ബംഗളൂരു: രാജ്യത്തെ പൊതുമേഖല സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരെ മോദി സര്‍ക്കാറിനെ വിമര്‍ശിച്ച് കര്‍ഷക നേതാവ് രാകേഷ് ടികായത്ത്. കര്‍ണാടകയിലെ കര്‍ഷകരോട് പ്രക്ഷോഭത്തില്‍ അണിചേരാനും രാകേഷ് ടികായത്ത് ആവശ്യപ്പെട്ടു. കര്‍ണാടകയിലെ ശിവമോഗയില്‍ നടന്ന കര്‍ഷകരുടെ യോഗത്തിലാണ് ടികായത്തിന്റെ ആഹ്വാനം.
“ലക്ഷകണക്കിന് ആളുകള്‍ ഡല്‍ഹിയില്‍ തമ്ബടിച്ചിരിക്കുകയാണ്. നാളുകളായി ഈ പ്രക്ഷോഭം തുടരുന്നു. വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനും വിളകള്‍ക്ക് അടിസ്ഥാന താങ്ങുവില ഉറപ്പാക്കുന്നതിനും എല്ലാ നഗരങ്ങളിലും ഇത്തരം സമരങ്ങള്‍ നടത്തേണ്ട ആവശ്യമുണ്ട് .” രാകേഷ് ടിക്കായത്ത് പറഞ്ഞു.
“ജനങ്ങള്‍ കര്‍ണാടകയിലും പ്രക്ഷോഭം ആരംഭിക്കണം. നിങ്ങളുടെ ഭൂമി തട്ടിയെടുക്കാന്‍ അവര്‍ തന്ത്രം മെനയുകയാണ്. വലിയ കമ്ബനികള്‍ കൃഷി ചെയ്യും. തൊഴില്‍ നിയമങ്ങളില്‍ ഭേദഗതി വരുത്തി കുറഞ്ഞ കൂലിക്ക് തൊഴില്‍ ചെയ്യാന്‍ നിര്‍ബന്ധിക്കും -” അദ്ദേഹം പറഞ്ഞു .
നിങ്ങള്‍ ബംഗളുരുവിനെ ഡല്ഹിയാക്കണം, എല്ലാ വശത്തുനിന്നും ആളുകള്‍ ഇവിടേക്കെത്തണം. കര്‍ഷകരുടെ വിളകള്‍ എവിടെ വേണമെങ്കിലും വില്‍ക്കാമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. നിങ്ങളുടെ ഉത്പ്പന്നങ്ങളുമായി ജില്ല കലക്ടറുടെയോ എസ്.ഡി.എമ്മിന്റെയോ ഓഫിസിലേക്ക് ചെല്ലുക. പൊലീസ് തടഞ്ഞാല്‍ അടിസ്ഥാന താങ്ങുവില നല്കി വിളകള്‍ വാങ്ങാന്‍ പറയണം -നേതാവ് പറഞ്ഞു.
ബെംഗളൂരുവില്‍ 20 ദിവസത്തിനകം കോവിഡ് കേസുകളില്‍ 400 ശതമാനം വര്‍ധനവുണ്ടാകുമെന്ന് വിദഗ്ധര്‍
പ്രക്ഷോഭം തുടര്‍ന്നില്ലെങ്കില്‍ ചിലപ്പോള്‍ രാജ്യംതന്നെ വില്ക്കപ്പെടും. അടുത്ത 20 വര്‍ഷത്തിനുള്ളില്‍ നിങ്ങളുടെ ഭൂമി നഷ്ടമാകും. ഏകദേശം 26ഓളം പ്രധാന പൊതു മേഖല സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിച്ചു. ഈ വില്‍പ്പന അവസാനിപ്പിക്കാന്‍ നമ്മള് പ്രതിജ്ഞയെടുക്കണം’ -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബാംഗ്ലൂർ – കേരള ട്രെയിൻ സർവീസുകൾ നീട്ടി.
2020 നവംബര്‍ മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കര്‍ഷകര്‍ ഒന്നടങ്കം തലസ്ഥാന നഗരമായ ഡല്‍ഹി അതിര്‍ത്തികളില്‍ പ്രതിഷേധം തുടരുകയാണ്. കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നും വിളകള്‍ക്ക് അടിസ്ഥാന താങ്ങുവില ഉറപ്പാക്കണമെന്നുമാണ് കര്‍ഷകരുടെ ആവശ്യം.അതിര്‍ത്തികളില്‍ വിവിധയിടങ്ങളിലായി കര്‍ഷകര്‍ കിസാന്‍ മഹാപഞ്ചായത്തും സംഘടിപ്പിക്കുന്നുണ്ട് .
- കൊവിഡ് വാക്സീനെടുത്തവര്‍ രണ്ട് മാസത്തേക്ക് രക്തദാനം ചെയ്യരുത്. നാഷണല്‍ ബ്ലഡ് ട്രാന്സ്ഫ്യൂഷന് കൗൺസിൽ
- ബംഗളുരു -മൈസൂരൂ പാതയിൽ മലയാളി സ്വര്‍ണവ്യാപാരിക്കും ഡ്രൈവര്‍ക്കും നേരെ ആക്രമണം; അജ്ഞാത സംഘം കവര്‍ന്നത് ഒരു കോടി; അന്വേഷണം
- വീണ്ടും കോവിഡ് പെരുപ്പം; ഈ വര്‍ഷത്തെ ഏറ്റവും വലിയ വര്‍ധന; ഒറ്റ ദിവസം കൊണ്ട് 39,726 പേര്‍ക്ക്
- പഴയ വാഹനങ്ങൾക്ക് ഫിറ്റ്നെസ് നേടിയില്ലെങ്കിൽ രജിസ്ട്രേഷൻ സ്വമേധയാ നഷ്ടമാകും : കേന്ദ്ര ഗതാഗതമന്ത്രി.
- വരുമോ വീണ്ടും ലോക്സഡൗൺ ?; കോവിഡ് രോഗവ്യാപനം രൂക്ഷമാകുന്നതിൽ ആശങ്ക; പിടിവിട്ടു പോയേക്കാമെന്ന് മുന്നറിയിപ്പ്.
- ലോക്ക്ഡൗൺ, കർഫ്യൂ ഉണ്ടാകില്ല: നിയന്ത്രണങ്ങൾ ശക്തമാക്കും മുഖ്യമന്ത്രി യെദിയൂരപ്പ