ്രത്യേക ലിങ്ക്
- പ്രവാസികളുടെ ക്വാറന്റൈന് ചെലവ്; പാവപ്പെട്ടവരെ ബുദ്ധിമുട്ടിക്കില്ലെന്ന് മുഖ്യമന്ത്രി
- ഇന്ന് മൊത്തം 135 പുതിയ കേസുകൾ : മൂന്നു മരണം
- ബനശങ്കരി ഉൾപ്പെടെ ബംഗളുരുവിൽ ചിലയിടങ്ങളിൽ ഒരാഴ്ച വൈദ്യുതി മുടങ്ങും
- ആഭ്യന്തര വിമാന സർവീസുകൾ ഇന്ന് മുതൽ : യാത്രക്കാർക്ക് സേവാ സിന്ധു പാസ് നിർബന്ധം