Home Featured യു എ ഇ കെഎംസിസി ചാര്‍ട്ടര്‍ വിമാന സര്‍വീസിന് അനുമതി തേടി അപേക്ഷ നല്‍കി

യു എ ഇ കെഎംസിസി ചാര്‍ട്ടര്‍ വിമാന സര്‍വീസിന് അനുമതി തേടി അപേക്ഷ നല്‍കി

by admin

യു എ ഇ: കോവിഡ് 19 വ്യാപനത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ മാതൃരാജ്യത്തേക്ക് മടങ്ങാന്‍ തയ്യാറെടുക്കുന്ന പ്രവാസികള്‍ക്ക് വേണ്ടി ചാര്‍ട്ടര്‍ വിമാന സര്‍വീസിന് അനുമതി തേടിക്കൊണ്ട് യു എ ഇ കെഎംസിസി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തെയും നയതന്ത്ര കാര്യാലയങ്ങളെയും സമീപിച്ചു.
കെഎംസിസി ഉപദേശക സമിതി ചെയര്‍മാന്‍ എ പി ഷംസുദ്ദീന്‍ ബിന്‍ മുഹ്‌യുദ്ദീന്‍,പ്രസിഡന്റ് പുത്തൂര്‍ റഹ്മാന്‍ എന്നിവരാണ് അനുമതിക്കായി അധികൃതര്‍ മുമ്പാകെ അപേക്ഷ നല്‍കിയിട്ടുള്ളത്.

ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളില്‍ രജിസ്റ്റര്‍ ചെയ്തു കാത്തിരിക്കുന്നവരുടെ ബാഹുല്യം കണക്കിലെടുത്ത് അടിയന്തര വിമാന സര്‍വീസ് നടത്താനും പൗരന്മാരെ ഉടനടി നാട്ടിലെത്തിക്കാനുമുള്ള കാര്യത്തില്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകള്‍ കാണിക്കുന്ന അലംഭാവം വമ്പിച്ച പ്രതിഷേധങ്ങൾക്ക് കാരണമായിട്ടുണ്ട്.

dubai kmcc requesting to arrange charterd flight

വാര്‍ഷിക അവധി ലഭിച്ചവര്‍, നേരത്തേ തന്നെ അവധി കിട്ടിയിട്ടും നാട്ടിലേക്ക് പോവാൻ കഴിയാത്തവര്‍, സന്ദർശന വിസയുടെ കാലാവധി കഴിഞ്ഞിട്ടും തിരികെ പോകാനാവാതെ വന്നവർ, തൊഴില്‍ നഷ്ടപ്പെട്ടവർ, ദീര്‍ഘകാല അവധിയിലുള്ളവര്‍, സ്വമേധയാ തിരികെ പോകാന്‍ ആഗ്രഹിക്കുന്നവർ, ഗർഭിണികൾ, മുതിർന്ന പൗരൻമാർ തുടങ്ങിയവർക്കും‍ അവരുടെ കുടുംബങ്ങൾക്കും പ്രയോജനപ്പെടുന്നതിന് വേണ്ടിയാണ് ഈ സംവിധാനമൊരുക്കുന്നത്.

ഇവരിൽ നിന്ന് പരിശോധനയില്‍ കോവിഡ് രോഗമില്ലെന്ന് സ്ഥിരീകരിച്ച നിര്‍ദ്ദനരായ മടക്കയാത്രികരെ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ ചാര്‍ട്ടര്‍ വിമാന സര്‍വീസുകള്‍ വഴി തികച്ചും സൗജന്യമായി നാട്ടിലെത്തിക്കുമെന്ന് അവർ പറഞ്ഞു. അനുമതി ലഭിച്ചാൽ അർഹതപ്പെട്ടവർക്ക് കാലതാമസമില്ലാതെ യാത്ര സാധ്യമാകാൻ ഇത് സഹായകമാകും.

നോർക്ക രെജിസ്ട്രേഷൻ : https://norkaroots.org/
കേരള സർക്കാരിന്റെ യാത്ര പാസ്സിന് വേണ്ടി അപേക്ഷിക്കേണ്ട ലിങ്ക് : https://covid19jagratha.kerala.nic.in/home/addDomestic
കർണാടക സേവാ സിന്ധു രെജിസ്ട്രേഷൻ : https://sevasindhu.karnataka.gov.in/

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group