Home Featured ഗ്രാൻഡ് ഇഫ്താർ ശ്രദ്ധേയമായി

ഗ്രാൻഡ് ഇഫ്താർ ശ്രദ്ധേയമായി

by admin

**ബംഗ്ലൂരു: സുന്നി പ്രസ്ഥാനത്തിന് കീഴിൽ ഖുദ്ദൂസാബ് ഈദ് ഗാഹ് മൈതാനിയിൽ സംഘടിപ്പിച്ച റൂഹാനി ഇജ്തിമയുടെ ഭാഗമായി നടന്ന ഗ്രാൻഡ് ഇഫ്താർ ശ്രദ്ധേയമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നൂറു കണക്കിന് പേർ പങ്കെടുത്തു.ഇഫ്താറിനുള്ള പലഹാരങ്ങൾ വിവിധ മദ്രസകൾ കേന്ദ്രീകരിച്ച് ശേഖരിച്ചത് ഇഫ്താറിനെ കൂടുതൽ ജനകീയമാക്കിഇഫ്താറിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ ഡോ: അബദുൾ ഹക്കീം അസ്ഹരി, എൻ. കെ. എം ശാഫി സഅദി സി.എം. ഇബ്രാഹിം തുടങ്ങി പ്രമുഖർ പങ്കെടുത്തു.

ഇഫ്താറിനോടനുബന്ധിച്ച് നടന്ന ഫാലിമീറ്റിൽ നൂറുകണക്കിന് കുടുംബങ്ങൾ പങ്കെടുത്തു സയ്യിദ് ഇബ്രാഹിം ബാഫഖി തങ്ങളുടെ പ്രാർത്ഥനയോടെ ആരംഭിച്ച മീറ്റിൽ ഫാസിൽ നൂറാനി വിഷയവതരണം നടത്തിഎസ് എം.എ പ്രസിഡണ്ട് ഹക്കീം ആർ ടി നഗർ , ശംസുദ്ദീൻ എസ് അബ്ദുറഹ്മാൻ ഹാജി, അനസ് സിദ്ധിഖി, ജഅഫർ നൂറാനി എന്നിവർ പങ്കെടുത്തു

സ്ത്രീകളെ ചുമന്ന് മലകയറ്റം; യുവാവ് പ്രതിവര്‍ഷം സമ്ബാദിക്കുന്നത് 36 ലക്ഷത്തോളം

അന്തരിച്ച നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ കേദാർനാഥ് എന്ന സിനിമ നിങ്ങള്‍ കണ്ടിട്ടുണ്ടോ ? അതില്‍ അദ്ദേഹത്തിന്റെ ഒരു പോർട്ടറുടെ വേഷം നിങ്ങള്‍ക്ക് ഓർമ്മയുണ്ടോ ?ഈ പോർട്ടർമാർ പ്രായമായവരെയും കുട്ടികളെയും സ്ത്രീകളെയും മലകയറാൻ സഹായിക്കുകയും അവരെ ചുമന്ന് മുകളില്‍ എത്തിച്ച്‌ പണം സമ്ബാദിക്കുകയും ചെയ്യുന്നുണ്ട്. ഇതേ ജോലി ചെയ്ത് പ്രതിവര്‍ഷം 36 ലക്ഷത്തോളം രൂപ സമ്ബാദിക്കുന്ന ഒരാളുടെ വാർത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.ചൈനയിലെ ഷാൻഡോങ് പ്രവിശ്യയിലെ മൗണ്ട് തായ് എന്ന സ്ഥലത്താണ് 26 വയസ്സുള്ള സിയാവോ ചെൻ ജോലി ചെയ്യുന്നത്.

ചൈനയിലെ ഏറ്റവും വലിയ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നുകൂടിയായ മൗണ്ട് തായ് ഒരു ആരാധനാലയം കൂടിയാണ്. ഇവിടേക്കെത്തുന്ന വിനോദസഞ്ചാരികളെ മലകയറാന്‍ സഹായിക്കുന്നതുവഴിയാണ് ചെന്‍ പ്രതിവര്‍ഷം 36 ലക്ഷത്തോളം രൂപ സമ്ബാദിക്കുന്നത്.5,029 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന, യുനെസ്കോയുടെ ലോക പൈതൃക സ്ഥലമായ മലയുടെ മുകളില്‍ സ്ഥിതി ചെയ്യുന്ന ഒരു വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് സ്ത്രീകളെ ചുമന്ന് മല കയറാൻ അദ്ദേഹം വിനോദസഞ്ചാരികളെ സഹായിക്കുന്നു.

6,600 പടികളാണ് ഇവിടേക്ക് എത്തുന്നതിനായുള്ളത്. ഈ യാത്രയുടെ അവസാനത്തെ 1,000 പടികള്‍ സ്ത്രീകളെ ചുമന്ന് കയറ്റുകയാണ് ചെന്നിന്‍റെ ജോലി.ആദ്യം സഞ്ചാരികളെ കൈപിടിച്ചാണ് ചെന്‍ മലകയറ്റുക. അവർ ക്ഷീണിതരാകുമ്ബോള്‍ ഇവരെ തോളില്‍ ചുമന്ന് ചെന്‍ പടികള്‍ മുഴുവന്‍ കയറും. ദിവസത്തില്‍ രണ്ടു തവണ ഇത്തരത്തില്‍ ചെന്‍, തായ് പര്‍വതത്തിനു മുകളിലെ വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് കയറും.

പകല്‍ സഞ്ചാരികളെ ചുമന്നുകയറുന്നതിന് 7,000 രൂപയും രാത്രി 4,600 രൂപയുമാണ് ഇയാള്‍ ഈടാക്കുന്നത്. ഇത്തരത്തില്‍ ചില മാസങ്ങളില്‍ അഞ്ചു ലക്ഷത്തോളം രൂപ വരെ ചെന്‍ സമ്ബാദിക്കാറുണ്ട്. അവസാനത്തെ 1,000 പടികള്‍ കയറാന്‍ 30 മിനിറ്റാണ് ചെന്നിന് വേണ്ടത്. ഈ സേവനത്തിനുള്ള ഉയര്‍ന്ന ഡിമാന്‍ഡ് കാരണം സഹായത്തിനായി ഏതാനും പേരെയും ചെന്‍ കൂടെക്കൂട്ടിയിട്ടുണ്ട്. സ്പോർട്സ് ബിരുദധാരിയായ ചെൻ സാധാരണയായി 25 നും 40 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെയാണ് ഇത്തരത്തില്‍ സഹായിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group