Home Featured ജീവകാരുണ്യം വോട്ടാകുമോ? തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങി ഫിറോസ് കുന്നംപറമ്പിൽ; കെടി ജലീലിന്റെ തവനൂരിൽ കണ്ണുവെച്ച് ഫിറോസ്; പ്രതികരിക്കാതെ യുഡിഎഫ്.

ജീവകാരുണ്യം വോട്ടാകുമോ? തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങി ഫിറോസ് കുന്നംപറമ്പിൽ; കെടി ജലീലിന്റെ തവനൂരിൽ കണ്ണുവെച്ച് ഫിറോസ്; പ്രതികരിക്കാതെ യുഡിഎഫ്.

by admin

മലപ്പുറം: സോഷ്യൽമീഡിയയിലൂടെയുള്ള ജീവകാരുണ്യപ്രവർത്തനങ്ങൾ നടത്തി പ്രശസ്തിയും കുപ്രസിദ്ധിയും നേടിയ ഫിറോസ് കുന്നംപറമ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ഈ തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും.

പഴയ 100,10, അഞ്ച് രൂപാ കറന്‍സി നോട്ടുകള്‍ പിന്‍വലിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന പ്രചാരണങ്ങളെ ഫിറോസ് തള്ളിയില്ല. ഫിറോസ് മത്സരരംഗത്തേക്ക് ഇറങ്ങുമെന്ന് കഴിഞ്ഞ ഉപതെരഞ്ഞെടുപ്പ് കാലം തൊട്ട് പ്രചരിച്ചിരുന്നു. ഒടുവിൽ മത്സര സാധ്യത തള്ളാതെ ജീവകാരുണ്യ ഫിറോസ് കുന്നംപറമ്പിൽ തന്നെ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്.

വകുപ്പ് മാറ്റം, പ്രതിഷേധം പ്രകടിപ്പിച്ച് ആരോഗ്യ മന്ത്രി

തെരഞ്ഞെടുപ്പിൽ മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണ്. തവനൂരിൽ മന്ത്രി കെടി ജലീലിനെതിരെ മത്സരിക്കുമെന്ന് പ്രചാരണമുണ്ട്. പക്ഷേ ആരും ഇതുവരെ സമീപിച്ചിട്ടില്ല. ചെറുപ്പം മുതൽ തന്നെ യുഡിഎഫ് അനുഭാവിയാണെന്നും ഫിറോസ് കുന്നംപറമ്പിൽ പറഞ്ഞതായി സ്വകാര്യ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

ബംഗളുരു വീണ്ടും ഹോട്ട്സ്പോട്ട് ആകുമോ ? മഹാദേവപുരയിൽ കേസുകൾ കൂടുന്നു

അതേസമയം, മുസ്ലിം ലീഗ് അനുഭാവിയായ ഫിറോസിന്റെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് യുഡിഎഫും ഇതുവരെ പ്രചരിച്ചിട്ടില്ല. കെടി ജലീലിനെ പരാജയപ്പെടുത്താൻ ഫിറോസ് കുന്നംപറമ്പലിനെ ഇറക്കാൻ യുഡിഎഫ് തയ്യാറെടുക്കുന്നു എന്ന് പ്രചാരിക്കുന്നുണ്ടെങ്കിലും നേതൃത്വം ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group