Home Featured പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; മൂന്നുപേര്‍ പിടിയില്‍

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; മൂന്നുപേര്‍ പിടിയില്‍

by admin

ബംഗളൂരു: തുമകുരു സിദ്ധഗംഗ മഠത്തിലെ വാർഷിക ഉത്സവ പരിപാടിക്കിടെ പ്രായപൂർത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മൂന്നു യുവാക്കള്‍ അറസ്റ്റില്‍.

ഉത്സവച്ചടങ്ങുകള്‍ കാണാൻ സമീപത്തെ കുന്നില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഇരുന്ന പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. പെണ്‍കുട്ടിയുടെയും സുഹൃത്തുക്കളുടെയും വിഡിയോ പകർത്തിയ യുവാക്കള്‍ ഈ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് പെണ്‍കുട്ടിയെ ബന്ദെപാളയയിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോക്സോ വകുപ്പുകള്‍ ചുമത്തി കേസെടുത്ത പൊലീസ് മൂന്നു യുവാക്കളെയും അറസ്റ്റ് ചെയ്തു.

You may also like

error: Content is protected !!
Join Our WhatsApp Group